തിരിച്ചടിച്ച് റഷ്യ; വാഗ്നർ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍  സൈനിക വിന്യാസം

തിരിച്ചടിച്ച് റഷ്യ; വാഗ്നർ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍ സൈനിക വിന്യാസം

നഗരത്തില്‍ അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടു
Updated on
1 min read

റഷ്യയില്‍ വിമത നീക്കവുമായി രംഗത്തിറങ്ങിയ വാഗ്‌നര്‍ സൈന്യത്തില്‍ നിന്നും മോസ്‌കോ നഗരത്തെ സംരക്ഷിക്കാന്‍ തിരിച്ചടിച്ച് റഷ്യന്‍ സൈന്യം. മോസ്‌കോയിലേക്കുള്ള പ്രവേശന കവാടമായ പാലം റഷ്യന്‍ സൈന്യം തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ സൈന്യം വാഗ്‌നര്‍ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വാഗ്‌നര്‍ സൈന്യം ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചത്

മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്‌നര്‍ സൈന്യം റഷ്യന്‍ അതിര്‍ത്തി നഗരമായ റോസ്‌തോവിന്റെ നിയന്ത്രണം ഏറ്റെടുത്തതായി നേരത്തെ വാഗ്‌നര്‍ മേധാവി യെവ്ഗനി പ്രിഗോഷിന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറയിപ്പും നല്‍കി. പിന്നാലെയാണ് റഷ്യന്‍ സേന മോസ്‌കോയെ സംരക്ഷിക്കാന്‍ നിലയുറപ്പിച്ചതായും, പ്രത്യാക്രമണം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നത്.

തിരിച്ചടിച്ച് റഷ്യ; വാഗ്നർ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍  സൈനിക വിന്യാസം
പുടിന്റെ 'പാചകക്കാര'നിൽനിന്ന് റഷ്യൻ സൈനിക മേധാവികളെ വെല്ലുവിളിക്കുന്ന ശക്തനിലേക്ക്; ആരാണ് യെവ്ഗനി പ്രിഗോഷിൻ?

വാഗ്‌നര്‍ സൈനികരെ റഷ്യന്‍ സൈന്യം ആക്രമിച്ചതായി യെവ്ഗനി പ്രിഗോഷിന്‍ പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വാഹന വ്യൂഹത്തിന് നേരെ ടാങ്കറുകള്‍ ഉപയോഗിച്ചും, ഹെലികോപ്റ്ററില്‍ നിന്നും വെടിയുതിര്‍ത്തു എന്നും പ്രിഗോഷിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ സൈന്യം തെക്കന്‍ റഷ്യയിലെ റോസ്‌തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തതായി നേരത്തെ വാഗ്‌നര്‍ ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. ഒരു തലത്തിലുമുള്ള ചെറുത്തുനില്‍പ്പും നേരിടാതെയാണ് നഗരം പിടിച്ചത് എന്നായിരുന്നു അവകാശവാദം. മൂന്ന് നഗരങ്ങള്‍ വിമത സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോസ്‌തോവ്-ഓണ്‍-ഡോണിന് പുറമെ വോറോനെഷാണ് വിമതര്‍ പിടിച്ചെടുത്ത രണ്ടാമത്തെ പ്രദേശം.

തിരിച്ചടിച്ച് റഷ്യ; വാഗ്നർ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍  സൈനിക വിന്യാസം
റോസ്തോവ് സൈനിക ആസ്ഥാനവും എയർഫീൽഡും നിയന്ത്രണത്തിലാക്കി വാഗ്നർ സേന; ആഭ്യന്തര കലാപനീക്കമെന്ന് റഷ്യ

ശനിയാഴ്ച പുലര്‍ച്ചെയാണ് വാഗ്‌നര്‍ സൈന്യം ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചത്. അതിര്‍ത്തി മേഖലയ്ക്ക് അടുത്ത നഗരമായ റോസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന്റെ ആസ്ഥാനമായ റഷ്യന്‍ സതേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റ് കമാന്‍ഡ് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. പിന്നാലെ മോസ്‌കോ ലക്ഷ്യം വച്ച് നീങ്ങിയ വിമത സൈന്യം വാറോനെജിലെ സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. ഈ നഗരത്തിന് സമീപം വലിയ സ്‌ഫോടനം നടന്നതായും പിന്നീട് റിപ്പോട്ടുകള്‍ ഉണ്ടായി. പിന്നാലെ വോറോനെഷിനെയും മോസ്‌കോയെയും ലിപെറ്റ്‌സ്‌ക് മേഖലയെയും ബന്ധിപ്പിക്കുന്ന എം 4 മോട്ടോര്‍വേയിലുടെ നീങ്ങുന്ന വാഗ്‌നര്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

logo
The Fourth
www.thefourthnews.in