മിഷിഗൺ സർവകലാശാലാ വെടിവയ്പിൽ മൂന്ന് മരണം; അക്രമിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

മിഷിഗൺ സർവകലാശാലാ വെടിവയ്പിൽ മൂന്ന് മരണം; അക്രമിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

ക്യാമ്പസില്‍ രണ്ടിടങ്ങളിലായാണ് വെടിവയ്പുണ്ടായത്
Updated on
1 min read

അമേരിക്കയിലെ മിഷിഗന്‍ സർവകലാശാലയിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ക്യാമ്പസില്‍ രണ്ടിടങ്ങളിലായാണ് വെടിവയ്പുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് ക്യാമ്പസിലെ ബെര്‍ക്കി ഹാളിന് സമീപം ആദ്യ വെടിവയ്പുണ്ടായത്. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഐഎം ഈസ്റ്റ് ജിമ്മില്‍ വെടിവയ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു. അക്രമിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. വെടിവയ്പ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ആദ്യ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെടിവയ്പ് നടത്തിയതിന് ശേഷം എംഎസ്‌യു യൂണിയന്‍ കെട്ടിടത്തില്‍ നിന്ന് ഇയാൾ പുറത്തേക്ക് പോകുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

മിഷിഗണ്‍ സർവകലാശാലയുടെ പ്രവര്‍ത്തനം 48 മണിക്കൂര്‍ നിര്‍ത്തിവച്ചതായി ക്യാമ്പസ് പോലീസ് ട്വീറ്റ് ചെയ്തു. വെടിവയ്പ് നടത്തിയ ആള്‍ മുഖം മൂടി ധരിച്ചിരുന്നു. സർവകലാശാലയിൽ 5,000 ലധികം വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഹൃദയഭേദകവും ഭീതിനിറയ്ക്കുന്നതാണെന്നും അമേരിക്കയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഭീകരത അനുവദിക്കാനിവില്ലെന്നും മിഷിഗണ്‍ സ്റ്റേറ്റ് സെക്രട്ടറി ജോസെലിന്‍ ബെന്‍സണ്‍ പറഞ്ഞു. പരുക്കേറ്റ അഞ്ച് പേരെ ലാൻസിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

logo
The Fourth
www.thefourthnews.in