പെണ്‍കുട്ടികള്‍ക്ക് 
വാട്സാപ്പിലൂടെ 'ഹാര്‍ട്ട് ഇമോജി' അയച്ചാൽ തടവും പിഴയും; കുവൈത്തിലും സൗദിയിലും 
പുതിയ നിയമം

പെണ്‍കുട്ടികള്‍ക്ക് വാട്സാപ്പിലൂടെ 'ഹാര്‍ട്ട് ഇമോജി' അയച്ചാൽ തടവും പിഴയും; കുവൈത്തിലും സൗദിയിലും പുതിയ നിയമം

പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളില്‍ പീഡനം ആയാണ് കണക്കാക്കുന്നത്
Updated on
1 min read

പെണ്‍കുട്ടികള്‍ക്ക് വാട്സാപ്പിലൂടെ 'ഹാര്‍ട്ട് ഇമോജി'കള്‍ അയയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി കുവൈത്തും സൗദിയും. രണ്ട് വര്‍ഷം വരെ തടവും 2,000 കുവൈത്ത് ദിനാറില്‍ കുറയാത്ത പിഴയും ലഭിക്കുന്ന കുറ്റമായാകും രാജ്യത്ത് കണക്കാക്കപ്പെടുകയെന്ന് കുവൈത്ത് അഭിഭാഷകൻ ഹയാ അല്‍ ഷലാഹി വ്യക്തമാക്കി.

സൗദിയിലെ നിയമമനുസരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആര്‍ക്കും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ചുമത്തപ്പെടും. വാട്‌സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയയ്ക്കുന്നത് രാജ്യത്തെ നിയമപ്രകാരം പീഡനത്തിന്റെ പരിധിയിൽവരുമെന്ന് സൗദി നിയമവിദഗ്ധർ വ്യക്തമാക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് 
വാട്സാപ്പിലൂടെ 'ഹാര്‍ട്ട് ഇമോജി' അയച്ചാൽ തടവും പിഴയും; കുവൈത്തിലും സൗദിയിലും 
പുതിയ നിയമം
രാജ്യത്ത് കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ബിഹാറും ആന്ധ്രപ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ഇത്തരം ചിത്രങ്ങളോ പദപ്രയോഗങ്ങളോ നടത്തിയാൽ ആർക്കും കേസ് നൽകാം. പരാതി ലഭിച്ചാൽ പീഡന പരാതിയായാകും പരിഗണിക്കുക. നിയമലംഘനം തുടര്‍ന്നാല് മൂന്ന് ലക്ഷം സൗദി റിയാലും പരമാവധി അഞ്ചു വര്‍ഷം തടവുമായിരിക്കും ശിക്ഷ.

logo
The Fourth
www.thefourthnews.in