'പുതിയ ചുമതലകള്‍ ഏറ്റെടുക്കാനുള്ള സമയമായി'; റുപര്‍ട്ട് മര്‍ഡോക്ക് ഫോക്‌സ് ന്യൂസ്  നേതൃസ്ഥാനം ഒഴിയുന്നു

'പുതിയ ചുമതലകള്‍ ഏറ്റെടുക്കാനുള്ള സമയമായി'; റുപര്‍ട്ട് മര്‍ഡോക്ക് ഫോക്‌സ് ന്യൂസ് നേതൃസ്ഥാനം ഒഴിയുന്നു

ഇദ്ദേഹത്തിന് പകരമായി മകന്‍ ലാച്‌ലാന്‍ ന്യൂസ് കോര്‍പറേഷന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കും
Updated on
1 min read

റുപര്‍ട്ട് മര്‍ഡോക്ക് ഫോക്‌സ് ന്യൂസ് മാതൃ കമ്പനിയുടെയും ന്യൂസ് കോര്‍പറേഷന്റെയും നേതൃസ്ഥാനം ഒഴിയുന്നു. ഇദ്ദേഹത്തിന് പകരമായി മകന്‍ ലാച്‌ലാന്‍ ന്യൂസ് കോര്‍പറേഷന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കും. നിലവില്‍ ഫോക്‌സ് കോര്‍പറേഷന്റെ സിഇഒ ആണ് മകന്‍ ലാച്‌ലാന്‍ മര്‍ഡോക്ക്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെയും ന്യൂയോര്‍ക്ക് പോസ്റ്റിന്റെയും ഉടമ കൂടിയാണ് റുപര്‍ട്ട് മര്‍ഡോക്ക്.

മാധ്യമമേഖലയില്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ 70 വര്‍ഷത്തെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് ലാച്‌ലാനും അറിയിച്ചു

'പുതിയ ചുമതലകള്‍ ഏറ്റെടുക്കാനുള്ള സമയമായി'; റുപര്‍ട്ട് മര്‍ഡോക്ക് ഫോക്‌സ് ന്യൂസ്  നേതൃസ്ഥാനം ഒഴിയുന്നു
നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ

'എന്റെ ഔദ്യോഗിക ജീവിതം പുതിയ ആശയങ്ങളുമായാണ് ഇടപഴകിയിട്ടുള്ളത്. അത് ഇനിയും തുടരുക തന്നെ ചെയ്യും. ഇത് പുതിയ കുറച്ച് കാര്യങ്ങള്‍ ചെയ്യാനുളള സമയമാണ്. നേതൃത്വത്തെ ഏറ്റെടുത്ത് വിജയകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ ലാച്‌ലാനിനെ പോലുള്ളവര്‍ ഉണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്'.റുപര്‍ട്ട് മര്‍ഡോക്ക് പറഞ്ഞു.

പതിറ്റാണ്ടുകളായി ഫോക്‌സ് ന്യൂസ് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പല നേട്ടങ്ങളും കൈവരിച്ചിട്ടുള്ളതെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും റുപര്‍ട്ട് മര്‍ഡോക്ക് ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. മാധ്യമമേഖലയില്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ 70 വര്‍ഷത്തെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് ലാച്‌ലാനും അറിയിച്ചു. ജീവനക്കാരെ അഭിസംബോധന ചെയ്ത് കൊണ്ടെഴുതിയ കത്തില്‍ സ്ഥാപനത്തില്‍ തന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്നും റുപര്‍ട്ട് മര്‍ഡോക്ക് വ്യക്തമാക്കുന്നുണ്ട്.

'പുതിയ ചുമതലകള്‍ ഏറ്റെടുക്കാനുള്ള സമയമായി'; റുപര്‍ട്ട് മര്‍ഡോക്ക് ഫോക്‌സ് ന്യൂസ്  നേതൃസ്ഥാനം ഒഴിയുന്നു
കുറ്റവാളികള്‍ക്ക് വേദി നല്‍കരുത്; ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റുപര്‍ട്ട് മര്‍ഡോക്കിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തെപ്പറ്റിയുള്ള കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല

1996 ല്‍ സിഎന്‍എന്‍ ചാനലിന് എതിരാളിയായാണ് ഫോക്‌സ് ന്യൂസ് ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് അമേരിക്കയിലെ തന്നെ ഒന്നാം നമ്പര്‍ ന്യൂസ് ചാനലായി ഫോക്‌സ് ന്യൂസ് മാറുകയായിരുന്നു. ഫോര്‍ബ്‌സ് കണക്കുകള്‍ പ്രകാരം ഏകദേശം 17 ബില്യണ്‍ ഡോളര്‍ സമ്പത്താണ് റുപര്‍ട്ട് മര്‍ഡോക്കിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. റുപര്‍ട്ട് മര്‍ഡോക്കിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തെപ്പറ്റിയുള്ള കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. റുപര്‍ട്ട് മര്‍ഡോക്ക് സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള ഫോക്‌സ് ന്യൂസിന്റെ ഭാവിയെപ്പറ്റി പറയുന്ന മൈക്കല്‍ വുള്‍ഫിന്റെ 'ദ എന്‍ഡ് ഓഫ് ഫോക്‌സ് ന്യൂസ്' എന്ന പുസ്‌കത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in