അലബാമ വെടിവയ്പ്: രണ്ട് കൗമാരക്കാർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

അലബാമ വെടിവയ്പ്: രണ്ട് കൗമാരക്കാർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

സംശയാസ്പദമായ കൊലപാതകത്തിന് നാല് കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു
Updated on
1 min read

അമേരിക്കയിലെ അലബാമയിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ടൈ റെയ്ക് മക്കുല്ലോ (17), ട്രാവിസ് മക്കല്ലോ (16) എന്നിവരെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംശയാസ്പദമായ കൊലപാതകത്തിന് നാല് കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ പ്രായപൂർത്തിയായവരായി കണക്കാക്കുമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. അതേസമയം, സംഭവത്തിലേക്ക് നയിച്ചത് എന്താണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഡാഡെവില്ലെയിൽ ശനിയാഴ്ച നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു. പരുക്കേറ്റ 32 പേരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു. മരിച്ചവർക്ക് മാത്രമല്ല, ഇരകൾക്ക് എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും സങ്കീർണവും സമഗ്രവുമായ അന്വേഷണത്തിന് ശേഷമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതെന്നും അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പുണ്ടായ ഡാൻസ് സ്റ്റുഡിയോയിൽ നിന്ന് ഷെൽ കേസിങുകൾ പോലീസ് കണ്ടെടുത്തതായി അലബാമ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി തിങ്കളാഴ്ച അറിയിച്ചു.

അലബാമ വെടിവയ്പ്: രണ്ട് കൗമാരക്കാർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; അലബാമയില്‍ ജന്മദിനാഘോഷത്തിനിടെ ആക്രമണം, നാല് പേർ മരിച്ചു

കഴിഞ്ഞ ശനിയാഴ്ച, അലബാമയിലെ ഡാഡെവില്ലയിൽ മഹോഗണി മാസ്റ്റര്‍ പീസ് ഡാൻസ് സ്റ്റുഡിയോയിൽ 16 വയസ്സുള്ള ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. വെടിയേറ്റവരിൽ ഭൂരിഭാഗവും കൗമാരക്കാരായിരുന്നു.

logo
The Fourth
www.thefourthnews.in