റെനില്‍ വിക്രമസിംഗെ
റെനില്‍ വിക്രമസിംഗെ

റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

225 അംഗ സഭയില്‍, 134 എംപിമാരാണ് വിക്രമസിംഗെയെ അനുകൂലിച്ചത്
Updated on
1 min read

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു. 225 അംഗ സഭയില്‍, 134 എംപിമാരാണ് വിക്രമസിംഗെയെ അനുകൂലിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥി ഡാലസ് അലെഹപെരുമയ്ക്ക് 82 വോട്ടുകള്‍ ലഭിച്ചു. അതേസമയം, ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2024 നവംബര്‍ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.

റെനില്‍ വിക്രമസിംഗെ
പ്രക്ഷുബ്ധ കാലത്തെ ശ്രീലങ്കയെ ആര് നയിക്കും? മൂന്ന് പേർ മത്സര രംഗത്ത്

സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാനാവാതെ ഗോതബായ രജപക്‌സെ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്ന് ആക്ടിങ് പ്രസിഡന്റിന്റെ ചുമതല വഹിക്കുകയായിരുന്നു വിക്രമസിംഗെ. പാര്‍ലമെന്റിലെ പ്രബലരായ ശ്രീലങ്ക പൊതുജന പെരുമന (എസ്എല്‍പിപി)യുടെ പിന്തുണയോടെയാണ് വിക്രമസിംഗെ മത്സരിച്ചത്.

റെനില്‍ വിക്രമസിംഗെ
രാഷ്ട്രപതിയുടെ ഓഫീസ് ഒഴിഞ്ഞുകിടക്കുന്നത് രണ്ടാം തവണ; എന്താണ് ശ്രീലങ്കയിലെ എക്സിക്യൂട്ടീവ് പ്രസിഡൻസി

44 വര്‍ഷത്തിനുശേഷം, ആദ്യമായാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്നത്. 1982, 1988, 1994, 1999, 2005, 2010, 2015, 2019 വര്‍ഷങ്ങളില്‍ ജനകീയ വോട്ടെടുപ്പിലൂടെയായിരുന്നു ദ്വീപുരാജ്യം പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

logo
The Fourth
www.thefourthnews.in