യുക്രെയ്ന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തെന്ന് റഷ്യ; പ്രതികരിക്കാനില്ലെന്ന് നാവികസേനയുടെ മറുപടി

യുക്രെയ്ന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തെന്ന് റഷ്യ; പ്രതികരിക്കാനില്ലെന്ന് നാവികസേനയുടെ മറുപടി

റഷ്യയുടെ ഏതെങ്കിലും വാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് യുക്രേനിയൻ നാവികസേനയുടെ വക്താവ് ഒലെഹ് ചാലിക് വ്യക്തമാക്കി
Updated on
1 min read

റഷ്യ-യുക്രെന്‍ യുദ്ധം രൂക്ഷമായതിന് പിന്നാലെ യുക്രെയിനിന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തെന്ന അവകാശ വാദവുമായി റഷ്യ. രണ്ടുദിവസം മുന്‍പ് ഒഡെസ തുറമുഖത്തിനേ സമീപം നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് യൂറി ഒലെഫിറെങ്കോ എന്നു പേരുള്ള യുദ്ധക്കപ്പല്‍ തകര്‍ത്തതെന്ന് റഷ്യന്‌‍ പ്രതിരോധ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവാണ് വ്യക്തമാക്കി.

യുക്രെയിനിന്റെ കിഴക്കൻ ഡൊണെറ്റ്സ്കിനു സമീപത്തുള്ള മേഖലയിലെ ക്രാസ്‌നോറിവ്ക, യാസിനുവാറ്റ എന്നീ മേഖലകളില്‍ നിന്നും യുക്രെയ്ന്‍ സൈന്യത്തെ തുരത്തിയതായും റഷ്യ അവകാശപ്പെട്ടു. യുദ്ധത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ രണ്ടു ദിവസം മുന്‍പ് നടന്ന സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

റഷ്യയുടെ ഏതെങ്കിലും വാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉക്രേനിയൻ നാവികസേനയുടെ വക്താവ് ഒലെഹ് ചാലിക് വ്യക്തമാക്കി

അതേസമയം,റഷ്യയുടെ ഏതെങ്കിലും വാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉക്രേനിയൻ നാവികസേനയുടെ വക്താവ് ഒലെഹ് ചാലിക് വ്യക്തമാക്കി. ഉക്രേനിയൻ നാവികസേന ഇതുവരെ ഇത്തരമൊരു സംഭവമുണ്ടായതായി വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം

പടിഞ്ഞാറൻ യുക്രെയ്നിലെ സൈനിക കേന്ദ്രത്തിൽനിന്നുണ്ടായ ആക്രമണത്തിൽ റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ പ്രവര്‍ത്തന രഹിതമായതായും, ആക്രമണത്തിൽ ഒഡെസ തുറമുഖത്ത് തീപിടിത്തമുണ്ടായെന്നും യുക്രെന്‍ പ്രതികരിച്ചു.

യുക്രെയ്ന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തെന്ന് റഷ്യ; പ്രതികരിക്കാനില്ലെന്ന് നാവികസേനയുടെ മറുപടി
ഒറ്റ രാത്രിയില്‍ 30 മിസൈല്‍ വിക്ഷേപിച്ച് റഷ്യ; ഈ മാസത്തെ ഒന്‍പതാമത്തെ ആക്രമണമെന്ന് യുക്രെയ്ന്‍

നേരത്തെയും നിവധി തവണ യുദ്ധത്തില്‍ തങ്ങള്‍ക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് വിവരിച്ച് ഇരു രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. യുക്രെയ്ന്റെ കിഴക്കന്‍ നഗരമായ ബഖ്മുത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തെന്ന് ഈ അടുത്ത് റഷ്യ ആരോപിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നഗരം പിടിച്ചെടുത്തതെന്നായിരുന്നു റഷ്യന്‍ വാദം.  വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിനാണ് ബഖ്മുത്തില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പുറത്താക്കിയെന്ന് അവകാശ വാദവുമായി രംഗത്തെത്തിയത്. ഇതിന് തെളിവായി വീഡിയോകളും പ്രിഗോഷിന്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ സൈനികര്‍ക്ക് പുടിന്‍ പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കിയതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു.

യുക്രെയ്ന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തെന്ന് റഷ്യ; പ്രതികരിക്കാനില്ലെന്ന് നാവികസേനയുടെ മറുപടി
ബഖ്മുത്ത് പിടിച്ചെടുത്തെന്ന് റഷ്യ; നിഷേധിച്ച് യുക്രെയ്ന്‍, പ്രതിരോധം തുടരുകയാണെന്ന് സൈനിക മേധാവി

എന്നാല്‍ പ്രിഗോഷിന്റെ അവകാശവാദം യുക്രെയ്ന്‍ പൂര്‍ണമായും തള്ളി. മേഖലയില്‍ ഇപ്പോഴും കനത്തപോരാട്ടം തുടരുകയാണെന്നായിരുന്നു യുക്രെയ്ന്‍ സൈനിക മേധാവി അവകാശ വാദം. റഷ്യ പൂര്‍ണമായും നഗരം പിടിച്ചെടുത്തെന്ന വാദം ശരിയല്ലെന്നും യുക്രെയ്ന്‍ സൈന്യം ഇപ്പോഴും മേഖലയിലുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധത്തെ കുറിച്ച് കൂടുതല്‍ അവകാശ വാദവുമായി റഷ്യ രംഗത്തെത്തിയത്.

logo
The Fourth
www.thefourthnews.in