ആ യാത്രയ്ക്ക് സുലേമാന്‍ ഭയന്നു; ടൈറ്റനില്‍ പോയത് അച്ഛനെ സന്തോഷിപ്പിക്കാന്‍

ആ യാത്രയ്ക്ക് സുലേമാന്‍ ഭയന്നു; ടൈറ്റനില്‍ പോയത് അച്ഛനെ സന്തോഷിപ്പിക്കാന്‍

ഷഹ്സാദയുടെ ആഗ്രഹത്തിന് മുന്നില്‍ മകന്‍ വഴങ്ങുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ മൂത്ത സഹോദരി അസ്‌മേ ദാവൂദ് പറഞ്ഞത്
Updated on
2 min read

ടൈറ്റാനിക് എന്ന വിഖ്യാത കപ്പലിന്റെ 'അവശിഷ്ടം' കാണാന്‍ പോയി അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്കു മറഞ്ഞ അഞ്ചു പേരിലുണ്ടായിരുന്ന പത്തൊമ്പതുകാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കടലാഴത്തിലേക്കു പോകാന്‍ ഭയന്നെങ്കിലും 'ഫാദേഴ്‌സ് ഡേ'യില്‍ അച്ഛന് സന്തോഷം നല്‍കാന്‍ മനസില്ലാ മനസോടെ യാത്രതിരിച്ച സുലേമാന്റെ ഭയത്തെ പറ്റി പിതൃസഹോദരി അസ്മ ദാവൂദാണ് തുറന്നുപറഞ്ഞത്. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍, ടൈറ്റന്‍ പേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്.

ഷെഹ്‌സാദ ദാവുദിനൊപ്പം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോകാന്‍ 19കാരനായ മകന്‍ സുലേമാന് താത്പര്യമില്ലായിരുന്നെന്നാണ്‌ സുലേമാന്റെ അച്ഛന്റെ സഹോദരി അസ്മ പറയുന്നത്. ടൈറ്റന്‍ കപ്പല്‍ കാനഡയിലെ ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തില്‍ നിന്ന് കടലിലേക്ക് പോകുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ പര്യവേഷണത്തിനായി അച്ഛനൊപ്പം പോകാന്‍ സുലേമാന്‍ മടിച്ചിരുന്നെന്നും അച്ഛന്റെ ആഗ്രഹത്തിന് മുന്നില്‍ അവന്‍ വഴങ്ങുകയായിരുന്നെന്നുമാണ് ഒരു അഭിമുഖത്തില്‍ അസ്‌മ പറഞ്ഞത്.

ആ യാത്രയ്ക്ക് സുലേമാന്‍ ഭയന്നു; ടൈറ്റനില്‍ പോയത് അച്ഛനെ സന്തോഷിപ്പിക്കാന്‍
ടൈറ്റൻ പേടകത്തിന് സംഭവിച്ചത് ഇതാകാം; സ്ഫോടനസാധ്യത സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ

''സുലേമാന് ഈ യാത്രക്ക് കൂടെ പോവാന്‍ വലിയ താത്പര്യം ഇല്ലായിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോകുന്ന യാത്രയെക്കുറിച്ചുള്ള ഭയം അവന്‍ ഒരു ബന്ധുവിനെ അറിയിച്ചിരുന്നു,'' അസ്‌മ എന്‍ബിസി ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ഫാദേഴ്സ് ഡേ വാരാന്ത്യത്തിലെ യാത്രയായതിനാലാണ് ഓഷ്യന്‍ഗേറ്റിന്റെ 22-അടി സബ്മെര്‍സിബിളില്‍ കയറാന്‍ അവന്‍ തയ്യാറായതെന്നും ടൈറ്റാനിക്കിന്റെ ചരിത്രത്തെക്കുറിച്ച് താത്പര്യമുള്ള തന്റെ അച്ഛനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സുലേമാന്‍ അച്ഛനൊപ്പം യാത്രതിരിച്ചെതെന്നും അസ്മ കൂട്ടിച്ചേര്‍ത്തു.

ആ യാത്രയ്ക്ക് സുലേമാന്‍ ഭയന്നു; ടൈറ്റനില്‍ പോയത് അച്ഛനെ സന്തോഷിപ്പിക്കാന്‍
പൂര്‍വികര്‍ മറഞ്ഞ ടൈറ്റാനിക്കിനടുത്തേക്ക് ടൈറ്റനില്‍; റഷിന്റെ കാത്ത് വെന്‍ഡി

അവര്‍ കടലില്‍ മറഞ്ഞുവെന്നത്‌ തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഇതുവരെ ഉണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇതെന്നും കരഞ്ഞു കൊണ്ട് അസ്മ പറഞ്ഞു. '' വല്ലാത്തൊരു മോശം സിനിമയില്‍ അകപ്പെട്ട പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അവരെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. എനിക്ക് ഇതുവരെ ഇതുപോലൊരു അവസ്ഥയുണ്ടായിട്ടില്ല,'' അസ്‌മ പറഞ്ഞു.

ആ യാത്രയ്ക്ക് സുലേമാന്‍ ഭയന്നു; ടൈറ്റനില്‍ പോയത് അച്ഛനെ സന്തോഷിപ്പിക്കാന്‍
കടലാഴത്തിലേക്ക് ലോകം കണ്ണുനട്ട നാല് നാൾ; ടൈറ്റൻ പേടകത്തെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

പാകിസ്താനിലെ ഏറ്റവും പ്രമുഖ കോര്‍പ്പറേറ്റ് രാജവംശങ്ങളിലൊന്നാണ് അസ്‌മയുടെയും ഷഹ്‌സാദിന്റെയും. കുടുംബത്തിന്റെ പേരിലുള്ള ബിസിനസ്സ് സാമ്രാജ്യമായ ദാവൂദ് ഹെര്‍ക്കുലീസ് കോര്‍പ്പറേഷന്. കൃഷിയിലും ആരോഗ്യ മേഖലയിലും മറ്റ് വ്യവസായങ്ങളിലും നിക്ഷേപമുണ്ട്. കറാച്ചി ആസ്ഥാനമായുള്ള എന്‍ഗ്രോ കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനും ചാള്‍സ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ പ്രിന്‍സ് ട്രസ്റ്റ് ഇന്റര്‍നാഷണലിന്റെ ഉപദേശകയുമായിരുന്നു ഷഹ്സാദ.

ചെറുപ്പം മുതലേ തന്റെ സഹോദരന് ടൈറ്റാനിക്കിനോട് തികഞ്ഞ അഭിനിവേശമുണ്ടായിരുന്നുവെന്ന് അസ്മ പറഞ്ഞു. കുട്ടിയായിരുന്നപ്പോള്‍ 1958-ല്‍ പുറത്തിറങ്ങിയ 'എ നൈറ്റ് ടു റിമെമ്പര്‍' എന്ന ക്രൂയിസ് ലൈനര്‍ മുങ്ങിയതിനെക്കുറിച്ചുള്ള ഒരു ബ്രിട്ടീഷ് നാടകം ഷഹ്‌സാദ നിരന്തരം കാണുമായിരുന്നു. ടെറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന മ്യൂസിയവും എക്‌സിബിഷനുകളും കാണാന്‍ ഷഹ്‌സാദക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ഓഷ്യന്‍ഗേറ്റ് ദൗത്യത്തിന് ഷഹ്‌സാദ ടിക്കറ്റ് വാങ്ങിയെന്നറിഞ്ഞപ്പോള്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയിരുന്നില്ലെന്ന് അസ്‌മ പറഞ്ഞു.

logo
The Fourth
www.thefourthnews.in