പാപ്പുവയിലെ സംഘർഷം: 9 സൈനികരെ കൊലപ്പെടുത്തിയെന്ന് വിമതർ

പാപ്പുവയിലെ സംഘർഷം: 9 സൈനികരെ കൊലപ്പെടുത്തിയെന്ന് വിമതർ

ജക്കാർത്ത പ്രദേശത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കണമെന്നാണ് സംഘത്തിന്റെ ആവശ്യം
Updated on
1 min read

ഇന്തോനേഷ്യയിലെ പാപ്പുവ മേഖലയിൽ ഒൻപത് സൈനികരെ വെടിവെച്ച് കൊലപ്പെടുത്തിയതായി വിമതർ. ചർച്ചകൾക്കുള്ള വിമതരുടെ അഭ്യർത്ഥനയോട് ഇന്തോനേഷ്യൻ സർക്കാർ പ്രതികരിക്കാത്തതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് വിമത വക്താവ് അറിയിച്ചു. പാപ്പുവയിലെ സൈനിക വക്താവ് ഹെർമൻ തര്യമാൻ ശനിയാഴ്ച ആക്രമണം സ്ഥിരീകരിച്ചെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതിനാൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു സൈനികൻ മരിച്ചതായി സൈന്യം പിന്നീട് സ്ഥിരീകരിച്ചു.

ഫെബ്രുവരിയിലാണ് വെസ്റ്റ് പപ്പുവ നാഷണൽ ലിബറേഷൻ ആർമി (ടിപിഎൻപിബി) ന്യൂസിലൻഡ് പൈലറ്റിനെ തട്ടിക്കൊണ്ടുപോയത്. പൈലറ്റ് ഫിലിപ്പ് മാർക്ക് മെഹർട്ടെൻസിനെ വിട്ടയക്കണമെങ്കില്‍ ഇന്തോനേഷ്യൻ സൈന്യം പപ്പുവയിൽ നിന്ന് പുറത്ത് പോകണമെന്നും അല്ലാത്തപക്ഷം പൈലറ്റിനെ ജീവപര്യന്തം തടവിലാക്കുമെന്നുമായിരുന്നു വിമതർ പറഞ്ഞത്.

ജക്കാർത്ത പ്രദേശത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കണമെന്ന് സംഘം ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആവശ്യം ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് റോയിട്ടേഴ്സിനോട് പറഞ്ഞു. ''സമാധാനപരമായ ചർച്ചകളിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ഞങ്ങൾ ഇന്തോനേഷ്യൻ, ന്യൂസിലാൻഡ് സർക്കാരുകളോട് ആവശ്യപ്പെട്ടു''- വിമത വക്താവ് സെബി സാംബോം റെക്കോർഡ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു. എന്നാൽ മാർച്ച് 23 ന് ഇന്തോനേഷ്യൻ സൈന്യവും പോലീസും സാധാരണക്കാരെ ആക്രമിച്ചുവെന്നും ടിപിഎൻപിബി അതിനോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും സെബി സാംബോം പറഞ്ഞു.

പാപ്പുവയിലെ സംഘർഷം: 9 സൈനികരെ കൊലപ്പെടുത്തിയെന്ന് വിമതർ
വിവാഹപൂര്‍വ/വിവാഹേതര ലൈംഗിക ബന്ധം കുറ്റകരം; നിയമം പാസാക്കി ഇന്തോനേഷ്യ; വിനോദസഞ്ചാരികള്‍ക്കും ബാധകം

എന്നാൽ സിവിലിയൻമാർക്കെതിരെ ആക്രമണം നടത്തിയെന്ന ആരോപണം പാപ്പുവയിലെ സൈനിക വക്താവ് ഹെർമൻ തര്യമാൻ നിഷേധിച്ചു. വിഘടനവാദികൾ തുരത്തിയ സിവിലിയന്മാരെ സുരക്ഷാ സേന സംരക്ഷിക്കുകയാണ് ചെയ്തതെന്നും ഹെർമൻ കൂട്ടിച്ചേർത്തു. അതേസമയം മെഹര്‍ട്ടെന്‍സ് എവിടെയാണെന്ന വിവരം സൈനികര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് പൈലറ്റിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വരികയാണെന്നും സൈനിക വക്താവ് പറഞ്ഞു.

പാപ്പുവയിലെ സംഘർഷം: 9 സൈനികരെ കൊലപ്പെടുത്തിയെന്ന് വിമതർ
ആഴ്ചകളുടെ കടൽജീവിതം;ഇന്തോനേഷ്യൻ തീരമണഞ്ഞ് റോഹിങ്ക്യൻ അഭയാർത്ഥികൾ

കഴിഞ്ഞ ഏപ്രിൽ 7നാണ് ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പാപ്പുവ മേഖലയിൽ വിമതർ വിമാനം കത്തിച്ച ശേഷം ന്യൂസിലൻഡ് പൈലറ്റിനെ ബന്ദിയാക്കിയത്. പാപ്പുവയിലെ എൻഡുഗ ജില്ലയിലെ പാരോയിലെ ഒരു ചെറിയ റൺവെയിൽ അഞ്ച് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ചെറു വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അക്രമികൾ കത്തിച്ചത്. പാപ്പുവ സ്വദേശികളായിതിനാൽ വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും വിട്ടയയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in