ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു, ഗോള്‍കീപ്പര്‍ ഗുരുതരാവസ്ഥയില്‍

ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു, ഗോള്‍കീപ്പര്‍ ഗുരുതരാവസ്ഥയില്‍

അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്
Updated on
1 min read

പെറുവിലെ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഒരു കളിക്കാരന് ദാരാണാന്ത്യം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പെറുവിലെ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്. നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.

മഴ പെയ്തതിനെത്തുടര്‍ന്ന് കളിക്കാരോട് മൈതാനത്ത് നിന്ന് ഇറങ്ങാന്‍ റഫറി നിര്‍ദേശിച്ചു. കളിക്കാര്‍ മൈതാനത്തിന് പുറത്തേക്ക് പോകുന്നതിനിടെയുണ്ടായ ശക്തമായ മിന്നലേറ്റാണ് 39കാരനായ കളിക്കാരന്‍ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പൊള്ളലേറ്റ് മറ്റു താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയതോതില്‍ പൊള്ളലേറ്റ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്.

എറിക്ക് എസ്റ്റിവന്‍ സെന്റെ കുയിലര്‍, ജോഷെപ് ഗുസ്താവോ പരിയോണ ചോക്ക, ക്രിസ്റ്റ്യന്‍ സീസര്‍ പിറ്റിയൂ കഹുവാന എന്നിവരാണ് ചികിത്സയിലുള്ളത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റയുടെ നില അതീവഗുരുതരമായി തുടരുകയാണ്.

logo
The Fourth
www.thefourthnews.in