തുർക്കിയിൽ വയറുവേദനയുമായി എത്തിയ പതിനഞ്ചുകാരന്റെ വയറ്റിൽ ഒരു മീറ്റർ നീളമുള്ള ചാർജിങ് കേബിൾ
തുര്‍ക്കിയില്‍ അതികഠിനമായ വയറുവേദനയും ഛര്‍ദിയുമായി ആശുപത്രിയിലെത്തിയ പതിനഞ്ചുകാരന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് ചാർജിങ് കേബിള്‍. തെക്ക്-കിഴക്കൻ തുർക്കിയിലെ ദിയാർബക്രിലാണ് സംഭവം. കഠിനമായ വയറുവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച കുട്ടിയെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയും തുടർന്ന് വയറ്റിനുള്ളില്‍ ഒരു മീറ്റർ നീളമുള്ള പ്ലാസ്റ്റിക് കോട്ടിങ്ങുള്ള കേബിള്‍ കണ്ടെത്തുകയുമായിരുന്നു.
കേബിളിന്റെ ഒരറ്റം ചെറുകുടലിലേക്ക് കടന്നതിനാൽ കേബിൾ നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർ യാസർ ഡോഗനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
തുടർന്ന് എൻഡോസ്കോപ്പി പരിശോധനയിലൂടെ വയറ്റിനുള്ളിലെ കേബിളിന്‍റെ കിടപ്പ് വിശദമായി മനസിലാക്കി. കേബിൾ ദഹിക്കാതെ വയറ്റിൽ കിടക്കുകയായിരുന്നു. കൂടാതെ കേബിളിന്‍റെ ഒരു ഭാഗം ചെറുകുടലിലേക്കും കടന്നിരുന്നു. ശസ്ത്രക്രിയ കൂടാതെ ഇത് പുറത്തെടുക്കാൻ കഴിയുമോ എന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ ശ്രമം. കേബിളിന്റെ ഒരറ്റം ചെറുകുടലിലേക്ക് കടന്നതിനാൽ കേബിൾ നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർ യാസർ ഡോഗനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കി. ഫറാത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
കഴിഞ്ഞ വർഷം തുർക്കില്‍ തന്നെ ഒരു കുട്ടിയുടെ വയറ്റില്‍ നിന്ന് കാന്തികശേഷിയുള്ള 17 മുത്തുകൾ കണ്ടെത്തിയിരുന്നു. കുട്ടി അത് വിഴുങ്ങിയതായിരുന്നു.
കേബിളിനൊപ്പം ഒരു മുടിക്കെട്ടും കുട്ടിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പതിനഞ്ച് വയസായതിനാല്‍ തന്നെ കേബിൾ അബദ്ധത്തില്‍ വിഴുങ്ങിയതാവാൻ സാധ്യതയില്ലെന്നാണ് നിഗമനം. കുട്ടിക്ക് മനഃശാസ്ത്രജ്ഞന്റെ സഹായം തേടും. കഴിഞ്ഞ വർഷം തുർക്കില്‍ തന്നെ ഒരു കുട്ടിയുടെ വയറ്റില്‍ നിന്ന് കാന്തികശേഷിയുള്ള 17 മുത്തുകൾ കണ്ടെത്തിയിരുന്നു. കുട്ടി അത് വിഴുങ്ങിയതായിരുന്നു.
നവംബറില്‍ കര്‍ണാടക സ്വദേശിയായ അമ്പത്തിയെട്ടുകാരന്‍റെ വയറ്റില്‍ നിന്നും സമാനമായി ശസ്ത്രക്രിയയിലൂടെ 187 നാണയങ്ങള്‍ നീക്കം ചെയ്തിരുന്നു. മാനസിക വൈകല്യമുണ്ടായിരുന്ന ഈ വ്യക്തി ഏഴ് മാസത്തിനുള്ളിലായിരുന്നു ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയത്.