വീണ്ടും താലിബാന്റെ പ്രാകൃത ശിക്ഷാരീതി;
മോഷണക്കുറ്റം ആരോപിച്ച് നാലുപേരുടെ കൈകള്‍ വെട്ടിമാറ്റി

വീണ്ടും താലിബാന്റെ പ്രാകൃത ശിക്ഷാരീതി; മോഷണക്കുറ്റം ആരോപിച്ച് നാലുപേരുടെ കൈകള്‍ വെട്ടിമാറ്റി

ഒന്‍പതുപേര്‍ക്ക് ചാട്ടവാറടി നല്‍കിയെന്നാണ് താലിബാന്‍ പുറത്തുവിട്ട വിവരം
Updated on
1 min read

അഫ്ഗാനിസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് നാലുപേരുടെ കൈകള്‍ വെട്ടിമാറ്റി താലിബാന്‍ ഭരണകൂടം. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് താലിബാന്‍ ശിക്ഷ നടപ്പാക്കിയത്. അഫ്ഗാന്‍ അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്ന യുകെ മന്ത്രാലയ വക്താവ് ഷബ്നം നസിമിയാണ് താലിബാന്റെ ശിക്ഷ നടപ്പാക്കലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

എന്നാല്‍ മോഷണം, സ്വവര്‍ഗ ലൈംഗികത എന്നിങ്ങനെ കുറ്റങ്ങള്‍ ചാര്‍ത്തി ഒന്‍പതുപേര്‍ക്ക് ചാട്ടവാറടി നല്‍കിയെന്നാണ് താലിബാന്‍ പുറത്തുവിട്ട വിവരം. പ്രാദേശിക താലിബാന്‍ നേതാക്കളുടെ നേതൃത്വത്തില്‍ കാണ്ഡഹാര്‍ നിവാസികളുടെ സാന്നിധ്യത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് താലിബാന്‍ വക്താവ് ഹാജി സെയിദ് അറിയിച്ചത്. കുറ്റവാളികളെ 39 തവണ വീതം ചാട്ടവാര്‍ കൊണ്ട് അടിച്ചെന്ന് താലിബാന്‍ വക്താവ് വിശദീകരിച്ചു. ഒന്‍പതുപേരെ ശിക്ഷിച്ച വിവരം അഫ്ഗാനിസ്ഥാന്‍ സുപ്രീംകോടതിയും സ്ഥിരീകരിച്ചു.

വിചാരണയോ നടപടിക്രമങ്ങളോ പാലിക്കാതെ അഫ്ഗാനിസ്ഥാനില്‍ ശിക്ഷ നടപ്പാക്കുന്നത് താലിബാന്‍ തുടരുകയാണെന്ന് ഷബ്നം നസിമി പറയുന്നു. പ്രാകൃത ശിക്ഷാരീതികള്‍ നിര്‍ത്തലാക്കാന്‍ താലിബാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ യുഎന്നും താലിബാന്റെ ശിക്ഷാരീതികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം 2022 ഡിസംബര്‍ 7-ന് ഹെറാത്ത് നഗരത്തിലാണ് താലിബാന്‍ ആദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കിയത്. 2022 നവംബര്‍ 18 മുതല്‍, തഖര്‍, ലോഗര്‍, ലഗ്മാന്‍, പര്‍വാന്‍, കാബൂള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറിലധികം അഫ്ഗാന്‍ പൗരന്മാര്‍ക്ക്‌ താലിബാന്‍ ചാട്ടവാറടി ശിക്ഷ നടപ്പാക്കിയിരുന്നു.

മോഷണം, വിവാഹേതര ബന്ധങ്ങള്‍, പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം എന്നിവയ്ക്ക് 20 മുതല്‍ 100 വരെ ചാട്ടവാറടികള്‍ നല്‍കുന്നതാണ് താലിബാന്റെ ശിക്ഷാരീതി. 2022 നവംബര്‍ 13ന് ദൈവത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.

വീണ്ടും താലിബാന്റെ പ്രാകൃത ശിക്ഷാരീതി;
മോഷണക്കുറ്റം ആരോപിച്ച് നാലുപേരുടെ കൈകള്‍ വെട്ടിമാറ്റി
ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നില്ല; സ്ത്രീകള്‍ക്ക് ജോലിവിലക്ക് ഏര്‍പ്പെടുത്തണം: എന്‍ജിഒകളോട് താലിബാന്‍

കൊലപാതക കുറ്റാരോപിതനായ ഹെറാത്ത് പ്രവശ്യയില്‍ നിന്നുള്ള താജ്മീറിനെയാണ് ഡിസംബര്‍ ഏഴിന് പരസ്യമായി താലിബാന്‍ തൂക്കിലേറ്റിയത്. കൊലപാതകം , മോഷണം തുടങ്ങിയ കുറ്റങ്ങളാരോപിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി തടവില്‍ കഴിയുകയായിരുന്നു ഇയാള്‍.

logo
The Fourth
www.thefourthnews.in