ഖാർത്തൂം സംഘർഷത്തിനിടെ
സുഡാനില്‍ 72 മണിക്കൂർ വെടിനിർത്തല്‍

ഖാർത്തൂം സംഘർഷത്തിനിടെ സുഡാനില്‍ 72 മണിക്കൂർ വെടിനിർത്തല്‍

ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് ആര്‍എസ്എഫ് വെടിനിർത്തൽ പ്രഖ്യാപിച്ചത്
Updated on
1 min read

സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആര്‍എസ്എഫ്). ഈദ് പ്രമാണിച്ചാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ 72 മണിക്കൂർ വെടിനിർത്തലുണ്ടാകുമെന്ന് ആർഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. പൗരന്മാർക്കായി പൊതു ഇടങ്ങൾ തുറന്നുകൊടുക്കുമെന്നും കുടുംബങ്ങളെ കാണാൻ അവസരം നൽകുമെന്നും ആർഎസ്എഫ് പറഞ്ഞു.

ഈദ്-ഉൽ-ഫിത്തർ പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പൗരന്മാരെ സുരക്ഷിതരാക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു

യുദ്ധം ഭയന്ന് ഖാർത്തൂമിൽ നിന്ന് പലായനം ചെയ്യുന്നവർ
യുദ്ധം ഭയന്ന് ഖാർത്തൂമിൽ നിന്ന് പലായനം ചെയ്യുന്നവർ

വെള്ളിയാഴ്ച പുലർച്ചെ തലസ്ഥാനമായ ഖാര്‍ത്തുമിൽ ഉണ്ടായ ഷെല്ലാക്രമണത്തില്‍ ആർഎസ്എഫ് സൈന്യത്തെ കുറ്റപ്പെടുത്തി. തലസ്ഥാനത്ത് സൈന്യം വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്ന് ആർഎസ്എഫ് ആരോപിച്ചു. ഈദ്-ഉൽ-ഫിത്തർ പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പൗരന്മാരെ സുരക്ഷിതരാക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപും നഗരത്തിന്റെ വടക്ക് സൈന്യവും ആർഎസ്എഫും തമ്മിൽ ഏറ്റുമുട്ടിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. സൈന്യം വെടിനിർത്തൽ പാലിക്കുമോ എന്നത് സംബന്ധിച്ച് സൈന്യത്തിൽ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ല.

ഖാർത്തൂം സംഘർഷത്തിനിടെ
സുഡാനില്‍ 72 മണിക്കൂർ വെടിനിർത്തല്‍
സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച തുടങ്ങിയ സംഘർഷത്തിൽ ഇതിനോടകം തന്നെ നിരവധി തവണ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റുമുട്ടൽ ഭയന്ന് ആയിരക്കണക്കിനാളുകളാണ് സുഡാനിൽ നിന്ന് പലായനം ചെയുന്നത്. സ്ഥിതി ആശങ്കാജനകമായ സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു.

ആക്രമണം അഴിച്ചുവിടുന്നത് സംബന്ധിച്ച് ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ്. ഏറ്റുമുട്ടലുകള്‍ക്ക് കാരണം സൈന്യമാണെന്നാണ് ആര്‍എസ്എഫിന്റെ ആരോപണം. അതേസമയം ഏറ്റുമുട്ടൽ തുടരുകയാണെന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള കടമ സൈന്യം നിര്‍വഹിക്കുകയാണെന്നുമാണ് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നബീല്‍ അബ്ദുല്ല അറിയിച്ചത്.

logo
The Fourth
www.thefourthnews.in