മനുഷ്യക്കടത്തെന്ന് സംശയം; ഇന്ത്യൻ വംശജരുമായി സഞ്ചരിച്ച വിമാനം പിടിച്ചിട്ട് ഫ്രാൻസ്

മനുഷ്യക്കടത്തെന്ന് സംശയം; ഇന്ത്യൻ വംശജരുമായി സഞ്ചരിച്ച വിമാനം പിടിച്ചിട്ട് ഫ്രാൻസ്

യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തിൽ ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നതായിട്ടാണ് വിവരം
Updated on
1 min read

മനുഷ്യക്കടത്ത് ആരോപിച്ച് 300-ലധികം ഇന്ത്യൻ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന വിമാനം ഫ്രാൻസ് നിലത്തിറക്കി. മനുഷ്യക്കടത്ത് നടത്താനുള്ള സാധ്യതയുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച വിമാനം താഴെയിറക്കി യാത്രക്കാരെ കസ്റ്റഡിയിൽ എടുത്തതെന്ന് പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

മനുഷ്യക്കടത്തെന്ന് സംശയം; ഇന്ത്യൻ വംശജരുമായി സഞ്ചരിച്ച വിമാനം പിടിച്ചിട്ട് ഫ്രാൻസ്
രക്തമൊലിക്കുന്ന ഗാസ: ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബെത്‌ലഹേം നിശ്ശബ്ദം

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഫ്രാൻസ് നിലത്തിറക്കിയത്. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തിൽ ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽ വെച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും കോൺസുലറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.

മനുഷ്യക്കടത്തെന്ന് സംശയം; ഇന്ത്യൻ വംശജരുമായി സഞ്ചരിച്ച വിമാനം പിടിച്ചിട്ട് ഫ്രാൻസ്
ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ യുഎൻ രക്ഷാ കൗണ്‍സില്‍ പ്രമേയം; വെടിനിർത്തലിൽ മൗനം

ഫ്രാൻസിലെ ദേശീയ ആന്റി ഓർഗനൈസ്ഡ് ക്രൈം യൂണിറ്റായ ജുനൽകോയാണ് സംഭവം അന്വേഷിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. നിലവിൽ ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിലെ ടാർമാക്കിൽ ആണ് വിമാനമുള്ളത്.

വിമാനത്തിൽ ഇന്ധനം നിറയ്ക്കാനായിട്ടായിരുന്നു വാട്രി വിമാനത്താവളത്തിൽ ലാന്റ് ചെയ്തതെന്നാണ് റിപ്പോർട്ടില്‍ പറയുന്നു. നിലവിൽ വിമാനത്താവളത്തിനുള്ളിൽ താൽക്കാലിക താമസസൗകര്യം തയ്യാറാക്കിയാണ് യാത്രക്കാരെ കരുതൽ തടങ്കലിൽ വെച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in