ലോക റെക്കോര്‍ഡ് തീര്‍ക്കാന്‍  പുറപ്പെട്ട മകന്‍ ഇനിയില്ല; 
സുലേമാന്റെ ഓർമകളില്‍ കണ്ണീരണിഞ്ഞ് അമ്മ

ലോക റെക്കോര്‍ഡ് തീര്‍ക്കാന്‍ പുറപ്പെട്ട മകന്‍ ഇനിയില്ല; സുലേമാന്റെ ഓർമകളില്‍ കണ്ണീരണിഞ്ഞ് അമ്മ

റൂബിക്സ് ക്യൂബ് എപ്പോഴും കയ്യില്‍ കൊണ്ടുനടന്ന സുലേമാന് ഈ യാത്രയില്‍ ഒരു പ്രത്യക ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു
Updated on
2 min read

ആഴക്കടലില്‍ നിന്ന് അതിജീവനത്തിന്റെ തുടിപ്പ് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ടാണ് ആ വാര്‍ത്ത ലോകം അറിഞ്ഞത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍പോയ ടൈറ്റന്‍ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായുള്ള യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ സ്ഥിരീകരണം. ദുരന്തത്തില്‍ പാടേ തകർന്നിരിക്കുകയാണ് അപകടത്തില്‍ ഭർത്താവിനെയും പത്തൊന്‍പതുകാരനായ മകനേയും നഷ്ടപ്പെട്ട ക്രിസ്റ്റീന്‍ ദാവൂദ്.

അപകടത്തില്‍ മരിച്ച പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദിന്റെ ഭാര്യയാണ് ക്രിസ്റ്റീന്‍. മകന്‍ സുലേമാന്‍ യുകെയിലെ ഗ്ലാസ്ഗോയിലെ സ്ട്രാത്ത്‌ക്ലൈഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു. പാകിസ്താനിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ അംഗമായ ഷെഹ്‌സാദ

വലിയൊരു ലക്ഷ്യവുമായാണ് സുലേമാന്‍ യാത്ര പുറപ്പെട്ടതെന്ന് വെളിപ്പെടുത്തുകയാണ് സുലേമാന്‍ ദാവൂദിന്റെ അമ്മ ക്രിസ്റ്റിന്‍ ദാവൂദ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിന്‍റെ പ്രതികരണം. റൂബിക്സ് ക്യൂബ് എപ്പോഴും കയ്യില്‍ കൊണ്ടുനടന്ന സുലേമാന്‍ ഈ യാത്രയ്ക്കിടെ ഒരു ലോകറെക്കോഡിടാന്‍ ഉദ്ദേശിച്ചിരുന്നു. ആ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഷെഹ്‌സാദ ദാവൂദ് ഒരു ക്യാമറയും കയ്യില്‍ കരുതിയിരുന്നുവെന്ന് അമ്മ പറഞ്ഞു.

സുലെമാന്‍ റൂബിക്‌സ് ക്യൂബിനെ വളരെയധികം പ്രണയിച്ചിരുന്നു. എല്ലായിടത്തും അതും കൂടെക്കൊണ്ടുപോയി. ഏത് സങ്കീര്‍ണ്ണമായ പസിലും 12 സെക്കന്റുകള്‍ക്കുള്ളില്‍ പരിഹരിച്ച് കാഴ്ചക്കാരെ എന്നും അമ്പരപ്പിച്ചു. അവന്റെ വലിയ ആഗ്രഹമായിരുന്നു അറ്റ്‌ലാന്റിക്കിന്റെ 3700 മീറ്റര്‍ താഴ്ചയില്‍ വച്ച് റൂബിക്‌സ് ക്യൂബ് കളിച്ച് ജയിച്ച് ലോക റെക്കോര്‍ഡ് തീര്‍ക്കുക എന്നത്.

'ഒരുപാട് കാലത്തെ സ്വപ്നമായതിനാല്‍ വളരെ സന്തോഷത്തോടെയായിരുന്നു ഇരുവരും യാത്ര തിരിച്ചത്. തനിക്ക് ചുറ്റുമുള്ള ലോകത്തേക്കുറിച്ച് വളരെയധികം ജിജ്ഞാസയുള്ളയാളായിരുന്നു ഷഹ്സാദ. എല്ലാ ദിവസവും രാത്രി അത്താഴം കഴിച്ചതിന് ശേഷം കുടുംബത്തോടൊപ്പമിരുന്ന് പല ഡോക്യുമെന്ററികളും കാണുമായിരുന്നു. കുട്ടികളേപ്പോലുള്ള ആകാംക്ഷ അദ്ദേഹം ജീവിതത്തിലുടനീളം എല്ലാത്തിനോടും പുലർത്തി"- ക്രിസ്റ്റിന്‍ പറഞ്ഞു.

ലോക റെക്കോര്‍ഡ് തീര്‍ക്കാന്‍  പുറപ്പെട്ട മകന്‍ ഇനിയില്ല; 
സുലേമാന്റെ ഓർമകളില്‍ കണ്ണീരണിഞ്ഞ് അമ്മ
സുരക്ഷാ വീഴ്ചയില്ല, ടൈറ്റന്‍ നിര്‍മിച്ചത് പൂര്‍ണ സുരക്ഷാ മാനദണ്ഡങ്ങളോടെ; കാമറൂണിനെ തള്ളി സഹസ്ഥാപകന്‍

ടൈറ്റന്‍ പേടകം കാണാതായി 96 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും തന്റെ പ്രതീക്ഷകളെല്ലാം അവസാനിച്ചിരുന്നുവെന്നും ക്രിസ്റ്റിന്‍ പറഞ്ഞു. ഏറ്റവും മോശമായ കാര്യങ്ങള്‍ക്കായി തയാറെടുക്കുകയാണെന്ന് കുടുംബത്തെ അറിയിച്ചു. ക്രിസ്റ്റീന്‍ കൂടി പോകേണ്ടിയിരുന്ന യാത്ര കോവിഡ് ബാധിതയായതിനെ തുടർന്ന് അവസാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ലോക റെക്കോര്‍ഡ് തീര്‍ക്കാന്‍  പുറപ്പെട്ട മകന്‍ ഇനിയില്ല; 
സുലേമാന്റെ ഓർമകളില്‍ കണ്ണീരണിഞ്ഞ് അമ്മ
ടൈറ്റന്‍ കാണാമറയത്ത് തന്നെ; കടലിന്റെ അടിത്തട്ടിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുന്നത് എന്തുകൊണ്ട്?

സുലേമാനോടുള്ള ബഹുമാനാര്‍ത്ഥം റുബിക്‌സ് ക്യൂബ് പഠിച്ച് അത് പൂര്‍ത്തിയാക്കുമെന്നും ഷെഹ്‌സാദ ദാവൂദിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുമെന്നും ക്രിസ്റ്റിന്‍ പറഞ്ഞു.

അദ്ദേഹം ഒരുപാട് കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, ഒരുപാട് പേര്‍ക്ക് സഹായം വാഗ്ദാനം നല്‍കിയിരുന്നു ,ആ പാരമ്പര്യം തുടരാനാണ് തീരുമാനം അത് തന്റെ മകള്‍ക്കും ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ശേഷമാണ് മകള്‍ അലീന യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെട്ടെതെന്നും അമ്മ പറഞ്ഞു. മരണം സ്ഥിരീകരിച്ചതോടെ കുടുബം സെന്റ് ജോണിലേക്ക് തിരിച്ചു. ഷഹ്‌സാദയ്ക്കും സുലേമാനുമുള്ള സംസ്‌കാര പ്രാര്‍ത്ഥന നടത്തി.

ഞാന്‍ അവരെ മിസ് ചെയ്യുന്നു...വളരെയധികം മിസ് ചെയ്യുന്നു അവസാനമായി വികാരാധീനയായി ക്രിസ്റ്റിന്‍ ദാവുദ് പറഞ്ഞവസാനിപ്പിച്ചു.

logo
The Fourth
www.thefourthnews.in