ധാന്യം ആയുധമാക്കി റഷ്യ;
ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗജന്യ ധാന്യങ്ങൾ വാഗ്ദാനം ചെയ്ത് പുടിൻ

ധാന്യം ആയുധമാക്കി റഷ്യ; ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗജന്യ ധാന്യങ്ങൾ വാഗ്ദാനം ചെയ്ത് പുടിൻ

ആഫ്രിക്കയിലേക്ക് നേരിട്ട് ധാന്യം വിതരണം ചെയ്ത് യുക്രെയ്നെ ആഗോള വിപണിയിൽ നിന്ന് പുറത്താക്കുന്ന പദ്ധതി ഉച്ചകോടിയിൽ പുടിൻ പ്രഖ്യാപിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്
Updated on
1 min read

കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻമാറിയതിനെ പിന്നാലെ ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗജന്യമായി ധാന്യങ്ങൾ വാഗ്ദാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന റഷ്യ-ആഫ്രിക്ക ഉച്ചകോടിയിലാണ് പുടിന്റെ പ്രഖ്യാപനം. ഐക്യരാഷ്‍ട്രസഭയുടെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിന്മാറിയതിനാൽ അനിശ്ചിതത്തിലായ യുക്രെയ്ൻ ധാന്യ വിതരണത്തിന് പകരംവയ്ക്കാൻ റഷ്യയ്ക്കാകുമെന്നാണ് പുടിന്റെ അവകാശവാദം.

ധാന്യം ആയുധമാക്കി റഷ്യ;
ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗജന്യ ധാന്യങ്ങൾ വാഗ്ദാനം ചെയ്ത് പുടിൻ
വാഗ്ദാനം പാലിക്കപ്പെട്ടില്ല: കരിങ്കടൽ ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിന്മാറി റഷ്യ

"വരും മാസങ്ങളിൽ, ബുർക്കിന ഫാസോ, സിംബാബ്‍വേ, മാലി, സൊമാലിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, എറിത്രിയ എന്നിവിടങ്ങളിൽ 25,000- 50,000 ടൺ ധാന്യം സൗജന്യമായി നൽകാൻ ഞങ്ങൾ തയ്യാറാണ്" പുടിൻ വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയും പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധങ്ങൾ നേരിടുകയും ചെയ്യുന്ന റഷ്യ, ആഫ്രിക്കയിലെ തങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള അസ്വസ്ഥതകൾ അവഗണിച്ച് റഷ്യയെ ഒരു വലിയ ശക്തിയായി ചിത്രീകരിക്കുകയാണ് പുടിന്റെ ലക്ഷ്യമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ആഫ്രിക്കയിലേക്ക് നേരിട്ട് ധാന്യം വിതരണം ചെയ്ത് യുക്രെയ്നെ ആഗോള വിപണിയിൽ നിന്ന് പുറത്താക്കുന്ന പദ്ധതി ഉച്ചകോടിയിൽ പുടിൻ പ്രഖ്യാപിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

യുക്രെയ്ൻ അധിനിവേശത്തിനായി ആഗോള തെക്കൻ മേഖലയിൽ സഖ്യകക്ഷികളെ കണ്ടെത്തുന്നതിനും പാശ്ചാത്യ ഉപരോധങ്ങൾക്കെതിരെ പിന്തുണ നേടുന്നതിനും നേരത്തെയും റഷ്യ ധാന്യ പ്രതിസന്ധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, ചില രാജ്യങ്ങൾക്ക് മാത്രം നൽകുന്ന ഇത്തരം സംഭാവനകൾ ധാന്യ കരാറിൽ നിന്ന് പിന്മാറിയതുകൊണ്ടുള്ള ആഘാതങ്ങൾക്ക് മറുപടിയാകില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. യുക്രെയ്ൻ അധിനിവേശത്തിനായി ആഗോള തെക്കൻ മേഖലയിൽ സഖ്യകക്ഷികളെ കണ്ടെത്തുന്നതിനും പാശ്ചാത്യ ഉപരോധങ്ങൾക്കെതിരെ പിന്തുണ നേടുന്നതിനും നേരത്തെയും റഷ്യ ധാന്യ പ്രതിസന്ധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ധാന്യ ഇടപാടിൽ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ യൂറോപ്യൻ വിപണികൾക്ക് മുൻഗണന നൽകിയെന്ന് ചൂണ്ടിക്കാട്ടി ആഫ്രിക്കൻ നേതാക്കൾക്കിടയിൽ പിന്തുണ നേടാനും റഷ്യ ശ്രമിച്ചു. ദരിദ്ര വികസ്വര രാജ്യങ്ങളിലേക്കുള്ള ധാന്യ കയറ്റുമതി പ്രതീക്ഷിച്ച നിരക്കിൽ തിരിച്ചെത്തിയിട്ടില്ലെന്ന് പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആഗോള ഭക്ഷ്യവില 23 ശതമാനത്തിലധികം കുറയ്ക്കാൻ ഈ കരാർ സഹായിച്ചിട്ടുണ്ട്. റഷ്യ കരാറിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുതിച്ചുയരുകയാണ്.

ജൂലൈ 17 നാണ് ആഗോള ഭക്ഷ്യ സുരക്ഷയെ പ്രതിസന്ധിയിലാഴ്ത്തി കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് റഷ്യ പിന്മാറിയത്.

logo
The Fourth
www.thefourthnews.in