ടെറി ഗ്വോ
ടെറി ഗ്വോ

'കുട്ടികളുള്ള ദമ്പതികൾക്ക് വളർത്തുമൃഗം സമ്മാനം'; തായ്‌വാനിൽ ജനനനിരക്ക് കൂട്ടാമെന്ന് പ്രധാനമന്ത്രി സ്ഥാനാർഥി

കഴിഞ്ഞ ആഴ്ചയാണ് ടെറി ഗ്വോ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചത്
Updated on
1 min read

കുട്ടികളുള്ള ദമ്പതികൾക്ക് സൗജന്യമായി വളർത്തുമൃഗങ്ങളെ നൽകി പ്രചോദിപ്പിച്ചാല്‍ രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാമെന്ന് തായ്‍വാനിലെ പ്രസിഡന്റ് സ്ഥാനാർഥിയും ശതകോടീശ്വരനുമായ ടെറി ഗ്വോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിലാണ് പരാമർശം. രാജ്യത്തെ ജനനനിരക്ക് കുറയുന്നതും വളർത്തുമൃഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യവും തമ്മില്‍ ബന്ധപ്പെടുത്തിയായിരുന്നു ടെറി ഗ്വോയുടെ പ്രസംഗം.

ആപ്പിളിന്റെ വിതരണക്കാരായ ഫോക്സോൺ കമ്പനിയുടെ സ്ഥാപകനാണ് ടെറി ഗ്വോ. കഴിഞ്ഞ ആഴ്ചയാണ് ടെറി ഗ്വോ സ്വതന്ത്ര സ്ഥാനാർഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചത്.

ടെറി ഗ്വോ
സാമ്പത്തിക അസമത്വം വർധിക്കുന്നു, അതിസമ്പന്നരുടെ നികുതി വർധിപ്പിക്കണം: ജി20 നേതാക്കള്‍ക്കൊരു തുറന്ന കത്ത്

ഉയർന്ന ജീവിതച്ചെലവ്, കുട്ടികളുടെ പരിപാലിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ, പരമ്പരാഗതമായ ലിംഗവിഭജനങ്ങൾ എന്നിവ മൂലം ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്‌വാൻ. ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള വാർധക്യം തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥയെയും സൈനിക പ്രതിരോധത്തെയും വൻ തോതിൽ ബാധിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ വളർത്തുമൃഗങ്ങളുടെ എണ്ണവും കുതിച്ചുയരുന്നുണ്ട്. പല ദമ്പതികളും കുട്ടികളെക്കാൾ മൃഗങ്ങളെ തിരഞ്ഞെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ വളർത്തു മൃഗങ്ങളെ സൗജന്യമായി നൽകുന്നത് ജനനനിരക്കിനെ പുഷ്ടിപ്പെടുത്താൻ സഹായിക്കുമെന്നാണ് ടെറി ഗ്വോ വിശദീകരിക്കുന്നത്.

ടെറി ഗ്വോ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അറസ്റ്റ് ചെയ്തവർക്ക് ഉന്നതരുമായി ബന്ധമെന്ന് ഇ ഡി കോടതിയിൽ

“ഒരു കുട്ടിക്ക് ജന്മം നൽകുക, ഒരു വളർത്തുമൃഗത്തെ കൂടി വളർത്താൻ ഞാൻ നിങ്ങളെ അനുവദിക്കും,” അദ്ദേഹം പറഞ്ഞു . “ഒരു പൂച്ച അല്ലെങ്കിൽ ഒരു നായ. രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചാൽ, രണ്ടു മൃഗങ്ങളെ കൂടി വളർത്താൻ ഞാൻ നിങ്ങളെ അനുവദിക്കും." ടെറി ഗ്വോ പറഞ്ഞു. താൻ അടുത്തിടെ ഒരു മൃഗസംരക്ഷണ കേന്ദ്രം സന്ദർശിച്ചിരുന്നുവെന്നും രണ്ട് പ്രശ്‌നങ്ങൾ ഒരുമിച്ച് പരിഹരിക്കാൻ കഴിയുമെന്നും ഗ്വോ പറഞ്ഞു. തായ്‌വാനിൽ വളർത്തുമൃഗത്തെ വളർത്തുന്നതിന് നിലവിൽ സർക്കാർ അനുമതി ആവശ്യമില്ല. എന്നാൽ ടെറി ഗ്വോവിന്റെ പുതിയ നിർദേശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകരും മൃഗസംരക്ഷണ സംഘടനകളുമാണ് വിമർശനം ഉയർത്തിയത്.

ടെറി ഗ്വോ
മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കേണ്ട; നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആറു വയസ്സുവരെയുള്ള കുട്ടികളുടെ പരിപാലനച്ചെലവുകൾക്ക് സർക്കാർ സബ്‌സിഡി നൽകണമെന്ന് താൻ നിർദേശിച്ചെങ്കിലും അത് നടപ്പാക്കിയില്ലെന്നും ഗ്വോ പറഞ്ഞു. ശനിയാഴ്ചയാണ് അദ്ദേഹം ഫോക്‌സ്‌കോൺ ബോർഡിൽ നിന്ന് രാജിവച്ചത്.

logo
The Fourth
www.thefourthnews.in