ജലക്ഷാമത്തില്‍ വലയുന്ന ദക്ഷിണേഷ്യ; ദുരിതം നേരിടുന്നവരില്‍ 34 കോടി കുട്ടികളും: യുഎൻ റിപോർട്ട്

ജലക്ഷാമത്തില്‍ വലയുന്ന ദക്ഷിണേഷ്യ; ദുരിതം നേരിടുന്നവരില്‍ 34 കോടി കുട്ടികളും: യുഎൻ റിപോർട്ട്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മൂലമുണ്ടായ ജലക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ദക്ഷിണേഷ്യയിലെ കുട്ടികളെയെന്നും റിപോർട്ട്
Updated on
1 min read

ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ മേഖല നേരിടുന്നത് അതിരൂക്ഷമായ ജല ദൗര്‍ലഭ്യമെന്ന് പഠനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ അതിരൂക്ഷ ജലക്ഷാമം ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ദക്ഷിണേഷ്യയിലാണെന്നാണ് യുഎൻ റിപോർട്ട്. അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, മാലിദ്വീപ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ എട്ടു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കൂട്ടികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകമെമ്പാടുമുള്ള 25 രാജ്യങ്ങള്‍ അതികഠിനമായ ജലക്ഷാമം നേരിടുന്നു

ജലക്ഷാമത്തിൽ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കുട്ടികളാണെന്നും അതിൽ ഭൂരിഭാഗവും ഭക്ഷിണേഷ്യയിലാണെന്നും വ്യക്തമാക്കുന്നതാണ് യുഎൻ റിപോർട്ട്. ജനസംഖ്യയില്‍ മുന്നിലുള്ള ഇന്ത്യയും നിരവധി രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതുമായ ദക്ഷിണേഷ്യന്‍ മേഖലയില്‍ രൂക്ഷ ജലക്ഷാമത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ 34 കോടിയിലധികമാണെന്നും കുട്ടികളുടെ യുഎൻ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജലക്ഷാമത്തില്‍ വലയുന്ന ദക്ഷിണേഷ്യ; ദുരിതം നേരിടുന്നവരില്‍ 34 കോടി കുട്ടികളും: യുഎൻ റിപോർട്ട്
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കുടിവെള്ളക്ഷാമത്തിലേക്ക്; ആശങ്ക ഉയർത്തി യുഎൻ റിപ്പോർട്ട്

ആഗോള തലത്തില്‍ തന്നെ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ജലക്ഷാമം മാറികൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന ജനസംഖ്യയും, നഗര-വ്യവസായവത്കരണവും, കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാര്യക്ഷമമായ രീതിയിലുള്ള ജല പരിപാലനം നടത്തതും ജലക്ഷാമം കൂടുന്നതിനുള്ള കാരണമാണ്. പ്രവചനാതീതമായ കാലാവസ്ഥ തുടരുന്നതിനാൽ ദക്ഷിണേഷ്യയിലെ കുട്ടികളെ ജലക്ഷാമം കൂടുതലായി ബാധിക്കുമെന്നാണ് വിലയിരുത്തലെന്നും റിപോർട്ടിൽ പറയുന്നു.

ജലക്ഷാമത്തില്‍ വലയുന്ന ദക്ഷിണേഷ്യ; ദുരിതം നേരിടുന്നവരില്‍ 34 കോടി കുട്ടികളും: യുഎൻ റിപോർട്ട്
കൊടും ചൂട്, വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം... കാലാവസ്ഥ വ്യതിയാനം മൂലം 'ന്യൂ നോര്‍മലാ'യി മാറുന്ന പ്രകൃതിദുരന്തങ്ങള്‍

ഗ്രാമങ്ങളിലെ ജലക്ഷാമം കുടുംബങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങൾ, സ്‌കൂളുകൾ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നാണ് യുനിസെഫിന്റെ വിലയിരുത്തൽ. കാലാവസ്ഥയിൽ സംഭവിക്കുന്ന അപ്രതീക്ഷിത വ്യതിയാനങ്ങളും മതിയായ കാലവര്‍ഷം ലഭിക്കാത്തതുമാണ് രൂക്ഷമായ ജലക്ഷാമത്തിനു കാരണം.

രണ്ട് മാസം മുൻപ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 25 രാജ്യങ്ങള്‍ അതികഠിനമായ ജലക്ഷാമം നേരിടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ജലക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളുടെ ഏറിയ പങ്കും പശ്ചിമേഷ്യയിലും ആഫ്രിക്കയുടെ വടക്കന്‍ മേഖലകളിലുമാണ് സ്ഥിചെയ്യുന്നതെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. നിലവിലെ റിപോർട്ട് പ്രകാരം, ആഫ്രിക്കയുടെ വടക്ക് കിഴക്ക് ഭാഗങ്ങളാണ് ദക്ഷിണേഷ്യക്ക് പിന്നിൽ.

logo
The Fourth
www.thefourthnews.in