'ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചന നരേന്ദ്ര മോദിക്ക് അറിയാമായിരുന്നു'; ആരോപണവുമായി കനേഡിയൻ മാധ്യമം

'ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചന നരേന്ദ്ര മോദിക്ക് അറിയാമായിരുന്നു'; ആരോപണവുമായി കനേഡിയൻ മാധ്യമം

അത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
Updated on
2 min read

സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന അവകാശവാദവുമായി കനേഡിയന്‍ മാധ്യമം. കനേഡിയന്‍ പത്രമായ ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് 'അപവാദ പ്രചാരണം' എന്ന് പറഞ്ഞ് ഇന്ത്യ ബുധനാഴ്ച തള്ളിക്കളഞ്ഞു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചു, പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ 'പരിഹാസ്യമായ പ്രസ്താവനകള്‍' എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്‌കരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ സാധാരണയായി മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒരു കനേഡിയന്‍ സര്‍ക്കാര്‍ സ്രോതസ്സ് ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം' രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇത്തരം അപവാദ പ്രചാരണങ്ങള്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കുകയേയുള്ളൂ.

ഒരു മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇന്‍പുട്ടുകള്‍ ഉദ്ധരിച്ച്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും (എന്‍എസ്എ) വിദേശകാര്യ മന്ത്രിക്കും ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിക്കുന്നു.

'ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചന നരേന്ദ്ര മോദിക്ക് അറിയാമായിരുന്നു'; ആരോപണവുമായി കനേഡിയൻ മാധ്യമം
കാലിഫോര്‍ണിയെയും സമീപ പ്രദേശങ്ങളെയും ആശങ്കയിലാഴ്ത്തി അന്തരീക്ഷ നദിക്കൊപ്പം 'ബോംബ് ചുഴലി'ക്കാറ്റും

സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേരാണ് നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. കനേഡിയന്‍ അധികൃതര്‍ കൊലപാതകത്തിന് നാല് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാന്‍ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്രജ്ഞര്‍ക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.

ഖാലിസ്ഥാന്‍ അനുകൂല ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയെയും മറ്റ് നയതന്ത്രജ്ഞരെയും ഒട്ടാവ ''താല്‍പ്പര്യമുള്ള വ്യക്തികള്‍'' ആയി നിയമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ദൂതനെ പിന്‍വലിക്കുകയും ചെയ്തു.  'ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരാണ്' നടത്തിയതെന്ന് തന്റെ രാജ്യത്തെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ട്രൂഡോ കുറ്റപ്പെടുത്തിയിരുന്നു. കാനഡയുടെ നടപടികളെ ഇന്ത്യ അപലപിക്കുകയും ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാഷ്ട്രീയ അജണ്ട പിന്തുടരുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കാനഡയുടെ ആരോപണത്തെ തുടര്‍ന്ന് കനേഡിയന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് സ്റ്റുവര്‍ട്ട് വീലറെയും മറ്റ് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും ന്യൂഡല്‍ഹി പുറത്താക്കി.

2018ൽ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റിൽ ഹർദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാർ പ്രതിയാണ്. വര്‍ഷങ്ങൾക്ക് മുൻപ് ജലന്ധറിൽനിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തിൽ നജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in