മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രിഗോഷിന്‍; വീഡിയോ പുറത്ത്‌

മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രിഗോഷിന്‍; വീഡിയോ പുറത്ത്‌

വാ​ഗ്നർ ​ഗ്രൂപ്പുമായി ബന്ധപ്പെട്ട ​ഗ്രെ സോൺ ടെലി​ഗ്രാം ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്
Updated on
1 min read

വാ​ഗ്നർ ​ഗ്രൂപ്പ് തലവൻ യവ​ഗനി പ്രിഗോഷിൻ കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്ക വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. പുതുതായി പുറത്തുവന്ന അദ്ദേഹത്തിന്‌റെ വീഡിയോയിലാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രിഗോഷിൻ പറയുന്നത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്. വാ​ഗ്നർ ​ഗ്രൂപ്പുമായി ബന്ധപ്പെട്ട ​ഗ്രെ സോൺ ടെലി​ഗ്രാം ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം വീഡിയോ എന്ന് എടുത്തതാണ് എന്നതിനെ സംബന്ധിച്ച് കൃത്യത വന്നിട്ടില്ല.

'ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഇപ്പോൾ എന്ത് ചെയ്യുന്നു തുടങ്ങിയ അന്വേഷണം നടത്തുന്നവരോടാണ്. ഓ​ഗസ്റ്റ് രണ്ടാഴ്ച പിന്നിടുമ്പോൾ ഞാൻ ആഫ്രിക്കയിലാണ്. ജീവന് ഭീഷണിയുണ്ടോ അതുമല്ലെങ്കിൽ എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടോ ചോദ്യങ്ങൾ ചോദിക്കുന്നവരോടാണ് എല്ലാം ഓകെയാണ്' എന്നായിരുന്നു പ്രിഗോഷിന്റെ വീഡിയോ സന്ദേശം

മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രിഗോഷിന്‍; വീഡിയോ പുറത്ത്‌
'അപകടത്തിന് 30 സെക്കൻഡ് മുൻപ് വരെ വിമാനത്തിന് പ്രശ്നങ്ങളില്ല'; പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അഭ്യൂഹങ്ങൾ ശക്തം

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിൽ നിന്ന് എടുത്ത വീഡിയോയാണ് പുറത്ത് വിട്ടരിക്കുന്നത്. ആഫ്രിക്കയിലേക്ക് പോകും വഴി എടുത്ത വീഡിയോ സന്ദേശമാണിതെന്നാണ് റിപ്പോർട്ടുകൾ. ഓ​ഗസ്റ്റ് പത്തൊൻമ്പതിനോ ഇരുപതിനോ ആയാണ് ദൃശ്യങ്ങൾ എടുത്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓ​ഗസ്റ്റ് 23 ന് പ്രിഗോഷിൻ കൊല്ലപ്പെടുകയും ചെയ്തു. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയുടെ മുൻനിര പോരാളികളായിരുന്നു വാ​ഗ്നർ സംഘം. എന്നാൽ ഒരു ഘട്ടത്തിൽ റഷ്യൻ സേനക്കെതിരെ ആഭ്യന്തര യുദ്ധത്തിന് തന്നെ പ്ര​ഗോഷിയുടെ നേതൃത്വത്തിൽ വാ​ഗ്നർ സംഘം നീങ്ങി. പിന്നീട് സമവായത്തിലൂടെ പരിഹാരം കണ്ടെത്തുകയായിരുന്നു.

മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രിഗോഷിന്‍; വീഡിയോ പുറത്ത്‌
വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം

കൂലിപ്പടയാളി സംഘമായ വാഗ്‌നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതാകാമെന്ന് റഷ്യയും ഇന്നലെ വെളിപ്പെടുത്തി. പ്രിഗോഷിന്റെ മരണത്തിന് കാരണമായ വിമാനാപകടം മനപ്പൂർവം സംഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ക്രെംലിൻ വക്താവ് പറഞ്ഞു. പ്രിഗോഷിൻ കൊല്ലപ്പെട്ടതാകാമെന്ന് റഷ്യ ഇന്നലെയാണ് റഷ്യ പരിസ്യമായി സമ്മതിക്കുന്നത്. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടത്തെക്കുറിച്ചുള്ള സാധ്യതകളും വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ടെന്ന് വക്താവ് വ്യക്തമാക്കി.മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ചൊവ്വാഴ്ച സ്വകാര്യമായി സംസ്‌കരിച്ചു.

logo
The Fourth
www.thefourthnews.in