WORLD
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രഞ്ജന്‍ സ്വാന്റേ പാബോയ്ക്ക്
മനുഷ്യന്റെ പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം
ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രഞ്ജനായ സ്വാന്റേ പാബോയ്ക്ക്. മനുഷ്യന്റെ പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ആദിമ മനുഷ്യന്റ ജനിതക ഘടനയും പരിണാമ പ്രക്രിയയുമായിരുന്നു പഠന വിഷയം. നൊബേല്‍ കമ്മിറ്റി സെക്രട്ടറിയായ തോമസ് പേള്‍മാനാണ് പുരസ്‌കാര വിജയിയെ പ്രഖ്യാപിച്ചത്. 10 മില്ല്യണ്‍ സ്വീഡിഷ് കറന്‍സിയാണ് പുരസ്കാര വിജയിക്ക് ലഭിക്കുക. ഡിസംബര്‍ 10-ന് പുരസ്‌കാരത്തുക കൈമാറും.
മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവിനെ വെള്ളിയാഴ്ച അറിയാം. 1895-ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മ്മയാക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.