'സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണം'; ഉത്തരവിട്ട് നേപ്പാൾ സുപ്രീംകോടതി

'സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണം'; ഉത്തരവിട്ട് നേപ്പാൾ സുപ്രീംകോടതി

15 ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നും ഉത്തരവിൽ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
Updated on
1 min read

സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്ന ഉത്തരവുമായി നേപ്പാൾ സുപ്രീംകോടതി. ലൈംഗിക ന്യൂനപക്ഷ ദമ്പതികൾ ആവശ്യപ്പെടുകയാണെങ്കിൽ രജിസ്ട്രേഷന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് നൽകണമെന്ന് ജസ്റ്റിസ് തിൽ പ്രസാദ് ശ്രേഷ്ഠയുടെ സിംഗിൾ ബെഞ്ച് സർക്കാരിനോട് ഉത്തരവിട്ടു. എൽജിബിടിഐ സംഘടനയായ ബ്ലൂ ഡയമണ്ട് സൊസൈറ്റിക്ക് (ബിഡിഎസ്) വേണ്ടി ആക്ടിവിസ്റ്റ് പിങ്കി ഗുരുങ് ഉൾപ്പെടെ ഏഴ് പേരാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഹ‍ർജി നൽകിയത്.

'സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണം'; ഉത്തരവിട്ട് നേപ്പാൾ സുപ്രീംകോടതി
സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യ മധ്യ യൂറോപ്യൻ രാജ്യമായി എസ്തോണിയ; 2024 മുതൽ നിയമം പ്രാബല്യത്തിൽ

ഒന്നര പതിറ്റാണ്ട് മുൻപ് സുപ്രീം കോടതി ഉത്തരവിലൂടെ സ്വവർഗ വിവാഹം അനുവദിച്ചിരുന്നെങ്കിലും പ്രത്യേക നിയമത്തിന്റെ അഭാവത്തിൽ ഈ വ്യവസ്ഥ നടപ്പാക്കാനായില്ല. സുപ്രീം കോടതി വിധിയുണ്ടായിട്ടും നേപ്പാൾ നിയമം സ്വവർഗ വിവാഹത്തിന് തടസ്സമായതിനാലാണ് തങ്ങൾ റിട്ട് ഫയൽ ചെയ്തതെന്ന് ഹർജിക്കാർ പറഞ്ഞു. 2017ലെ ദേശീയ സിവിൽ കോഡ് 69 (1) വകുപ്പനുസരിച്ച് ഏത് പൗരനും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നേപ്പാൾ ഭരണഘടനയുടെ 2015 ലെ ക്ലോസ് 18 (1) പ്രകാരം നിയമത്തിന്റെ വെളിച്ചത്തിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ചൂണ്ടിക്കാട്ടിയ ഹർജിക്കാർ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

'സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണം'; ഉത്തരവിട്ട് നേപ്പാൾ സുപ്രീംകോടതി
സ്വവർഗ വിവാഹം നിയമപരമാക്കിയത് 30 ലേറെ രാജ്യങ്ങൾ

സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവിലൂടെ ലൈംഗിക ന്യൂനപക്ഷ ദമ്പതികൾക്ക് വേണ്ടിയുള്ള പ്രത്യേക നിയമങ്ങൾ രൂപീകരിക്കുന്നത് വരെ സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് ആക്ടിവിസ്റ്റ് പിങ്കി ഗുരുങ് പറഞ്ഞു. വിഷയത്തിൽ 15 ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നും ഉത്തരവിൽ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in