ഗര്‍ഭച്ഛിദ്രാവകാശം തിരിച്ചുകിട്ടുമോ? പോരാട്ടത്തിനിറങ്ങി വിവിധ ഗ്രൂപ്പുകൾ

ഗര്‍ഭച്ഛിദ്രാവകാശം തിരിച്ചുകിട്ടുമോ? പോരാട്ടത്തിനിറങ്ങി വിവിധ ഗ്രൂപ്പുകൾ

അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രാവകാശം തിരിച്ചെടുത്തുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തുടനീളം വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കാനിടയുള്ള സമരങ്ങളും രാഷ്ട്രീയയുദ്ധങ്ങളും ആരംഭിച്ചു കഴിഞ്ഞു
Updated on
2 min read

സുപ്രീംകോടതിയിലെ തിരിച്ചടിക്കുശേഷം രാജ്യത്തുടനീളം വിവിധ തലങ്ങളില്‍ നിയമപോരാട്ടത്തിനും രാഷ്ട്രീയപോരാട്ടത്തിനും ഒരുങ്ങുകയാണ് അമേരിക്കയിലെ ഗര്‍ഭച്ഛിദ്രാവകാശ സംഘടനകള്‍.സുപ്രീംകോടതി വിവാദ വിധി പുറപ്പെടുവിച്ച ആഴ്ച മുതല്‍ വിവിധ സംഘടനകളുടെ നിയമോപദേശകര്‍ നിരോധനം നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാനതലത്തില്‍ നിയമപോരാട്ടം നടത്തുന്നുണ്ട്.യുഎസ് ഭരണഘടനയിലില്ല എന്ന് സുപ്രീം കോടതി പറഞ്ഞ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സംസ്ഥാന ഭരണഘടനകളിലുണ്ട് എന്ന് തെളിയിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഗര്‍ഭച്ഛിദ്രാവകാശം സംസ്ഥാനങ്ങളിൽ സ്ഥാപിച്ചെടുക്കാൻ വിവിധ സംഘടനകളുടെ അഭിഭാഷകര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ആകാവുന്ന രീതിയിലെല്ലാം പ്രതിരോധിക്കാമെന്ന് സെന്‍ര്‍ ഫോര്‍ റീപ്രൊഡക്റ്റീവ് റൈറ്റ്സ് പ്രസിഡന്റ് നാന്‍സി നോര്‍ത്തപ് പ്രതികരിച്ചു.

അഞ്ച് പതിറ്റാണ്ടായി നടക്കുന്ന ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും ഈ തീരുമാനം ദീര്‍ഘമായ പുതിയൊരു പോരാട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഗര്‍ഭച്ഛിദ്രത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമനിര്‍മ്മാണ സഭകളേക്കാള്‍ സ്ത്രീകളും അവരുടെ ഡോക്ടര്‍മാരുമാണെന്നാണ് അമേരിക്കയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം എന്നാണ് വിവിധ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിപ്പബ്ലിക്ക് പാര്‍ട്ടി ഇതിനെതിരായ സമീപനങ്ങളാണ് സ്വീകരിച്ചുവരുന്നത്. പൊതുവിൽ ഗർഭച്ഛിദ്രത്തെ നിരോധിക്കണമെന്ന നിലപാടിലാണ് ഈ യാഥാസ്ഥിതിക കക്ഷി. എന്നാല്‍ ഗര്‍ഭച്ഛിദ്രാവകാശ ഗ്രൂപ്പുകള്‍ പ്രതീക്ഷയിലാണ്.ഒക്ലഹോമ,മിസ്സിസിപ്പി തുടങ്ങിയ യാഥാസ്ഥിതിക സംസ്ഥാനങ്ങളില്‍ പോലും ഗര്‍ഭച്ഛിദ്ര നിരോധനങ്ങള്‍ അസാധുവാക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നു.

എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ നിയമപോരാട്ടത്തിന്റെ ലക്ഷ്യം ഗര്‍ഭച്ഛിദ്രാവകാശം താല്‍ക്കാലികമായെങ്കിലും പുനഃസ്ഥാപിക്കുക എന്നതാണ്.

ഇപ്പോള്‍ കോടതിയുടെ തീരുമാനം അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കാൻ കഴിയുന്ന വിധത്തിലാണ്.

'' ഒരു ദിവസവും ഒരു മാസവും ആറ് മാസവും കൊണ്ട് പലതും മാറാം" സെന്റര്‍ ഫോര്‍ റീപ്രൊഡക്റ്റീവ് റൈറ്റ്‌സിനൊപ്പം കേസിന് നേതൃത്വം നല്‍കുന്ന ബോയ്‌സ് ഷില്ലര്‍ ഫ്‌ളക്‌സ്‌നറിന്റെ പങ്കാളി ജോവാന റൈറ്റ് പറഞ്ഞു. ഗർഭച്ഛിദ്രാനുകൂലികളായ നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാൻ ഗര്‍ഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പുകള്‍ ശ്രമിക്കുകയാണ്.

സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തിന് മേലുണ്ടായിരുന്ന അവകാശമാണ് സുപ്രീം കോടതി വിധിയിലൂടെ ഇല്ലാതെയാകുന്നത്. ''ജനാധിപത്യം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്.''ജോവാന റൈറ്റ് പറയുന്നു,''അബോര്‍ഷന്‍ വിരുദ്ധ പ്രസ്ഥാനത്തില്‍ കണ്ടത് അതിന്റെ എല്ലാ ഭാഗങ്ങളും അണിനിരത്താനുള്ള കഴിവാണ്.'റോ' യുടെ അട്ടിമറിയോടെ അത് അവസാനിച്ചു.''അവര്‍ കൂട്ടിച്ചേര്‍ത്തു.ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടണമെന്ന് അബോര്‍ഷന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ നാളുകളായി വാദിച്ചിരുന്നു. കോടതിയുടെ തീരുമാനത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പബ്ലിക്കൻ പക്ഷക്കാരും അഭിഭാഷകരും കോടതിയില്‍ നിലനിന്നിരുന്ന നിരോധനങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലാണെന്നും നിയമത്തിന്റെ മുഴുവന്‍ പരിധിയിൽ പ്രോസിക്യൂട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചു.

സുപ്രീം കോടതിയുടെ തീരുമാനം ഡോക്ര്‍മാരെയും രോഗികളെയും അരാജകത്വത്തിലേക്ക് തള്ളിവിട്ടുവെന്നും പലപ്പോഴും അവ്യക്തവും വൈരുദ്ധ്യാത്മകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സംസ്ഥാന നിയമങ്ങള്‍ക്ക് അവരെ വിധേയരാക്കുന്നുവെന്നും യാഥാസ്ഥിതികർ വാദിക്കുന്നു.

മൊണ്ടാനയിൽ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ സഹായിച്ച ആരെയെങ്കിലും പ്രോസിക്യൂട്ട് ചെയ്യുമെന്ന ഭയം കാരണം അബോര്‍ഷന്‍ ഗുളികകള്‍ ആവശ്യപ്പെടുന്ന സ്ത്രീകള്‍ക്ക് താമസത്തിന്റെ തെളിവ് ആവശ്യമാണെന്ന് പറഞ്ഞതും വിവാദമായിരുന്നു.

ഗര്‍ഭച്ഛിദ്രം സംരക്ഷിക്കുന്നതിനുള്ള ഫെഡറല്‍ നടപടിയിലുള്ള പ്രതീക്ഷകള്‍ ഗര്‍ഭച്ഛിദ്ര അവകാശ ഗ്രൂപ്പുകള്‍ ഉപേക്ഷിച്ചിട്ടില്ല.

അബോർഷൻ നിയമവിരുദ്ധമാക്കിയ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ നല്‍കാനായി സംസ്ഥാനത്തിന് പുറത്തുള്ള ദാതാക്കളെ നിയമിക്കണമെന്നും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു.

'2019ല്‍ കന്‍സാസിലെ ഒരു ഹൈക്കോടതി ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം നിലനിർത്തിയിരുന്നു.''തുല്യവും അനിഷേധ്യവുമായ സ്വഭാവിക അവകാശങ്ങളില്‍ ജീവന്‍,സ്വാതന്ത്ര്യം,സന്തോഷം എന്നിവ ഉള്‍പ്പെടുന്നു.''കോടതി നിരീക്ഷിച്ചു.

എന്നാല്‍ ഗര്‍ഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പുകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും വ്യക്തമായി പറയാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in