യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ പിന്തുണക്കേണ്ടെന്ന തീരുമാനം; വാഷിങ്ടൺ പോസ്റ്റിന്റെ വരിക്കാരിൽ വൻ ഇടിവ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ പിന്തുണക്കേണ്ടെന്ന തീരുമാനം; വാഷിങ്ടൺ പോസ്റ്റിന്റെ വരിക്കാരിൽ വൻ ഇടിവ്

ഒക്ടോബർ 25നാണ് ആമസോൺ സ്ഥാപകനും പത്ര ഉടമയുമായ ജെഫ് ബെസോസ് എഡിറ്റോറിയൽ പേജിൽ നിഷ്പക്ഷതയ്ക്കായി വാദിച്ചുകൊണ്ടുള്ള ലേഖനമെഴുതിയത്
Updated on
1 min read

മാധ്യമങ്ങളിൽ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നാലെ ദ വാഷിങ്ടൺ പോസ്റ്റിന്റെ വരിക്കാരിൽ വൻ ഇടിവ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ഔദ്യോഗിക പിന്തുണ നൽകുന്ന തീരുമാനം ഒഴിവാക്കുമെന്ന് സ്ഥാപന ഉടമ ജെഫ് ബെസോസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 25നാണ് ആമസോൺ സ്ഥാപകനും പത്ര ഉടമയുമായ ജെഫ് ബെസോസ് എഡിറ്റോറിയൽ പേജിൽ നിഷ്പക്ഷതയ്ക്കായി വാദിച്ചുകൊണ്ടുള്ള ലേഖനമെഴുതിയത്.

25 ലക്ഷം വരിക്കാറുള്ള പത്രസ്ഥാപനമാണ് ദ വാഷിങ്ടൺ പോസ്റ്റ്. ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പത്രത്തിന് ഏകദേശം പത്ത് ശതമാനം (25000) വരിക്കാരെ നഷ്ടമായതായാണ് കണക്ക്. തങ്ങളുടെ മാസവരി റദ്ദാക്കാൻ വേണ്ടി അയച്ച മെയിലുകളുടെ അടിസ്ഥാനത്തിലാണ് കണക്ക് തയാറാക്കിയത്. ഇതിൽ വാഷിങ്ടൺ പോസ്റ്റ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ജെഫ് ബെസോസ്
ജെഫ് ബെസോസ്

നേരത്തെ, മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനെ സംബന്ധിക്കുന്ന വാർത്തകൾ അധികമായി നൽകാൻ ദ വാഷിങ്ടൺ പോസ്റ്റ് ശ്രദ്ധിച്ചിരുന്നു. മുഖപ്രസംഗങ്ങളിലൂടെ ട്രംപിനുള്ള പിന്തുണയും പലതവണയായി സ്ഥാപനം അറിയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് നിഷ്പക്ഷതയിൽ ഊന്നിയുള്ള ജെഫ് ബെസോസിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ തീരുമാനത്തോട് വിയോജിച്ച് വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

മാധ്യമപ്രവർത്തകരെയും പത്രപ്രവർത്തനത്തെയും പിന്തുണയ്ക്കാനുള്ള ശ്രമമായാണ് ജെഫ് ബെസോസ് തന്റെ തീരുമാനത്തെ അവതരിപ്പിച്ചത്. മാധ്യമങ്ങളുടെ വിശ്വാസ്യത അമേരിക്കൻ പാർലമെന്റിനേക്കാൾ താഴെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂയോർക്ക് ടൈംസ് വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ച ഒരു സർവേയിൽ മുഖ്യധാരാ മാധ്യമങ്ങൾ സമൂഹമാധ്യമങ്ങളുടെ അത്രപോലും വിശ്വാസയോഗ്യമല്ലെന്നും വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 55% പേരും മാധ്യമങ്ങൾ ജനാധിപത്യത്തിന് മോശമാണെന്ന് കരുതുന്നതായും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരെയും പിന്തുണക്കേണ്ടതില്ല എന്ന തന്റെ തീരുമാനമെന്നും ബെസോസ് പറയുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ പിന്തുണക്കേണ്ടെന്ന തീരുമാനം; വാഷിങ്ടൺ പോസ്റ്റിന്റെ വരിക്കാരിൽ വൻ ഇടിവ്
ഹിസ്ബുള്ളയ്ക്കു പുതിയ തലവന്‍; നസറുള്ളയുടെ പിന്‍ഗാമി നയീം ഖാസിം ആരാണ്?

പ്രസിഡൻഷ്യൽ സ്ഥാനാർഥിയെ പിന്തുണക്കുന്നില്ലെന്ന തീരുമാമാനവും വരിക്കാരുടെ ഇടിവും തമ്മിൽ ബന്ധമില്ലെന്നാണ് ജെഫ് ബെസോസ് വിശദീകരിക്കുന്നത്. തീരുമാനം തിരിച്ചടിക്ക് കാരണമായതിന് ശേഷമെഴുതിയ കോലത്തിലും, രാഷ്ട്രീയ ചായ്‌വ് ഉപേക്ഷിക്കുന്നതാണ് ശരിയായ നടപടിയെന്നും കൂടുതൽ സ്വതന്ത്രവും വസ്തുനിഷ്ഠവുമായ പത്രപ്രവർത്തനത്തിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന് ബെസോസ് കുറിച്ചിരുന്നു.

logo
The Fourth
www.thefourthnews.in