സാമ്പത്തിക ക്രമക്കേട്: സ്‌കോട്ട്‌ലന്‍ഡ് മുൻ ഫസ്റ്റ് മിനിസ്റ്റര്‍ അറസ്റ്റില്‍, കുറ്റം ചുമത്താതെ  വിട്ടയച്ചു

സാമ്പത്തിക ക്രമക്കേട്: സ്‌കോട്ട്‌ലന്‍ഡ് മുൻ ഫസ്റ്റ് മിനിസ്റ്റര്‍ അറസ്റ്റില്‍, കുറ്റം ചുമത്താതെ വിട്ടയച്ചു

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ധനസഹായവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കേസിലാണ് നിക്കോള സ്റ്റര്‍ജന്റെ അറസ്റ്റ്
Updated on
1 min read

സ്‌കോട്ട്ലന്‍ഡിലെ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ക്കെതിരെ നടപടി. മുന്‍ ഫസ്റ്റ് മിനിസ്റ്ററായിരുന്ന നിക്കോള സ്റ്റര്‍ജനെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ധനസഹായവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കേസിലാണ് 52 കാരിയായ നിക്കോള സ്റ്റര്‍ജന്റെ അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രമുഖയാണ് നിക്കോളന്‍ സ്റ്റര്‍ജന്‍. സ്റ്റര്‍ജന് മേല്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിക്കോള സ്റ്റര്‍ജന്‍ പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് അവരുടെ വക്താവ് അറിയിച്ചു. നിക്കോള സ്റ്റര്‍ജന്റെ ഭര്‍ത്താവും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവുമായ പീറ്റര്‍ മുറെലിനെ ഏപ്രിലില്‍ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് നിക്കോള സ്റ്റര്‍ജനെ അറസ്റ്റ് ചെയ്യുന്നത്. വൈകുന്നേരൈ അഞ്ച് മണി കഴിഞ്ഞപ്പോഴേക്കും വിട്ടയച്ചു

സംഭവം ഒരുപാട് വേദനയുണ്ടാക്കുന്നുവെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സംഭവത്തിന് ശേഷം നിക്കോള സ്റ്റര്‍ജന്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് നിക്കോള സ്റ്റര്‍ജനെ അറസ്റ്റ് ചെയ്യുന്നത്. വൈകുന്നേരൈ അഞ്ച് മണി കഴിഞ്ഞപ്പോഴേക്കും വിട്ടയച്ചു. അന്വേഷണം നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും നിക്കോള സ്റ്റര്‍ജന്‍ അറിയിച്ചു.

സാമ്പത്തിക ക്രമക്കേട്: സ്‌കോട്ട്‌ലന്‍ഡ് മുൻ ഫസ്റ്റ് മിനിസ്റ്റര്‍ അറസ്റ്റില്‍, കുറ്റം ചുമത്താതെ  വിട്ടയച്ചു
സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യമെന്ന സ്വപ്നം ബാക്കിയാക്കി സ്റ്റർജൻ പടിയിറങ്ങുമ്പോൾ

സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡിനായി നിരന്തരം വാദിച്ചിരുന്ന ആളായിരുന്നു നിക്കോള സ്റ്റര്‍ജന്‍. സ്വതന്ത്ര്യ സ്‌കോട്ട്‌ലന്‍ഡിന്റെ പ്രവര്‍ത്തനത്തിനായി സ്വീകരിച്ച സംഭാവനകളില്‍ 600,000 ബ്രിട്ടീഷ് പൗണ്ട് വകമാറ്റിയതായി ആരോപിച്ച് നിക്കോള സ്റ്റര്‍ജന്റെ ഭർത്താവ് പീറ്റര്‍ മുറെല്‍ വളരെക്കാലമായി ആരോപണങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. പാര്‍ട്ടി ട്രഷറര്‍ കോളിന്‍ ബീറ്റിയെയും ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു.

നിക്കോള സ്റ്റര്‍ജന്റെയും ഭര്‍ത്താവ് പീറ്റര്‍ മുറെലിന്റെയും വീട്ടില്‍ പോലീസ്തി തിരച്ചില്‍ നടത്തിയതിന് ശേഷമാണ് പീറ്റര്‍ മുറെലിനനെ അറസ്റ്റ് ചെയ്തത്

ഇംഗ്ലണ്ടുമായുള്ള മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധം അവസാനിപ്പിക്കണമെന്ന് പ്രചാരണം നടത്തുന്ന എസ്എന്‍പി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിക്കോള സ്റ്റര്‍ജന്റെ അറസ്റ്റ് വളരെ നാണക്കേട് ഉണ്ടാക്കുന്നുണ്ട്. നിക്കോള സ്റ്റര്‍ജന്റെയും ഭര്‍ത്താവ് പീറ്റര്‍ മുറെലിന്റെയും വീട്ടില്‍ പോലീസ് ഒരുപാട് തിരച്ചില്‍ നടത്തിയതിന് ശേഷമാണ് പീറ്റര്‍ മുറെലിനനെ അറസ്റ്റ് ചെയ്തത്. സ്‌കോട്ട്‌ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ ഫസ്റ്റ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട നിക്കോള സ്റ്റര്‍ജന്‍ ഫെബ്രുവരിയില്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ അത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. രാഷ്ട്രീയത്തിലുള്ള ഉയര്‍ന്ന സമ്മര്‍ദ്ദം കാരണമാണ് രാജിവയ്ക്കുന്നതെന്നായിരുന്നു നിക്കോള സ്റ്റര്‍ജന്റെ വാദം.

logo
The Fourth
www.thefourthnews.in