Untitled Sep 11, 2023 11:08 am

അമേരിക്ക വില്ലനായ ഒരു ഭീകരാക്രമണത്തിൻറെ ഓർമ്മ ദിനം കൂടിയാണ് സെപ്റ്റംബർ 11. സോഷ്യലിസ്റ്റ് നേതാവ് സാൽവദോർ അലൻഡെയെ അട്ടിമറിച്ച് കൊലപ്പെടുത്തിയ ദിനം

ഇന്ന് സെപ്റ്റംബര്‍ 11, ചരിത്രത്താളുകളില്‍ ഈ ദിനം രേഖപ്പെടുത്തിയിരിക്കുന്നത് ലോകത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന്റെ പേരിലാണ്. സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണം. അഥവാ അമേരിക്കയിലെ ലോക വ്യാപാര തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തിലെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെ വിമാനം ഇടിച്ചു കയറ്റി അല്‍ ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തില്‍ മൂവായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടു.

അല്‍ഖയ്ദയിലെ 19 അംഗസംഘം നാല് അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചുകയാണ് ആക്രമങ്ങള്‍ നടത്തിയത്. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനില്‍ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമെന്നായിരുന്നു 9/11 നെ ചരിത്രം പിന്നീട് വിശേഷിപ്പിച്ചത്.

നെരുദയോടൊപ്പം അലൻഡെ
നെരുദയോടൊപ്പം അലൻഡെ

തുടര്‍ന്ന് അമേരിക്കന്‍ പിന്തുണയോടെ സൈനികത്തലവനായിരുന്ന അഗസ്റ്റോ പിനോഷെ അധികാരം പിടിച്ചെടുത്തു. ചിലിയില്‍ പിന്നീട് നടന്നത് അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണമായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇക്കാലത്ത് ചിലിയില്‍ അരങ്ങേറിയത്. പീഡനം, കൊലപാതകം, ഏകപക്ഷീയമായ അറസ്റ്റുകള്‍, തുടങ്ങി കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ചിലി സാക്ഷിയായി. രാഷ്ട്രീയ നേതാക്കൾ ഉള്‍പ്പെടെ പതിനായിരത്തിനും മുപ്പത്തിനായിരത്തിനുമിടക്ക് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമര്‍ത്താനായി ഇടതു പക്ഷ ചിന്താഗതിക്കാരെയെല്ലാം പിനോഷെ കൊന്നു കളഞ്ഞു. ഗര്‍ഭിണികളെയും കുട്ടികളെയും പോലും അദ്ദേഹം വെറുതെ വിട്ടില്ല.

എന്തായിരുന്നു അമേരിക്കക്ക് ചിലിയുമായുണ്ടായിരുന്ന പ്രശ്‌നം?

എല്ലാ സോഷ്യലിസ്റ്റ് ആശയങ്ങളോടുമുള്ള പ്രശ്‌നം തന്നെ. ലാറ്റിനമേരിക്കയില്‍ ക്യൂബയ്ക്ക് പുറമെ ചിലി കൂടി സോഷ്യലിസറ്റ് സമീപനങ്ങളുമായി മുന്നോട്ടുപോയാല്‍ അത് അമേരിക്കയുടെയും അമേരിക്കന്‍ കമ്പനികളുടെയും താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പില്‍ അലന്റെയുടെ നേതൃത്വത്തിലുള്ള മുന്നണിയെ തോല്‍പ്പിക്കാന്‍ അമേരിക്ക വന്‍ തോതില്‍ പണം ഇറക്കി. അതൊക്കെ മറികടന്നാണ് സോഷ്യലിസ്റ്റ് സഖ്യം അധികാരത്തിലെത്തിയത്. അലൻഡെയെ അട്ടിമറിക്കാന്‍ പ്രസിഡന്റ് നിക്സനും അദ്ദേഹത്തിന്റെ ഉപദേശകന്‍ ഹെന്റി കിസ്സിഞ്ചറും തീരുമാനിച്ചു. കിസ്സിഞ്ചറുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപികരിക്കപ്പെട്ടു. അമേരിക്ക ഏത് രീതിയിലാണ് ചിലിയില്‍ ഇടപെട്ട് സര്‍ക്കാരിനെ അട്ടിമറിച്ചത് എന്നതിന്റെ രേഖകളില്‍ ചിലത് ബില്‍ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ പുറത്തുവിട്ടു. ചിലിയെ തകര്‍ക്കാന്‍ നിക്സണ്‍ കിസ്സിഞ്ചര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെയും അലൻഡെയുടെ സ്വാധീനം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും നിര്‍ദ്ദേശങ്ങളായി നല്‍കിയതിൻ്റെ വിവരങ്ങള്‍ ലോകം അറിഞ്ഞു.

ലോകത്തെ നവ ഉദാരവല്‍ക്കരണത്തിന്റെ തുടക്കം അട്ടിമറിക്ക് ശേഷം ചിലിയിലായിരുന്നു അരങ്ങേറിയത്.

പ്രസിഡൻ്റ് ഗാബ്രിയൽ ബോറിക്ക്
പ്രസിഡൻ്റ് ഗാബ്രിയൽ ബോറിക്ക്

ഇപ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. മറ്റൊരു തരത്തില്‍. ഗാബ്രിയല്‍ ബോറിക് എന്ന ഇടതുപക്ഷക്കാരന്‍ ചിലിയിലെ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടിരിക്കുന്നു. നവ ഉദാരവല്‍ക്കരണം ആരംഭിച്ച ചിലിയില്‍ അതിന്റെ ശവമടക്കവും നടക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അലൻഡെയെ ഓര്‍ക്കാന്‍ പറ്റിയ കാലമാണ് ബോറിക്കിന്റെത്. അതുകൊണ്ട് തന്നെ അമേരിക്ക നടത്തിയ പട്ടാള അട്ടിമറിയും ഓര്‍ത്തെടുക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in