ഋഷി സുനകിന് തിരിച്ചടി; അഭയാർഥികളെ  റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി നിയമവിരുദ്ധമെന്ന് കോടതി

ഋഷി സുനകിന് തിരിച്ചടി; അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി നിയമവിരുദ്ധമെന്ന് കോടതി

ബ്രിട്ടണില്‍ നിന്ന് റുവാണ്ടയിലേക്ക് നാടു കടത്തുന്നത് സുരക്ഷിതമല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍
Updated on
1 min read

അഭയാർഥി വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിന് കനത്ത തിരിച്ചടി. അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള പദ്ധതി നിയമവിരുദ്ധമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. സുരക്ഷിതമായ മൂന്നാം രാജ്യമായി റുവാണ്ടയെ പരിഗണിക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

റുവാണ്ടയിലെ ജീവിത സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.മോശം സാഹചര്യത്തിലേക്ക് അഭയാര്‍ഥികളെ തള്ളി വിടുന്നത് മനുഷ്യാവകശ ലംഘനവും ഇത് നിയമ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടണില്‍ അഭയം തേടിയവരെ റുവാണ്ടയിലേക്കയയ്ക്കുമ്പോള്‍ അവര്‍ പലായനം ചെയ്ത രാജ്യത്തേക്ക് നാടു കടത്തപ്പെടില്ലെന്ന് ബ്രിട്ടന് ഉറപ്പു നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

''റുവാണ്ടിയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഒരു പാട് പോരായ്മകളുണ്ട്. റുവാണ്ടയിലേക്കയച്ചവരെ അവരുടെ മാതൃ രാജ്യത്തേക്കയക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അവിടെ അവര്‍ സുരക്ഷിതരല്ല'' കോടതി പറഞ്ഞു. റുവാണ്ടയിലെ അഭയാര്‍ഥികളെ അയക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ഋഷി സുനകിന് തിരിച്ചടി; അഭയാർഥികളെ  റുവാണ്ടയിലേക്ക് നാടുകടത്തുന്ന പദ്ധതി നിയമവിരുദ്ധമെന്ന് കോടതി
വിവാദങ്ങൾക്ക് തുടക്കം കുറിച്ച് ഋഷി സുനകിന്റെ മഷിപ്പേന

അനധികൃത കുടുയേറ്റം തടയാൻ റുവാണ്ട പദ്ധതി നടപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. നേരത്തെ പദ്ധതി പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട് ഇതിനെതിരെയാണ് ഉയർന്ന ബെഞ്ചിൽ കുടിയേറ്റക്കാരുടെ പ്രതിനിധികൾ അപ്പീൽ നൽകിയത്. മൂന്നംഗ ബെഞ്ചിന്‌റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാകും.

2022 ല്‍ മാത്രം 45,700 പേരാണ് ഈ വഴി ബ്രിട്ടനില്‍ അഭയം തേടിയത്. ആദ്യ സംഘവുമായുള്ള വിമാനം 2022 ജൂണില്‍ പുറപ്പെടാനിരിക്കെയാണ് നിയമപോരാട്ടം ആരംഭിച്ചത്.

ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന് ഫ്രാൻസിൽ നിന്നെത്തുന്ന അഭയാർത്ഥികളെ തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബ്രിട്ടീഷ് സർക്കാരിന്റെ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് മനുഷ്യാവകാശ പ്രവർത്തകരിൽ നിന്ന് ഉണ്ടായത്. 2022 ജനുവരി ഒന്നിന് ശേഷം രാജ്യത്തെത്തിയ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനായിരുന്നു പദ്ധതി. 2022 ല്‍ മാത്രം 45,700 പേരാണ് ഈ വഴി ബ്രിട്ടനില്‍ അഭയം തേടിയത്. ആദ്യ സംഘവുമായുള്ള വിമാനം 2022 ജൂണില്‍ പുറപ്പെടാനിരിക്കെയാണ് നിയമപോരാട്ടം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in