യുക്രെയ്നില്‍ വീണ്ടും മിസൈലാക്രമണം; റഷ്യ ഒറ്റയടിക്ക് വിട്ടത് 120 മിസൈലുകള്‍

യുക്രെയ്നില്‍ വീണ്ടും മിസൈലാക്രമണം; റഷ്യ ഒറ്റയടിക്ക് വിട്ടത് 120 മിസൈലുകള്‍

വ്യോമ മാർഗവും ക്രൂയിസ് മിസൈലുകള്‍ വഴിയുമാണ് റഷ്യ ആക്രമണം നടത്തുന്നത്;പല നഗരങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
Updated on
2 min read

യുക്രെയ്നില്‍ വീണ്ടും റഷ്യന്‍ മിസൈലാക്രമണം. ആക്രമണത്തെ തുടര്‍ന്ന് കീവില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും വിവിധ മേഖലകളില്‍ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെയായിരുന്നു ആക്രമണം. യുക്രെയ്ന്‍ തലസ്ഥാനമായ കീവ്, ഖാര്‍കീവ്, ലിവിവ് എന്നിവിടങ്ങളിലാണ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. ലിവിവ് പ്രദേശം മുഴുവനും വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണ്. വ്യോമ മാർഗവും ക്രൂയിസ് മിസൈലുകള്‍ വഴിയുമാണ് റഷ്യ ആക്രമണം നടത്തുന്നത്.

120 ഓളം മിസൈലുകളാണ് റഷ്യ തൊടുത്തുവിട്ടത്. ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് യുക്രെയ്ന്‍ വ്യോമസേന സ്ഥിരീകരിച്ചു. 14 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വൈദ്യുതിബന്ധം പെട്ടന്ന് പുനസ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രദേശവാസികളോട് വെള്ളം സംഭരിച്ചുവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍, വ്യാവസായിക സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവയും തകര്‍ന്നതായായാണ് വിവരം.

സാധാരണക്കാര്‍ക്കാരെ ഉന്മൂലനം ചെയ്യാനാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്

ആക്രമണത്തില്‍ അടിസ്ഥാന സൗകരങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്. പല സ്ഥലങ്ങളിലും യുക്രെയ്ന്‍ സേന മിസൈലുകൾ തടഞ്ഞിട്ടുമുണ്ട്. മൈക്കോളൈവിൻ്റെ തെക്കന്‍ മേഖലയില്‍ അഞ്ച് മിസൈലുകള്‍ തടഞ്ഞെന്ന് ഗവര്‍ണര്‍ വിറ്റാലി കിം പറഞ്ഞു. ഒഡേസ മേഖലയില്‍ 21 മിസൈലുകള്‍ വെടിവെച്ചിടുകയും ചെയ്തു. സാധാരണക്കാരെ ഉന്മൂലനം ചെയ്യാനാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്.

റഷ്യന്‍ സൈന്യം തൊടുത്ത വിട്ട 70 ലധികം മിസൈലുകളില്‍ 60 എണ്ണമാണ് യുക്രെയിന്‍ സേന വെടിവെച്ച് തകര്‍ത്തത്

കഴിഞ്ഞ ആഴ്ചയിലും നിരവധി ആക്രമണങ്ങള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇത് രാജ്യത്തുടനീളം പവര്‍കട്ടിന് കാരണമായിരുന്നു. നഗരത്തില്‍ പൂര്‍ണമായും വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണെന്ന് ലിവിവ് മേയര്‍ പറഞ്ഞിരുന്നു. വെള്ളം മുടങ്ങാനും സാധ്യതയുണ്ട്. ഈ മാസമാദ്യം റഷ്യന്‍ സൈന്യം തൊടുത്തുവിട്ട 70 ലധികം മിസൈലുകളില്‍ 60 എണ്ണമാണ് യുക്രെയിന്‍ സേന വെടിവെച്ച് തകര്‍ത്തത്. യുക്രെയിനിലെ നിര്‍ണായകമായ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതെന്ന് റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാദിമര്‍ പുടിന്‍ അടുത്തിടെ സമ്മതിച്ചിരുന്നു.

logo
The Fourth
www.thefourthnews.in