അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ ഉത്തരവ്
Updated on
1 min read

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍. എല്ലാ സര്‍വകലാശാലകളിലും വിലക്ക് ഉടന്‍ നടപ്പിലാക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസത്തിന് അനുമതിയുണ്ടാകില്ലെന്നാണ് താലിബാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം വ്യക്തമാക്കിയിരിക്കുന്നത്.

പലരും നിരവധി ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് സര്‍വകലാശാല വിദ്യാഭ്യാസത്തിനായെത്തിയത്.

താലിബാന്‍ വക്താവ് സിയാവുള്ള ഹാഷിമിയാണ് പുതിയ തീരുമാനങ്ങള്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് വിലക്ക് കൊണ്ടുവന്നിരുന്നു. സര്‍വകലാശാലകളിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കര്‍ട്ടനിട്ട് മറച്ചാണ് ക്ലാസിലിരിക്കാന്‍ അനുവദിച്ചിരുന്നത്. പെണ്‍കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിനായി മുതിര്‍ന്ന വനിതാ അധ്യാപകരെ മാത്രമെ അനുവദിച്ചിരുന്നുള്ളൂ.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികളും സ്ത്രീകളും സര്‍വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിന് മൂന്ന് മാസം മുന്‍പാണ് പുതിയ നിരോധനം. താലിബാന്റെ പുതിയ തീരുമാനം രാജ്യത്തെ പെണ്‍കുട്ടികളെയാകെ അസ്വസ്ഥരാക്കിയിരിക്കുകയാണെന്ന് അധ്യാപകരില്‍ ചിലര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് പലരും സര്‍വകലാശാല വിദ്യാഭ്യാസത്തിനായെത്തിയത്. അവരുടെ പ്രതീക്ഷകളെല്ലാം ഇല്ലാതാക്കുന്നതായി താലിബാന്റെ ഇടപെടലെന്ന് അധ്യാപകര്‍ പറയുന്നു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ സര്‍വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിന് മൂന്ന് മാസം മുന്‍പാണ് താലിബാന്റെ പുതിയ ഉത്തരവ്

താലിബാന്‍ നടപടിയെ അപലിപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. വിദ്യാഭ്യാസം മനുഷ്യന്റെ മൗലികാവകാശമാണ്. ഇത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് യുഎസും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in