മയക്കുമരുന്ന് കടത്ത്; സിംഗപ്പൂരില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയത് മൂന്നുപേരെ

മയക്കുമരുന്ന് കടത്ത്; സിംഗപ്പൂരില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയത് മൂന്നുപേരെ

മയക്കുമരുന്ന് കടത്തിന്റെ പേരിൽ 20 വർഷത്തിനിടെ സിംഗപ്പൂർ ആദ്യത്തെ സ്ത്രീയെ വധിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സലഹിന്റെ വധശിക്ഷ നടപ്പാക്കുന്നത്
Updated on
1 min read

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കണമെന്ന ആവശ്യമുയരുന്നതിനിടെ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നുപേരെ വധശിക്ഷയ്ക്ക് വിധേയമാക്കി സിംഗപ്പൂർ. ഹെറോയിന്‍ കടത്തിയെന്ന കുറ്റത്തിന് 39 കാരനെ ഇന്ന് തൂക്കിലേറ്റി. സിംഗപ്പൂർ സ്വദേശിയായ മുഹമ്മദ് സലഹ് അബ്ദുൾ ലത്തീഫ് എന്നയാളെയാണ് ചാംഗി ജയിലിൽ വച്ച് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്ക് ശേഷം തൂക്കിലേറ്റിയത്.

54 ഗ്രാം (1.9 ഔൺസ്) ഹെറോയിൻ കടത്തിയതിന് 2019ലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ പറഞ്ഞു. 2016 ൽ അറസ്റ്റിലാകുന്നതിന് മുൻപേ മുഹമ്മദ് ഷാലെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. താൻ പണം കടം വാങ്ങിയ ഒരു സുഹൃത്തിന് വേണ്ടിയാണ് നിരോധിത സിഗരറ്റ് എത്തിച്ചിരുന്നതെന്ന് വിചാരണയ്ക്കിടെ സലഹ് പറഞ്ഞിരുന്നതായി കോടതി രേഖകളിൽ പറയുന്നു. സുഹൃത്തിനെ വിശ്വാസമായിരുന്നതിനാൽ ബാഗ് പരിശോധിക്കാറില്ലെന്നും സലഹ് പറഞ്ഞിരുന്നു.

മയക്കുമരുന്ന് കടത്ത്; സിംഗപ്പൂരില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയത് മൂന്നുപേരെ
മയക്കുമരുന്ന് കേസിൽ സ്ത്രീയെ തൂക്കിലേറ്റി സിംഗപ്പൂർ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ

കോവിഡിനെ തുട‍ർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം 2022 മാർച്ചിൽ സർക്കാർ വധശിക്ഷ പുനരാരംഭിച്ചതിനുശേഷം വധശിക്ഷയ്ക്ക് വിധേയമാക്കുന്ന പതിനാറാമത്തെയാളാണ് സലഹ്. മയക്കുമരുന്ന് കടത്തിന്റെ പേരിൽ 20 വർഷത്തിനിടെ സിംഗപ്പൂർ ആദ്യത്തെ സ്ത്രീയെ വധിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സലഹിന്റെ വധശിക്ഷ നടപ്പാക്കുന്നത്.

30 ഗ്രാം ഹെറോയിൻ കടത്തിയതിന് സിംഗപ്പൂർ സ്വദേശിയായ 45 കാരിയായ സരിദേവി ബിന്റെ ജമാനിയെ വെള്ളിയാഴ്ചയാണ് തൂക്കിലേറ്റിയത്. മുഹമ്മദ് അസീസ് ബിൻ ഹുസൈൻ എന്ന 57-കാരനെ 50 ഗ്രാം ഹെറോയിൻ കടത്തിയതിന് രണ്ട് ദിവസം മുൻപ് തൂക്കിലേറ്റിയിരുന്നു. വധിശിക്ഷയെ അപലപിച്ച ഐക്യരാഷ്ട്രസഭ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്താൻ സിംഗപ്പൂരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

500 ഗ്രാമിൽ കൂടുതൽ കഞ്ചാവും 15 ഗ്രാമിലധികം ഹെറോയിനും കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂരിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. സമൂഹത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശനമായ നിയമം അനിവാര്യമാണെന്നാണ് സർക്കാർ പറയുന്നത്. വധശിക്ഷ നിർത്തലാക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in