കിം ജോങ് ഉൻ - പുടിന്‍ കൂടിക്കാഴ്ച ഉടൻ; ആയുധക്കൈമാറ്റം ചർച്ചയാകും

കിം ജോങ് ഉൻ - പുടിന്‍ കൂടിക്കാഴ്ച ഉടൻ; ആയുധക്കൈമാറ്റം ചർച്ചയാകും

റഷ്യയ്ക്ക് ഉത്തരകൊറിയ കൂടുതല്‍ ആയുധങ്ങള്‍ കൈമാറുമെന്ന് അമേരിക്ക മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു
Updated on
1 min read

ആയുധ വിതരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ടുള്ള സൈനിക സഹകരണത്തിനും റഷ്യയ്ക്ക് ആയുധങ്ങള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കുമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിവരം. വളരെ അപൂര്‍വമായി മാത്രം ഉത്തരകൊറിയ വിടുന്ന കിം ജോങ് ഉന്‍ റഷ്യയുടെ പസഫിക് തീരത്തുളള വ്‌ളാഡിവേസ്റ്റോക്കിലേക്ക് ട്രെയിന്‍ വഴി യാത്ര തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കിം ജോങ് ഉൻ - പുടിന്‍ കൂടിക്കാഴ്ച ഉടൻ; ആയുധക്കൈമാറ്റം ചർച്ചയാകും
പുതിയ സൈനിക മേധാവിയെ നിയമിച്ച് കിം ജോങ് ഉൻ; യുദ്ധ നീക്കമെന്ന് സൂചന

ഭക്ഷ്യക്ഷാമം രൂക്ഷമായ ഉത്തരകൊറിയ്ക്കായി ഭക്ഷ്യസഹായവും കിം ജോങ് തേടും

ഈ മാസം 10 മുതല്‍ 13 വരെ വ്‌ളാഡിവോസ്റ്റോക്കിലെ ഫാര്‍ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം നടക്കുന്നുണ്ട്. ഇരുനേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കൂടാതെ കിം ജോങ് ഉന്‍ റഷ്യയുടെ പസഫിക് ഫ്‌ളീറ്റ് ഡോക്കില്‍ നിന്ന് നാവിക കപ്പലുകള്‍ പോകുന്ന പിയര്‍ 33 സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.

പീരങ്കി ഷെല്ലുകളും മിസൈലുകളും ഉത്തരകൊറിയ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പുടിന്റെ നിലപാട്. അതേ സമയം ഉത്തരകൊറിയ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെയുള്ളവ റഷ്യയ്ക്ക് കിം ജോങ് ഉന്‍ കൈമാറുമെന്നാണ് വിവരം. ഭക്ഷ്യക്ഷാമം രൂക്ഷമായ ഉത്തരകൊറിയ്ക്കായി ഭക്ഷ്യസഹായവും കിങ് ജോങ് ഉൻ തേടും.

ഉത്തരകൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനെക്കുറിച്ച് റഷ്യ ചര്‍ച്ച ചെയ്യുകയും ആയുധങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു രാജ്യം സന്ദര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഉത്തരകൊറിയയുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ ആയുധങ്ങളുടെ വിപുലമായ ശേഖരങ്ങള്‍ ആ സന്ദര്‍ശനത്തില്‍ സെര്‍ജി ഷോയിഗുവിന് പരിചയപ്പെടുത്തിയിരുന്നു.

ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്

യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ച റഷ്യയ്ക്ക് ഉത്തരകൊറിയ കൂടുതല്‍ ആയുധങ്ങള്‍ കൈമാറുമെന്ന് അമേരിക്ക മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ അമേരിക്ക ആശങ്കയിലാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചിരുന്നു. റഷ്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കണമെന്നാവശ്യപ്പെടാനാണ് റഷ്യന്‍ പ്രതിരോധമന്ത്രി ഉത്തരകൊറിയ സന്ദര്‍ശിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകൊറിയക്ക് ആയുധങ്ങള്‍ കൈമാറിയാല്‍ റഷ്യയ്ക്ക് നേരെ ഉപരോധമുള്‍പ്പെടെയുള്ള വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019ലായിരുന്നു കിം ജോങ് ഉന്നും വ്‌ളാഡിമര്‍ പുടിനും തമ്മിലുള്ള അവസാന കൂടിക്കാഴ്ച.

logo
The Fourth
www.thefourthnews.in