പട്ടിണി പിടിമുറുക്കുന്ന ദക്ഷിണേഷ്യ; രണ്ടു നേരം  പോലും ആഹാരം ലഭിക്കാത്തത് 140 കോടി ജനങ്ങൾക്ക്

പട്ടിണി പിടിമുറുക്കുന്ന ദക്ഷിണേഷ്യ; രണ്ടു നേരം പോലും ആഹാരം ലഭിക്കാത്തത് 140 കോടി ജനങ്ങൾക്ക്

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരിൽ പലർക്കും രണ്ട് നേരം പോലും ഭക്ഷണം ലഭ്യമാകുന്നില്ലെന്നാണ് കണക്കുകള്‍
Updated on
2 min read

ഭക്ഷ്യസുരക്ഷയിൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഏറ്റവും പുറകിലെന്ന് റിപ്പോർട്ട്. മേഖലയിലെ 72.2 ശതമാനം ആളുകൾക്കും വിലകുറഞ്ഞതും പ്രാദേശികമായി ലഭ്യമായതുമായ ആരോഗ്യകരമായ ഭക്ഷണം പോലും വാങ്ങാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.

'ഏഷ്യ ആൻഡ് പസഫിക് - ഭക്ഷ്യ സുരക്ഷയുടെയും പോഷകാഹാരത്തിന്റെയും പ്രാദേശിക അവലോകനം 2023' എന്ന റിപ്പോർട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരിൽ പലർക്കും രണ്ട് നേരം പോലും ഭക്ഷണം ലഭ്യമാകുന്നില്ലെന്നു വ്യക്തമാക്കുന്നുഭക്ഷ്യ ലഭ്യതയും വിതരണവും സംബന്ധിച്ച സർക്കാർ നയങ്ങൾ രാജ്യങ്ങളിൽ കൃത്യമായി നടപ്പിലാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പട്ടിണി പിടിമുറുക്കുന്ന ദക്ഷിണേഷ്യ; രണ്ടു നേരം  പോലും ആഹാരം ലഭിക്കാത്തത് 140 കോടി ജനങ്ങൾക്ക്
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്: കലാപാഹ്വാനത്തിനുള്‍പ്പെടെ കേസ്, പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി

ഇന്ത്യക്കാരിൽ 74.1 ശതമാനവും പാക്കിസ്ഥാനിൽ 82.8 ശതമാനവും നേപ്പാളിൽ 76.4 ശതമാനവും ബംഗ്ലാദേശിൽ 66.1 ശതമാനവും 55.5 ശതമാനം ശ്രീലങ്കക്കാരും 2021-2022 കാലയളവിൽ തങ്ങളുടെ കുടുംബത്തിന് ആരോഗ്യകരമായ ഭക്ഷണം എത്തിക്കുന്നതിന് ഗുരുതരമായ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പാക്കിസ്ഥാനിലെ 20 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നുള്ളു. ആരോഗ്യകാര്യങ്ങളിലെ ലിംഗസമത്വത്തിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഞെട്ടിക്കുന്ന അസമത്വമാണ് ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പട്ടിണി പിടിമുറുക്കുന്ന ദക്ഷിണേഷ്യ; രണ്ടു നേരം  പോലും ആഹാരം ലഭിക്കാത്തത് 140 കോടി ജനങ്ങൾക്ക്
ഗാസയിൽ ജലക്ഷാമം രൂക്ഷം, കുട്ടികളുടെ ജീവൻ അപകട മുനമ്പിലെന്ന് യുഎൻ മുന്നറിയിപ്പ്

പ്രദേശത്ത് 48.2 ശതമാനം പേർക്കും വിളർച്ചയുള്ളതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 15 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാരം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് മിതമായതോ കഠിനമോ ആയ ഭക്ഷ്യ അരക്ഷിതാവസ്ഥ ഉള്ളതായും റിപ്പോർട്ട് കണക്കുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. 37.3 ശതമാനമാണ് പുരുഷന്മാർക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥയുള്ളത്. അതേസമയം 42.7 ശതമാനം സ്ത്രീകൾക്കും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരാണ്.

പ്രദേശത്തെ ജനസംഖ്യയുടെ നാലിൽ മൂന്ന് ഭാഗവും ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ട്. ഭക്ഷണത്തിന്റെ ഉയർന്ന വിലയാണ് രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകൾക്കും അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ലഭ്യമാകാത്തതിന് കാരണം.

2022-ലെ ശ്രീലങ്കയിലെ സഘർഷങ്ങൾ ഇതിന് ഉദാഹരണമാണ്. 2022ലെ ആദ്യ പാദത്തിൽ ശ്രീലങ്കയിലെ വാർഷിക ഭക്ഷ്യവിലപ്പെരുപ്പം 85.8 ശതമാനവും ഭക്ഷ്യേതര ഇനങ്ങളുടെ വിലപെരുപ്പം 62.8 ശതമാനവുമായിരുന്നു.

പട്ടിണി പിടിമുറുക്കുന്ന ദക്ഷിണേഷ്യ; രണ്ടു നേരം  പോലും ആഹാരം ലഭിക്കാത്തത് 140 കോടി ജനങ്ങൾക്ക്
അയോധ്യ ഫ്രെയിമിൽനിന്ന് ഒഴിവാക്കപ്പെടുന്ന എൽ കെ അദ്വാനി

ബംഗ്ലാദേശ് ഈ കാലയളവിൽ ഇന്ധനവില 50 ശതമാനത്തിലധികം വർധിപ്പിച്ചു. ഇത് ജീവിതച്ചെലവ് വർധിച്ചു. ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റിൽ 12.54 ശതമാനമായി ബംഗ്ലാദേശിൽ ഉയർന്നു, ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

ഉയർന്ന പണപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും കഴിഞ്ഞ ആറ് മാസത്തിനിടെ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപഭോഗം യഥാക്രമം 96 ശതമാനവും 89 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ നവംബറിലെ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലയുടെ പകുതിയോളം വരുന്ന ഭക്ഷ്യവിലപ്പെരുപ്പം നവംബറിൽ 8.7 ശതമാനമായിരുന്നു. നവംബറിൽ ധാന്യങ്ങളുടെ വിലയിൽ 10.27 ശതമാനവും പച്ചക്കറികളുടെ വിലയിൽ 17.7 ശതമാനവും വർധനവുണ്ടായി, പയറുവർഗങ്ങൾക്ക് 20.23 ശതമാനവും സുഗന്ധവ്യഞ്ജനങ്ങൾക്ക് 21.55 ശതമാനവും പഴങ്ങൾക്ക് 10.95 ശതമാനവും വില ഉയർന്നു.

പട്ടിണി പിടിമുറുക്കുന്ന ദക്ഷിണേഷ്യ; രണ്ടു നേരം  പോലും ആഹാരം ലഭിക്കാത്തത് 140 കോടി ജനങ്ങൾക്ക്
തീരാതെ ടിപ്പു വിവാദം; ഇത്തവണ മൈസൂര്‍ വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി

നേപ്പാളിലെ 29 ദശലക്ഷം ആളുകൾ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിലക്കയറ്റം നേരിടുന്നതായാണ് റിപ്പോർട്ട്. നേപ്പാൾ രാഷ്ട്ര ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം വാർഷിക റീട്ടെയിൽ പണപ്പെരുപ്പം ആഗസ്ത് പകുതിയോടെ ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.52 ശതമാനത്തിലെത്തി.

സുഗന്ധവ്യഞ്ജന ഉപവിഭാഗത്തിന്റെ വാർഷിക വില സൂചിക 45.56 ശതമാനവും ധാന്യങ്ങളും അവയുടെ ഉൽപന്നങ്ങളുടെയും വില 13.2 ശതമാനവും പാൽ ഉൽപന്നങ്ങളും മുട്ടയും 12.19 ശതമാനവും പച്ചക്കറികൾ 10.8 ശതമാനവും നെയ്യ്, എണ്ണ എന്നിവയുടെ വില 15.13 ശതമാനവും വർധിച്ചു.

പാകിസ്ഥാനിൽ കഴിഞ്ഞ വർഷത്തേക്കാൾ ഭക്ഷ്യ വില 27.95 ശതമാനം വർദ്ധിച്ചു. 2011 മുതൽ 2023 വരെ പാക്കിസ്ഥാനിലെ ഭക്ഷ്യ പണപ്പെരുപ്പം ശരാശരി 10.84 ശതമാനമാണ്, ഇത് 2023 മെയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 48.65 ശതമാനത്തിലെത്തി. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മാത്രം എകദേശം 1.5 ബില്യൺ ആളുകൾ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in