ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ നേര്‍സാക്ഷ്യം; നെഞ്ചുലയ്ക്കുന്ന ആ ചിത്രത്തിന് ലോക പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ നേര്‍സാക്ഷ്യം; നെഞ്ചുലയ്ക്കുന്ന ആ ചിത്രത്തിന് ലോക പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുള്ള കുട്ടിയുടെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന യുവതിയുടെ ചിത്രമാണ് സലേം പകര്‍ത്തിയത്
Updated on
1 min read

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ് ഇയര്‍ 2024 പുരസ്‌കാരം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലേം പകര്‍ത്തിയ ഫോട്ടോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുള്ള കുട്ടിയുടെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന യുവതിയുടെ ചിത്രമാണ് സലേം പകര്‍ത്തിയത്.

ദക്ഷിണ ഗാസയിലെ ഖാന്‍ യൂനുസില്‍ നസ്സെര്‍ ആശുപത്രിയില്‍നിന്ന് ഒക്ടോബര്‍ 17-നാണ് ചിത്രം പകര്‍ത്തിയത്. മുപ്പത്തിയാറുകാരിയായ അബു മാമര്‍ ആണ് ചിത്രത്തിലുള്ള യുവതി. അവാര്‍ഡ് വാര്‍ത്ത മുഹമ്മദ് സ്വീകരിച്ചെങ്കിലും ഈ ചിത്രം ആഘോഷിക്കപ്പെടേണ്ടതല്ലെ ന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും അംഗീകാരം ലഭിച്ചതിലൂടെ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചതായും റോയിട്ടേഴ്‌സ് പിക്ചര്‍ ആൻഡ് വീഡിയോ ഗ്ലോബല്‍ എഡിറ്റര്‍ റിക്കി റോജേഴ്‌സ് ആംസ്റ്റര്‍ഡാമില്‍ പറഞ്ഞു.

പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം
പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം

ചിത്രം യുദ്ധത്തിന്റെ അനന്തരഫലത്തെക്കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്മാരാക്കുമെന്ന് സലേം പ്രതീക്ഷ പ്രകടിപ്പിച്ചു

. ഇസ്രയേല്‍-ഹമാസ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 99 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 33,000ത്തിന് മുകളില്‍ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിപക്ഷവും കുട്ടികളാണ്.

logo
The Fourth
www.thefourthnews.in