സമൂഹമാധ്യമങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പഠനം; ആശങ്കാജനകമെന്ന് വിദഗ്ധർ

സമൂഹമാധ്യമങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പഠനം; ആശങ്കാജനകമെന്ന് വിദഗ്ധർ

സോഷ്യൽ മീഡിയയിലെ അൽഗോരിതം പ്രക്രിയയിലൂടെ ഇത്തരം ഹാനികരമായ ഇത്തരം ഉള്ളടക്കങ്ങൾ വിനോദമായി അവതരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്
Updated on
1 min read

സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്. കൗമാരക്കാരുടേതടക്കം ഫീഡുകളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ നൽകുന്നുണ്ട്. സ്കൂൾ കുട്ടികളിലേക്കും മറ്റും സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ എത്തിക്കുന്നതിലൂടെ ഇവ സ്വാഭാവികവത്കരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സമൂഹമാധ്യമങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പഠനം; ആശങ്കാജനകമെന്ന് വിദഗ്ധർ
ഭൂചലനത്തെ അതിജീവിച്ച 'അത്ഭുത ശിശു' അഫ്രയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അഞ്ച് ദിവസത്തെ മാത്രം നിരീക്ഷണത്തിൽ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ടിക്‌ടോക് പങ്കുവെച്ച സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങളുടെ എണ്ണം നാലിരട്ടി വർധിച്ചതായി ഗവേഷകർ കണ്ടെത്തിയിരുന്നു. അൽഗോരിതം കൂട്ടുതൽ തീവ്രമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും ഇത് പലപ്പോഴും സ്ത്രീകളെ കുറ്റപ്പെടുത്തുന്നതും സ്ത്രീവിരുദ്ധത നിറഞ്ഞതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ടിക്ടോക്കിലാണ് ഗവേഷണം നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന് സമാനമായി മറ്റ് സാമൂഹിക മാധ്യമങ്ങളും ഇതേ പ്രവണത തുടരാനുള്ള സാധ്യതയേറെയാണ്. എന്നാൽ മൊബൈൽ ഫോണുകളോ സമൂഹമാധ്യമങ്ങളോ പൂർണമായി നിരോധിക്കുന്നത് പരിഹാരമല്ല. പകരം 'ആരോഗ്യകരമായ ഡിജിറ്റൽ ഡയറ്റ്' സമീപനത്തിനാണ് ഊന്നൽ നൽകേണ്ടത്.

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെയും കെൻ്റ് യൂണിവേഴ്‌സിറ്റിയിലെയും വിവിധ സംഘങ്ങൾ ചേർന്നാണ് പഠനം സംഘടിപ്പിച്ചത്. യുവാക്കളിൽ സമൂഹമാധ്യമങ്ങൾ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പഠനം പുറത്ത് വരുന്നത്.

ഈ തലമുറയിലെ യുവാക്കളിൽ പലരും ആൻഡ്രൂ ടെറ്റ് പോലുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ പിന്തുടരുന്നവരാണെന്ന് കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ഒരു ഗവേഷണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫെമിനിസം നല്ലതിനേക്കാൾ കൂടുതൽ ദോഷം വരുത്തി വെക്കുകയാണ് ചെയ്തതെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്.

സമൂഹമാധ്യമങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പഠനം; ആശങ്കാജനകമെന്ന് വിദഗ്ധർ
സാമൂഹ്യനീതി ഉറപ്പാക്കാത്ത കേന്ദ്ര ബജറ്റ്; ദളിതര്‍ക്കും ആദിവാസികള്‍ക്കും മാറ്റിവച്ചിരിക്കുന്നത് എന്തൊക്കെ?

സോഷ്യൽ മീഡിയയിലെ അൽഗോരിതം പ്രക്രിയയിലൂടെ ഇത്തരം ഹാനികരമായ ഇത്തരം ഉള്ളടക്കങ്ങൾ വിനോദമായി അവതരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. അപകടകരമായ ഉള്ളടക്കങ്ങൾ, വിദ്വേഷം അല്ലെങ്കിൽ സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ തുടങ്ങിയവ ചെറുപ്പക്കാരുടെ ഫീഡുകളിലേക്ക് പ്രത്യേകം കൊടുക്കുകയാണെന്നും ഇത് ഉത്കണ്ഠയും മോശം മാനസികാരോഗ്യവും ഉള്ള ആൺകുട്ടികളെ കൂടുതൽ മോശം അവസ്ഥയിലേക്ക് തള്ളിവിടുമെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ യുവാക്കൾക്കിടയിൽ കൂടുതൽ സാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.

" വിനോദത്തിന്റെ രൂപത്തിലുള്ള ഇത്തരം ഉള്ളടക്കങ്ങൾ കൂടുതൽ തീവ്രമായാണ് പ്രവർത്തിക്കുന്നത്. മിക്കവർക്കും അറിയാത്ത കാര്യമാണത്. ഇത് ആശങ്കാജനകമാണ്. ടോക്സിക് മാസ്കുലെനിനിറ്റിയും അത് സംബന്ധിച്ച സ്ത്രീ വിരുദ്ധതയും യുവാക്കളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ കാര്യത്തിൽ," ഗവേഷണവുമായി സഹകരിച്ച അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിൻ്റെ ജനറൽ സെക്രട്ടറി ജിയോഫ് ബാർട്ടൺ പറയുന്നു.

logo
The Fourth
www.thefourthnews.in