ഇമ്രാൻ ഖാൻ ജയിലിൽ തുടരും; സൈഫർ കേസിൽ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 13 വരെ നീട്ടി

ഇമ്രാൻ ഖാൻ ജയിലിൽ തുടരും; സൈഫർ കേസിൽ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 13 വരെ നീട്ടി

സുരക്ഷ കാരണങ്ങൾ മുൻ നിർത്തി നിയമമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ പഞ്ചാബിലെ അറ്റോക്ക് ജയിലിലാണ് കേസിന്റെ വിചാരണ നടത്തിയത്
Updated on
1 min read

പാകിസ്താൻ മുൻ പ്രധാനമത്രി ഇമ്രാൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി പ്രത്യേക കോടതി. സെപ്റ്റംബർ 13 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നയതന്ത്ര ചാനലിലൂടെയുള്ള രഹസ്യ വിവരം ദുരുപയോഗം ചെയ്യുകയും വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിലാണ് (സൈഫർ കേസ്) ഇമ്രാൻ ഖാന്റെ കാലാവധി നീട്ടിയിരിക്കുന്നത്. തെഹ്‌രീക് ഇ ഇൻസാഫ് നേതാവിനെതിരായ ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കേസിൽ അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന അറ്റോക്ക് ജയിലിലെത്തിയാണ് ജഡ്ജി അബുവൽ ഹസ്നത്ത് സുൽഖർനൈൻ വാദം കേട്ടത്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്ന തോഷ്ഖാന കേസിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ഇമ്രാൻ ഖാൻ ജയിലിലാകുന്നത്. മൂന്ന് വർഷത്തെ തടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം തോഷ്ഖാന കേസിലെ ശിക്ഷാവിധി ഇസ്ലാമബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നെങ്കിലും സൈഫർ കേസ് നിലനിൽക്കുന്നതിനാൽ ഇമ്രാൻ ജയിലിൽ തന്നെ തുടരുകയാണ്. സുരക്ഷ കാരണങ്ങൾ മുൻ നിർത്തി നിയമമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് കേസിന്റെ വിചാരണ പഞ്ചാബിലെ അറ്റോക്ക് ജയിലിൽ നടത്തിയത്.

ഇമ്രാൻ ഖാൻ ജയിലിൽ തുടരും; സൈഫർ കേസിൽ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 13 വരെ നീട്ടി
തോഷഖാന കേസിൽ ഇമ്രാൻ ഖാന്റെ ശിക്ഷ മരവിപ്പിച്ച് ഇസ്ലാമബാദ് ഹൈക്കോടതി; ജയിൽ മോചനം വൈകും

കഴിഞ്ഞ മൂന്നാഴ്ചയായി ഇമ്രാൻ ഖാൻ ജയിലിലാണ്. തോഷ്ഖാന കേസിൽ ശിക്ഷാവിധി റദ്ദാക്കിയ ശേഷവും പുറത്തുപോകാൻ അനുവദിക്കാത്തത് നീതിയുടെ ലംഘനമാണെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ വാദം കേൾക്കുന്നതിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻ ഖാന്റെ പേരിൽ നിലവിൽ ഇരുന്നൂറോളം കേസുകളാണ് ഉള്ളത്.

ഇമ്രാൻ ഖാൻ ജയിലിൽ തുടരും; സൈഫർ കേസിൽ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 13 വരെ നീട്ടി
എയർ കൂളര്‍, ടിവി; ജയിലില്‍ ഇമ്രാന്‍ ഖാന് 'സുഖവാസ'മെന്ന് പാക് സർക്കാർ

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനായ ഇമ്രാൻ ഖാനെ ഇസ്‌ലാമാബാദ് ജില്ല സെഷൻസ് കോടതിയാണ് തോഷ്ഖാന കേസിൽ കുറ്റക്കാരനെന്ന് വിധിച്ചത്. തോഷ്ഖാന കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. കൂടാതെ ഖുറാമിൽ നിന്ന് ജയിച്ചതായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനവും റദ്ദാക്കിയിരുന്നു. തുടർന്നാണ് തന്നെ ശിക്ഷിച്ച അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി (എഡിഎസ്ജെ) ഹുമയൂൺ ദിലാവറിന്റെ തീരുമാനത്തിനെതിരെ ഇമ്രാൻ ഖാൻ ഹൈക്കോടതിയ സമീപിച്ചത്. ശിക്ഷ റദ്ദാക്കിയതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത നീങ്ങിയേക്കും.

logo
The Fourth
www.thefourthnews.in