സ്പീക്കറെ കണ്ടെത്താനാകാതെ അമേരിക്ക; 11ാം റൗണ്ടിലും മക്കാർത്തിക്ക് തിരിച്ചടി

സ്പീക്കറെ കണ്ടെത്താനാകാതെ അമേരിക്ക; 11ാം റൗണ്ടിലും മക്കാർത്തിക്ക് തിരിച്ചടി

റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രനിലാപടുകാരാണ് മക്കാർത്തിക്ക് വെല്ലുവിളിയുയർത്തുന്നത്
Updated on
1 min read

അമേരിക്കയില്‍ ജനപ്രതിനിധി സഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതില്‍ പ്രതിസന്ധി. 11 റൗണ്ട് വോട്ടെടുപ്പിന് ശേഷവും സ്പീക്കർ സ്ഥാനാർഥിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ കെവിൻ മക്കാർത്തിക്ക് വിജയിക്കാനായില്ല. സ്വന്തം പാർട്ടിയില്‍ നിന്ന് തന്നെയാണ് മക്കാർത്തി തിരിച്ചടി നേരിടുന്നത്.

യുഎസ് ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ, മക്കാർത്തി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടേണ്ടതാണ്. എന്നാല്‍, നിരവധി തവണ വോട്ടെടുപ്പ് നടത്തിയിട്ടും സ്പീക്കറെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. കാലിഫോർണിയയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മെക്കാർത്തി. ഭൂരിപക്ഷത്തിനാവശ്യം 218 വോട്ടാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രനിലാപടുകാരാണ് മെക്കാർത്തിക്ക് വെല്ലുവിളിയുയർത്തുന്നത്. ഏകദേശം ഇരുപതോളം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണ് ഇടഞ്ഞുനില്‍ക്കുന്നത്. സമവായ ചർച്ചകള്‍ ഇതിനോടകം പല തവണ നടന്നെങ്കിലും മെക്കാർത്തിക്ക് അനുകൂലമല്ല കാര്യങ്ങള്‍. പ്രധാനപ്പെട്ട ചുമതലകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും റിപ്പബ്ലിക്കൻ അംഗങ്ങള്‍ വഴങ്ങിയിട്ടില്ല.

സ്പീക്കറെ തിരഞ്ഞെടുക്കാതെ 118ാം കോൺഗ്രസിലെ ജനപ്രതിനിധികള്‍ക്ക് അധികാരമേല്‍ക്കാൻ കഴിയില്ല

സ്പീക്കറെ തിരഞ്ഞെടുക്കാതെ 118ാം കോൺഗ്രസിലെ ജനപ്രതിനിധികള്‍ക്ക് അധികാരമേല്‍ക്കാനും കഴിയില്ല. യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിൽ 1923ന് ശേഷം ഇതാദ്യമാണ് സഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ സ്ഥാനാർഥിക്ക് സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയത്തിനാവശ്യമായ വോട്ട് ലഭിക്കാതെ പല തവണ വോട്ടെടുപ്പിലേക്ക് പോകുന്നത്.

logo
The Fourth
www.thefourthnews.in