ശ്രീലങ്കൻ പ്രതിസന്ധി: പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു

ശ്രീലങ്കൻ പ്രതിസന്ധി: പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു

Updated on
1 min read

ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു. ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപനം നടത്തിയത്. പുതിയൊരു സർവകക്ഷി ഗവണ്മെന്റിന്റെ രൂപീകരണത്തിന് വേണ്ടിയാണ് രാജിയെന്ന് വിക്രമസിംഗെ പറഞ്ഞു. രാജ്യത്തുണ്ടായ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് രാജി തീരുമാനം. പ്രസിഡന്റ് ഗോതബായയുടെ രാജിയും സർവകക്ഷി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

പാർലമെന്ററി സ്പീക്കർ താത്കാലിക പ്രസിഡന്റായി ചുമതലയേൽക്കാനും, ഇടക്കാല സർക്കാർ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. അതേ സമയം, യോഗത്തിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് ഗോതബായ അറിയിച്ചിരുന്നത്.

പ്രസിഡന്റിന്റെ വസതിയിലേക്കുള്ള പ്രതിഷേധത്തിന് ശേഷം പാർലമെന്റിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗം ചേർന്ന് രാജപക്‌സെയോടും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയോടും രാജിവയ്ക്കാൻ അഭ്യർത്ഥി തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നിയമസഭാംഗം റൗഫ് ഹക്കീം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജീവിതം ദുസ്സഹമായതോടെയാണ് ശനിയാഴ്ച ജനം രജപക്‌സെ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാതാവുകയും ജീവിതം കൂടുതല്‍ അരക്ഷിതമാകുകയും ചെയ്തതോടെ ജനങ്ങള്‍ അഭയാര്‍ത്ഥികളായി പലായനം തുടങ്ങിയിരുന്നു. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ജനരോഷം. പോലീസ് തീർത്ത സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറുന്ന നിലയിലേക്ക് പ്രതിഷേധം നീളുന്ന സ്ഥിതിയായിരുന്നു ശനിയാഴ്ച ഉണ്ടായത്.

എന്നാൽ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രസിഡന്‍റ് ഗൊതബായ രാജപക്സെ വസതി വിട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹം സൈനിക ആസ്താനത്ത് ഉണ്ടെന്നും, രാജ്യം വിട്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

logo
The Fourth
www.thefourthnews.in