സപോറീഷ്യയിലെ ആണവനിലയ തലവനെ തട്ടിക്കൊണ്ടുപോയെന്ന് യുക്രെയ്ൻ; നിഷേധിച്ച് റഷ്യ

സപോറീഷ്യയിലെ ആണവനിലയ തലവനെ തട്ടിക്കൊണ്ടുപോയെന്ന് യുക്രെയ്ൻ; നിഷേധിച്ച് റഷ്യ

എനർ​ഗോആറ്റം ആണവ നിലയത്തിന്റെ ഡയറക്ടർ ജനറൽ ഇഹോർ മുറാഷോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായാണ് ആരോപണം
Updated on
2 min read

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന്റെ തലവനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ൻ. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ സപോറീഷ്യയിലെ എനർ​ഗോആറ്റം ആണവ നിലയത്തിന്റെ ഡയറക്ടർ ജനറൽ ഇഹോർ മുറാഷോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ന്‍ കമ്പനിയുടെ അധികൃതർ ആരോപിച്ചു. മോസ്കോയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിലെ സപോറീഷ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തതായി പുടിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ആരോപണം. ആരോപണം തള്ളി റഷ്യ രംഗത്തെത്തി.

സപോറീഷ്യയിലെ ആണവനിലയ തലവനെ തട്ടിക്കൊണ്ടുപോയെന്ന് യുക്രെയ്ൻ; നിഷേധിച്ച് റഷ്യ
യുക്രെയ്‌നെ വിഴുങ്ങുന്ന റഷ്യ

മുറാഷോവിന്റെ കാർ തടഞ്ഞുനിർത്തി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്നാണ് കമ്പനി അധികൃതർ പറയുന്നത്. അദ്ദേഹത്തെ തടങ്കലിലാക്കി, യുക്രെയ്ന്റെ സുരക്ഷ പ്രതിസന്ധിയിലാക്കാനാണ് റഷ്യയുടെ ശ്രമമെന്ന് കമ്പനിയുടെ പ്രസിഡന്റ് പെട്രോ കോട്ടിൻ പറഞ്ഞു. മുറാഷോവിനെ ഉടൻ മോചിപ്പിക്കാൻ റഷ്യ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണം റഷ്യ പൂർണമായും തള്ളി.

നിലയത്തിന് സമീപം സെപ്റ്റംബറില്‍ ഷെല്ലാക്രമണം നടക്കുന്നത് വരെയും സപോറീഷ്യയിലെ ആണവനിലയം പ്രവര്‍ത്തനക്ഷമമായിരുന്നു.

യുക്രെയ്ൻ യുദ്ധത്തിൽ ഉടനീളം സപോറീഷ്യയിലെ ആണവനിലയം പ്രതിസന്ധിയിലായിരുന്നു. റഷ്യ, നിലയം പിടിച്ചെടുത്തിട്ടും യുക്രെയ്ൻ സാങ്കേതിക വിദഗ്ധർ പ്രവർത്തനം തുടർന്നിരുന്നു. പ്ലാന്റിന് സമീപം ഷെല്ലാക്രമണം നടന്നതിന് ശേഷം സെപ്റ്റംബറിലാണ് അവസാന ആണവ നിലയം അടച്ചുപൂട്ടിയത്.

റഷ്യ പിടിച്ചെടുത്ത ആണവനിലയത്തിന്‍റെ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചപ്പോള്‍
റഷ്യ പിടിച്ചെടുത്ത ആണവനിലയത്തിന്‍റെ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചപ്പോള്‍

ഉക്രെയ്നിലെ സൈനികനീക്കം നിർണായക ഘട്ടത്തിലാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് വെള്ളിയാഴ്ച പറ‍ഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്യൻ പ്രദേശം ബലമായി പിടിച്ചെടുക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ കഴിഞ്ഞ മാസം റഷ്യയ്ക്ക് എതിരെ പ്രത്യാക്രമണം നടത്തിയ യുക്രെയ്ൻ ലൈമാൻ നഗരം ഇതിനോടകം തിരിച്ചുപിടിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ രാജ്യം തിരിച്ചുപിടിക്കുമെന്നാണ് വിലിരുത്തൽ.

സപോറീഷ്യയിലെ ആണവനിലയ തലവനെ തട്ടിക്കൊണ്ടുപോയെന്ന് യുക്രെയ്ൻ; നിഷേധിച്ച് റഷ്യ
യുക്രൈനിൽ അടിപതറി റഷ്യ : യുദ്ധം പുതിയ വഴിത്തിരിവിലേക്ക്
സ്പൊറീഷ്യയിലെ ആണവ നിലയം ദൂരക്കാഴ്ചയില്‍
സ്പൊറീഷ്യയിലെ ആണവ നിലയം ദൂരക്കാഴ്ചയില്‍

വെള്ളിയാഴ്ചയും സപോറീഷ്യയിൽ റഷ്യ ആക്രമണം നടത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 88 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. S-300 വിമാനവേധ മിസൈലുകൾ ഉപയോഗിച്ച്, വാഹനവ്യൂഹത്തെ റഷ്യ ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.

logo
The Fourth
www.thefourthnews.in