ലൈംഗികാതിക്രമങ്ങളിൽ പ്രതിസന്ധിയിലായി സ്വിസ് കത്തോലിക്ക സഭ; ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ആയിരം കേസുകൾ

ലൈംഗികാതിക്രമങ്ങളിൽ പ്രതിസന്ധിയിലായി സ്വിസ് കത്തോലിക്ക സഭ; ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ആയിരം കേസുകൾ

ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിനൊടുവിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്
Published on

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ സ്വിറ്റ്സർലന്‍ഡിലെ കത്തോലിക്കാ സഭയിൽ ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 1,000 ലൈംഗിക പീഡനക്കേസുകൾ നടന്നതായി ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിനൊടുവിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ചരിത്രകാരന്മാരുടെ നേതൃത്വത്തിൽ സ്വിസ്സ് കോൺഫറൻസ് ഓഫ് ബിഷപ്പ്‌സ് കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അടുത്തകാലത്തായി കത്തോലിക്കാ സഭയെ ഒന്നാകെ പ്രതിസന്ധിയിലാക്കിയ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് റിപ്പോര്‍ട്ടിലുള്ളത്. പഠനത്തില്‍ 510 പേര്‍ ആരോപണ വിധേയരാണെന്ന് കണ്ടെത്തിയതായും, അവര്‍ 1,002 ഓളം ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം അതിക്രമങ്ങള്‍ നിരവധി പേരുടെ ജീവിതം പ്രതിസന്ധിയിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരകളാക്കപ്പെട്ടവരില്‍ അഞ്ച് ശതമാനം പേരുടെ ലിംഗം ഏതാണെന്നതിനെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല

പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്ന് ചരിത്രകാരന്മാരായ മോണിക്ക ഡോമാനും മരിയറ്റ മെയറും വിലയിരുത്തി. ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും പുരുഷന്‍മാരാണ്. അതില്‍ നാലില്‍ മൂന്ന് പേരും പ്രായപൂര്‍ത്തിയാവാത്തവരാണെന്നതാണ് മറ്റൊരു വസ്തുത. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ പുരുഷന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏകദേശം 56 ശതമാനം പേര്‍. ഇരകളില്‍ 39 ശതമാനം പേര്‍ പെണ്‍കുട്ടികളും സ്ത്രീകളുമാണ്. അതേസമയം, ഇരകളാക്കപ്പെട്ടവരില്‍ അഞ്ച് ശതമാനം പേരുടെ ലിംഗം ഏതാണെന്നതിനെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പുരോഹിതരെ വിദേശത്തേക്ക് പോലും സ്ഥലം മാറ്റിയതായും ഗവേഷകര്‍ കണ്ടെത്തി

പകുതിയിലധികം പീഡനങ്ങളും നടന്നിരിക്കുന്നത് സ്കൂളുകള്‍, വീടുകൾ,ബോർഡിംഗ് സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് നടന്ന കുമ്പസാര സമയത്താണ്. പള്ളി അധികാരികൾ ശേഖരിച്ച ആയിരക്കണക്കിന് പേജുകളുള്ള രഹസ്യ രേഖകളും ഗവേഷകർ പരിശോധിച്ചു.

തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ ചില രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമം നടന്നതായും, ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ മറയ്ച്ചുവെയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ഗവേഷകർ കണ്ടെത്തി. ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പുരോഹിതരെ വിദേശത്തേക്ക് പോലും സ്ഥലം മാറ്റിയതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in