'റെസ്റ്റോറന്റുകളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കേണ്ട'; അഫ്ഗാനിൽ പുതിയ നിയന്ത്രണവുമായി താലിബാന്‍

'റെസ്റ്റോറന്റുകളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കേണ്ട'; അഫ്ഗാനിൽ പുതിയ നിയന്ത്രണവുമായി താലിബാന്‍

നിയന്ത്രണം ഹൊറാത്ത് പ്രവശ്യയില്‍ മാത്രമാണ് ബാധകമെന്നാണ് താലിബാൻ പറയുന്നത്
Updated on
1 min read

അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണമേർപ്പെടുത്തി താലിബാൻ. ഹെറാത്ത് പ്രവിശ്യയിലെ ഔട്ട്‌ഡോര്‍ റസ്റ്റോറന്റുകളിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും വിലക്കേർപ്പെടുത്തി. സ്ത്രീയും പുരുഷനും ഒരുമിച്ചിച്ചിരിക്കുന്നതു തടയാൻ ലക്ഷമിട്ടാണ് ഈ നീക്കം.

മത പുരോഹിതരുടെ പരാതിയെത്തുടര്‍ന്നാണ് നിയന്ത്രണമെന്നുമാണ് താലിബാന്റെ വിശദീകരണം. ഉദ്യാനങ്ങൾ ഉൾപ്പെടുന്ന ഔട്ട്‌ഡോര്‍ റസ്റ്റോറന്റുകളിലെത്തുന്ന സ്ത്രീകൾ ഹിജാബ് ധരിക്കുന്നില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്. റസ്റ്റോറന്റുകളിൽ ഒരുമിച്ചെത്തുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും താലിബാൻ ഓഡിറ്റര്‍മാര്‍ നിരീക്ഷിക്കും.

2021ല്‍ താലിബാന്‍ അധികാര മേറ്റെടുത്തശേഷം നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ഏറ്റവും പുതിയതാണിത്

ഹൊറാത്ത് പ്രവശ്യയിലെ റെസ്റ്റോറന്റുകളിൽ മാത്രമാണ് നിയന്ത്രണമെന്നും ലിംഗഭേദത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് പുതിയ നിയന്ത്രണമെന്നാണ് താലിബാൻ പറയുന്നത്.

എല്ലാ റെസ്‌റ്റോറന്റുകളിലും നിയന്ത്രണമുണ്ടെന്ന വാദം ശരിയല്ലെന്ന് ഹെറാത്തിലെ വൈസ് ആന്‍ഡ് വെര്‍ച്യു ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഉദ്യോഗസ്ഥനായ ബാസ് മുഹമ്മദ് നസീര്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒത്തുചേരുന്ന ഔട്ട് ഡോര്‍ ഡെെനിങ്ങുകളുള്ള റെസ്റ്റോറന്റുകളിലാണ് നിന്ത്രണം. പണിതന്‍മാരില്‍നിന്നും മറ്റ് ആളുകളില്‍ നിന്നും നിരന്തരം പരാതികള്‍ ലഭിച്ചു. അതിനു പിന്നാലെയാണ് ഈ തീരുമാനം മുഹമ്മദ് നസീര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹെറാത്തിലെ വൈസ് ആന്‍ഡ് വെര്‍ച്യു ഡയറക്ടറേറ്റ് മേധാവി അസിസുറഹ്‌മാന്‍ അല്‍ മുഹാജിറും രംഗത്തെത്തി. 'ആദ്യം ഇവിടെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചായിരുന്നു. ഇപ്പോഴത് മാറി, ദൈവത്തിന് നന്ദി,' മുജാഹിര്‍ പറഞ്ഞു. ഒരുമിച്ചെത്തുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും തങ്ങളുടെ ഓഡിറ്റര്‍മാര്‍ നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021ല്‍ താലിബാന്‍ അധികാര മേറ്റെടുത്തശേഷം നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ഏറ്റവും പുതിയതാണിത്. നേരത്തെ പാര്‍ക്കുകള്‍, ജിമ്മുള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അഫ്ഗാന്‍ ഭരണം ഏറ്റെടുത്തശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും രാജ്യത്തെ എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്കും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകളെ ജോലിയില്‍നിന്ന് വിലക്കണമെന്ന് രാജ്യത്തെ എല്ലാ എന്‍ജിഒകളോടും താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരോധനം താല്‍ക്കാലികമാണെന്നായിരുന്നു താലിബാന്റെ അവകാശ വാദം.

logo
The Fourth
www.thefourthnews.in