അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോണ്‍
അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോണ്‍

കരിങ്കടലിന് മുകളില്‍ യുഎസ് ഡ്രോണും റഷ്യന്‍ യുദ്ധവിമാനവും കൂട്ടിയിടിച്ചു; ആരോപണവുമായി അമേരിക്ക, നിഷേധിച്ച് റഷ്യ

സുരക്ഷിതമല്ലാത്ത നടപടിയാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഎസ്
Updated on
1 min read

കരിങ്കടലിന് മുകളിൽ റഷ്യൻ യുദ്ധവിമാനവും അമേരിക്കയുടെ ഡ്രോണും കൂട്ടിയിടിച്ചു. റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനവും അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോണുമാണ് കൂട്ടിയിടിച്ചതെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ യൂറോപ്യന്‍ കമാന്‍ഡ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ രാജ്യാന്തര വ്യോമമേഖലയില്‍ എംക്യു-9 വിമാനം പതിവ് പരിശോധനകള്‍ നടത്തവെ, റഷ്യന്‍ വിമാനം ഇടിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ എയർഫോഴ്സ് യൂറോപ്പ് ആന്‍ഡ് എയർഫോഴ്സ് ആഫ്രിക്ക കമാന്‍ഡർ ജനറല്‍ ജയിംസ് ഹെക്കർ പറഞ്ഞു. ഒട്ടും സുരക്ഷിതമല്ലാത്ത നടപടിയാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഎസ് പ്രസ്താവനയിറക്കി. കൂട്ടിയിടിക്കുന്നതിന് മുൻപ്, റഷ്യ യുഎസ് ഡ്രോണിനെ തടസപ്പെടുത്താൻ ശ്രമിച്ചതായും യുഎസ് ആരോപിച്ചു.

കൂട്ടിയിടിക്ക് മുന്‍പ് റഷ്യ എംക്യു–9 നെ നിരീക്ഷിക്കുകയും നിരവധി തവണ സുഖോയ് -27 വിമാനങ്ങള്‍ ഇന്ധനം കത്തിച്ചുകളയുകയും ചെയ്തു. ശേഷം, എംക്യു -9 ന് മുന്നിലൂടെ അലക്ഷ്യമായി പറന്നു. പിന്നീട് റഷ്യൻ യുദ്ധവിമാനങ്ങളിലൊന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറിൽ ഇടിച്ച് തകരുകയായിരുന്നു.

റഷ്യൻ നാവിക സേനയെ നിരീക്ഷിക്കുന്നതിനായി കരിങ്കടലിന് മുകളിൽ അമേരിക്ക ഉപയോഗിക്കുന്ന ഡ്രോണാണ് എംക്യു–9. എയർ-ടു-ഗ്രൗണ്ട് ഹെൽഫയർ മിസൈലുകളും ലേസർ ഗൈഡഡ് ബോംബുകളും ഉപയോഗിച്ച് 1,700 മീറ്റർ വരെ ഉയരത്തിൽ 15,000 കിലോമീറ്ററിലധികം പറക്കാൻ എംക്യു–9ന് കഴിയും. കൂട്ടിയിടിക്ക് മുന്‍പ് റഷ്യ എംക്യു–9 നെ നിരീക്ഷിക്കുകയും നിരവധി തവണ സുഖോയ് -27 വിമാനങ്ങള്‍ ഇന്ധനം കത്തിച്ചുകളയുകയും ചെയ്തു. ശേഷം, എംക്യു -9 ന് മുന്നിലൂടെ അലക്ഷ്യമായി പറന്നു. പിന്നീട് റഷ്യൻ യുദ്ധവിമാനങ്ങളിലൊന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറിൽ ഇടിച്ച് തകരുകയായിരുന്നു. ഇത് സുരക്ഷിതമല്ലാത്ത നടപടിയാണെന്ന് അമേരിക്ക ആരോപിച്ചു. റഷ്യൻ വിമാനങ്ങൾ അര മണിക്കൂറിലധികം ഡ്രോണിന് സമീപമുണ്ടായിരുന്നതായി യുഎസ് പറയുന്നു. കൂട്ടിയിടിയിൽ സുഖോയ്-27 വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. കൂട്ടിയിടിക്ക് ശേഷം റഷ്യയുടെ വിമാനങ്ങൾ ക്രിമിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതായാണ് പെന്റഗണിന്റെ നിഗമനം.

അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോണ്‍
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം; പാകിസ്താനിൽ വൻ പ്രതിഷേധം

അതേസമയം, അമേരിക്കയുടെ ആരോപണങ്ങൾ തള്ളിയ റഷ്യ കൂട്ടിയിടി ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. റഷ്യന്‍ അതിർത്തിയില്‍ കടന്ന അമേരിക്കയുടെ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ സുഖോയ് വിമാനം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു, പക്ഷെ കൂട്ടിയിടിയുണ്ടായിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കുന്നു. റഷ്യന്‍ വിമാനം തകര്‍ന്നത് പൈി ലറ്റിന്റെ അശ്രദ്ധമൂലമാണ് ഡ്രോൺ തകർന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. എന്നാൽ, ഇത് ആദ്യത്തെ സംഭവമല്ലെന്നും കഴിഞ്ഞ ആഴ്ചകളിലായി സമാന സംഭവം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതായും അമേരിക്കയുടെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി ആരോപിച്ചു. കരിങ്കടൽ ആരുടേയും കുത്തകയല്ലെന്നും ഇനിയും കടലിന് മേൽ വ്യോമ നിരീക്ഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in