ജോ ബൈഡന്‍
ജോ ബൈഡന്‍

ഹമാസിന്റെ ആക്രമണത്തിന് പിന്നിലെ ഒരു കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെന്ന് ജോ ബൈഡന്‍

തന്റെ വിലയിരുത്തലിന് തെളിവുകളൊന്നുമില്ലെന്നും ബൈഡൻ പറഞ്ഞു.
Updated on
1 min read

ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം ആരംഭിക്കാന്‍ കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ജി20 ഉച്ചകോടിയിലെ റെയില്‍വേ ശൃംഖലയുമായി സമന്വയിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനമാണ് ആക്രമണത്തിന് കാരണമെന്ന് തനിക്ക് ബോധ്യപ്പെട്ടതായി ബൈഡന്‍ പറഞ്ഞു.

താന്‍ പറഞ്ഞതിന് തെളിവുകളൊന്നുമില്ലെന്നും തന്റെ ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള വിശകലനമാണിതെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആന്‍ബനീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. ''ഇസ്രയേലിനായുള്ള പ്രാദേശിക ഏകീകരണത്തിനായി നടത്തിയ നീക്കങ്ങളും ഹമാസിനെ പ്രകോപിച്ചിരിക്കാം- ബൈഡന്‍ പറഞ്ഞു.

ജോ ബൈഡന്‍
'എവിടെ, ഏതവസ്ഥയിൽ പ്രസവിക്കേണ്ടിവരുമെന്നറിയില്ല, ഇത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിധി'; ദുരിതങ്ങൾക്ക് നടുവിൽ ഗാസയിലെ ഗർഭിണികൾ

ഇത് രണ്ടാം തവണയാണ് ഹമാസിന്റെ ആക്രമണത്തിന്റെ കാരണം സാമ്പത്തിക ഇടനാഴിയാണെന്ന് ബൈഡന്‍ അഭിപ്രായപ്പെടുന്നത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷേറ്റീവിന് ബദലായി സെപ്റ്റംബറില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പ്രസ്താവിച്ചതാണ് പുതിയ സാമ്പത്തിക ഇടനാഴി.

ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും ചേര്‍ന്നതാണ് സാമ്പത്തിക ഇടനാഴി. പലസ്തീന്‍ ജനതയുടെ അഭിലാഷങ്ങളുടെ ഭാഗമാകണമെന്ന തീരുമാനത്തിനൊപ്പം ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും അനിവാര്യമാണെന്നും ബൈഡന്‍. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് അബ്ബാസ്, സൗദി അറേബ്യയുടെ കിരീടവകാശി എന്നിവരുമായി ചേര്‍ന്ന യോഗത്തിലാണ് ആഴ്ചകള്‍ക്ക് മുന്നേ ബൈഡന്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

ജോ ബൈഡന്‍
വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കൊല്ലുന്നത് നിർത്തണം, രണ്ട് രാജ്യം മാത്രമാണ് പരിഹാരം: ജോ ബൈഡൻ

വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കുനേരെ നടത്തുന്ന ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ഇസ്രയേല്‍ നടത്തുന്ന പ്രതിരോധത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ബൈഡന്‍, പലസ്തീനികളെ കൊലപ്പെടുത്തുന്നതിനെ വിമര്‍ശിക്കുകയും രണ്ട് രാജ്യം മാത്രമാണ് പരിഹാരമെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു.

logo
The Fourth
www.thefourthnews.in