'രാജ്യത്തെയും ജനങ്ങളെയും പിന്നിൽനിന്ന് കുത്തി'; വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകുമെന്ന് വാഗ്നർ തലവനോട് പുടിൻ

'രാജ്യത്തെയും ജനങ്ങളെയും പിന്നിൽനിന്ന് കുത്തി'; വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകുമെന്ന് വാഗ്നർ തലവനോട് പുടിൻ

റോസ്തോവിലെ പുതിയ സാഹചര്യത്തെ കലാപമെന്ന് വിശേഷിപ്പിച്ച് പുടിൻ
Updated on
1 min read

രാജ്യത്തിനെതിരായ ഏതൊരുനീക്കത്തിനും കടുത്ത മറുപടിയുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. മോസ്കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് വാഗ്നർ സേന തലൻ യെവ്ഗനി പ്രിഗോഷിൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുടിന്റെ പ്രതികരണം. വാഗ്നർ സേനയുടെ നടപടി രാജ്യത്തിനെതിരായ വിശ്വാസവഞ്ചനയാണെന്ന് പുടിൻ കുറ്റപ്പെടുത്തി. രാജ്യത്തെയും ജനതയെയും പിന്നിൽ നിന്ന് കുത്തുന്ന രീതിയാണിതെന്നും പുടിൻ ആരോപിച്ചു.

വാഗ്നർ ഗ്രൂപ്പിന്റെ കലാപശ്രമത്തെ രാജ്യദ്രോഹമെന്ന് വിളിച്ച പുടിൻ, റഷ്യൻ സൈന്യത്തിനെതിരെ ആയുധമെടുക്കുന്ന ഏതൊരാളും ശിക്ഷിക്കപ്പെടുമെന്നും ഓർമിപ്പിച്ചു. റഷ്യയെ സംരക്ഷിക്കാൻ എന്തും ചെയ്യും. പുതിയ സാഹചര്യത്തിൽ റഷ്യൻ സായുധസേനയ്ക്ക് ആവശ്യമായ നിർദേശങ്ങളും ഉത്തരവുകളും നൽകിക്കഴിഞ്ഞു. റോസ്തോവിൽ സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ നിർണായക നടപടികളിലേക്ക് കടന്നതായും പുടിൻ വ്യക്തമാക്കി. പലരുടേയും വ്യക്തിഗത താത്പര്യങ്ങൾ റഷ്യയെ ഒറ്റുകൊടുക്കുന്നതിലേക്കും സ്വകാര്യ സായുധ സംഘങ്ങൾ രാജ്യത്തിനെതിരെ പോരാടുന്നതിലേക്കും നയിച്ചതായും പുടിൻ ആരോപിച്ചു.

'രാജ്യത്തെയും ജനങ്ങളെയും പിന്നിൽനിന്ന് കുത്തി'; വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകുമെന്ന് വാഗ്നർ തലവനോട് പുടിൻ
'തടസം നിൽക്കുന്നവരെ ഇല്ലാതാക്കും'; പുടിനെതിരെ പടയൊരുക്കി വാഗ്നര്‍ സൈന്യം, മോസ്കോയിൽ സുരക്ഷ ശക്തമാക്കി

റോസ്തോവിൽ ശനിയാഴ്ച രാവിലെ മുതലുണ്ടാകുന്ന സംഭവങ്ങളെ കലാപമെന്നാണ് പുടിൻ വിശേഷിപ്പിച്ചത്. റോസ്തോവിലെ സ്ഥിതി മോശമാണെന്നും അത് അതിർത്തിമേഖലയിലെ ഭരണസംവിധാനത്തിന്റേയും സൈന്യത്തിന്റേയും പ്രവർത്തനം തടഞ്ഞുവച്ചിരിക്കുകയാണെന്നും റഷ്യൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. നിക്ഷിപ്തതാത്പര്യത്തിനായി രാജ്യത്തിനെതിരായ വഞ്ചനയ്ക്ക് കൂട്ടുനിൽക്കുന്നവരോട് ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്നെതിരായ റഷ്യൻ നീക്കങ്ങളിൽ മുൻനിരയിലായിരുന്നു വാഗ്നർ സേനയുടേയും തലവൻ പ്രിഗോഷിന്റേയും സ്ഥാനം. പുടിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പ്രിഗോഷിൻ പക്ഷേ ഏതാനും നാളായി റഷ്യൻ സൈനിക മേധാവികൾക്കെതിരെ വിമർശനങ്ങളുന്നയിക്കാറുണ്ട്. യുക്രെയ്നിലെ പോരാട്ടത്തിന് ആയുധങ്ങൾ നൽകാത്തതും വാഗ്നർ സൈനികർ കൊല്ലപ്പെട്ടതും പ്രകോപനത്തിന് കാരണമായിരുന്നു. ബഖ്മുത്തിലെ മുന്നേറ്റങ്ങൾക്ക് പിന്നാലെ ഇരുകൂട്ടർക്കുമിടയിലെ അസ്വാരസ്യങ്ങൾ രൂക്ഷമാക്കി.

'രാജ്യത്തെയും ജനങ്ങളെയും പിന്നിൽനിന്ന് കുത്തി'; വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകുമെന്ന് വാഗ്നർ തലവനോട് പുടിൻ
റോസ്തോവ് സൈനിക ആസ്ഥാനവും എയർഫീൽഡും നിയന്ത്രണത്തിലാക്കി വാഗ്നർ സേന; ആഭ്യന്തര കലാപനീക്കമെന്ന് റഷ്യ

ശനിയാഴ്ച രാവിലെ പ്രാദേശികസമയം 7.30ഓടെ യുക്രെയ്ൻ - റഷ്യ അതിർത്തി നഗരമായ റോസ്തോവിലെ റഷ്യൻ സൈനികകേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി . എയർഫീൽഡ് പൂർണമായും വാഗ്നറിന്റെ കൈപ്പിടിയിലാക്കിയതായി യെവ്ഗനി പ്രിഗോഷിൻ അവകാശപ്പെട്ടിരുന്നു. 25,000ത്തിലേറെ വാഗ്നർ അംഗങ്ങൾ മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നതായും വാഗ്നർ തലവൻ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in