ചൈനീസ് ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ചൈനീസ് ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

അമേരിക്ക വെടിവച്ചിട്ട അഞ്ജാത വസ്തുവിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചെന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അധികൃതര്‍
Updated on
1 min read

സൗത്ത് കരോലിന തീരത്ത് വച്ച് യുഎസ് സൈന്യം വെടിവച്ചിട്ട ചൈനീസ് ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍. ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ബലൂണില്‍ നിന്നും ഇലക്ട്രോണിക് വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടം മുഴുവന്‍ കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പഠനത്തില്‍ കണ്ടെത്തിയത് എന്താണെന്ന് വ്യക്തമാക്കാന്‍ ജോണ്‍ കിര്‍ബി തയ്യാറായില്ല.

ബലൂണിനകത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടങ്ങിയ ചില വസ്തുക്കള്‍

'ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടങ്ങിയ നിര്‍ണായകമായ ചില വസ്തുക്കള്‍ ബലൂണിനകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അവ എഫ്ബിഐയുടെ ലാബില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഇതുവരെയുള്ള പഠനത്തില്‍ ബലൂണിനെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്. ബലൂണ്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ സാധ്യതകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ പഠനം വഴിവയ്ക്കുമെന്നാണ് വിശ്വാസം' ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്

സൗത്ത് കരോലിനയില്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

അതേസമയം, വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടം പൂര്‍ണമായും വീണ്ടെടുത്ത് കഴിഞ്ഞുവെന്നും കൂടുതല്‍ പഠനങ്ങള്‍ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും യുഎസ് മിലിട്ടറി അറിയിച്ചു. ബലൂണ്‍ കണ്ടെത്തിയതിന് പിന്നാലെ സൗത്ത് കരോലിനയില്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ബലൂണിന് പിന്നാലെ യുഎസ് സൈന്യം വെടിവച്ചിട്ട അഞ്ജാത വസ്തുവിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചെന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in