മുഖം മറയ്ക്കുന്ന വേഷം ധരിച്ചാല്‍ പിഴ; കര്‍ശന നിയന്ത്രണവുമായി സ്വിസ് സർക്കാര്‍

മുഖം മറയ്ക്കുന്ന വേഷം ധരിച്ചാല്‍ പിഴ; കര്‍ശന നിയന്ത്രണവുമായി സ്വിസ് സർക്കാര്‍

നിയമം ലംഘിക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്താന്‍ സ്വിസ് ഭരണകൂടത്തിന്റെ തീരുമാനം
Updated on
1 min read

ഹിജാബ് വിഷയത്തെ ചൊല്ലി ഇറാനില്‍ പ്രക്ഷോഭം അലയടിക്കുമ്പോള്‍ മുഖാവരണം ധരിക്കുന്നവര്‍ക്കുള്ള പിഴശിക്ഷ കർശനമാക്കാന്‍ സ്വിറ്റ്സര്‍ലന്‍റ് സര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാങ്ക് (ഏകദേശം 82,000 രൂപ) പിഴ ചുമത്താനാണ് സ്വിറ്റ്സര്‍ലന്‍റ് സർക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

പുതിയ നിയമ പ്രകാരം പൊതു ഇടങ്ങളില്‍ മുഖം മറയ്ക്കാന്‍ പാടില്ല. സ്‌കൂളുകള്‍, കോടതികള്‍, ആശുപത്രികള്‍, പൊതുഗതാഗതം എന്നിവിടങ്ങള്‍ക്ക് പുറമേ റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, സിനിമാ തീയറ്ററുകള്‍, സ്‌പോര്‍ട്സ് ഹാളുകള്‍ എന്നിവിടങ്ങളിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. പൊതുസുരക്ഷയും, ക്രമസമാധാനവും ഉറപ്പുവരുത്തുകയാണ് പുതിയ തീരുമാനത്തിന്‍റെ ലക്ഷ്യമെന്നാണ് ഭരണ കൂടം വിശദകരിക്കുന്നത്. അതേസമയം, പുതിയ നിയന്ത്രണം വനിതകളുടെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നതും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നാണ് ആംനെസ്റ്റി ഇന്‍ര്‍നാഷണലിന്റെ അഭിപ്രായം.

നേരത്തെ പൊതുഇടങ്ങളില്‍ മുഖാവരണം ധരിക്കുന്നവര്‍ക്ക് 10,000 സ്വിസ് ഫ്രാങ്ക് ചുമത്താനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീടതില്‍ ഇളവു വരുത്തി 1000 ഫ്രാങ്ക് ആക്കി കുറയ്ക്കുകയായിരുന്നു. മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയ അഞ്ചു രാജ്യങ്ങളില്‍ ഒന്നാണ് സ്വിസര്‍ലന്റ്. സ്വിസര്‍ലന്റിന് പുറമേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്,ആസ്‌ട്രേലിയ,ബല്‍ഗേറിയ, നെതർലന്‍ഡ്സ് എന്നീ രാജ്യങ്ങളിലും മുഖാവരണം നിരോധിച്ചിരുന്നു. 2011ല്‍ ഫ്രാന്‍സാണ് ആദ്യമായി മുഖാവരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in