പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി

പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി

336 അംഗങ്ങളുള്ള സഭയിൽ ഷഹബാസ് ഷെരീഫ് 201 അംഗങ്ങളുടെ പിന്തുണ നേടി
Updated on
1 min read

ഷഹബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്താന്റെ പ്രധാനമന്ത്രി. പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വിഭാഗവും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ചേർന്ന സഖ്യസർക്കാരിന്റെ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു.

72 വയസുള്ള ഷഹബാസ് 336 അംഗങ്ങളുള്ള സഭയിൽ 201 അംഗങ്ങളുടെ പിന്തുണ നേടി. ജയിലിലടയ്ക്കപ്പെട്ട ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‍രീക്-ഇ-ഇൻസാഫ്(പിടിഐ) പ്രതിനിധിയായ ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി.

പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി
പാകിസ്താനിൽ അനിശ്ചിതത്വം അവസാനിച്ചു; പിഎംഎൽഎൻ-പിപിപി സഖ്യം സർക്കാർ രൂപീകരിക്കും, ഷെഹബാസ് പ്രധാനമന്ത്രി സ്ഥാനാർഥി

ഭൂട്ടോ സർദാരിയുടെ പാകിസ്താന്‍ പീപ്പിൾസ് പാർട്ടിയും (പിപിപി) നവാസ് ഷെരീഫിൻ്റെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസും (പിഎംഎൽ-എൻ) തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിലെ സഖ്യ സർക്കാർ യാഥാർഥ്യമായത്. പിഎംഎൽ-എൻ പ്രസിഡൻ്റ് ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യുമെന്ന് ബിലാവൽ ഭൂട്ടോ-സർദാരി നേരത്തെ തന്നെ അറിയിച്ചിരുന്നു.

79 സീറ്റുകളുള്ള പിഎംഎൽ-എൻ ആണ് നിലവിൽ ഏറ്റവും വലിയ കക്ഷി, 54 സീറ്റുകളുമായി പിപിപി രണ്ടാമതാണ്. മറ്റ് നാല് ചെറിയ പാർട്ടികൾക്കൊപ്പം 264 സീറ്റുകളോടെ മികച്ച ഭൂരിപക്ഷത്തിലേക്കാണ് ഇവർ എത്തിയത്. എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ പാർട്ടികൾ ശ്രമിക്കുമെന്ന് ഭൂട്ടോ സർദാരി വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി അധികാരത്തിലേറിയ സഖ്യത്തില്‍ ഇരുപാർട്ടികളുമുണ്ടായിരുന്നു.

പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി
ഇമ്രാന്‍ പക്ഷത്തിന് സർക്കാർ രൂപീകരണം ഏറെക്കുറെ അസാധ്യം; കാരണമെന്ത്?

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലായിരുന്നു. പാകിസ്താന്‍ തെഹ്‍രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികള്‍ കൂടുതല്‍ സീറ്റ് നേടിയതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. അതിനെല്ലാമൊടുവിലാണ് സഖ്യധാരണയുണ്ടായത്

logo
The Fourth
www.thefourthnews.in