റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം; ഭാവിയെന്തന്നറിയാതെ യുക്രെയ്‌ൻ ജനത

റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം; ഭാവിയെന്തന്നറിയാതെ യുക്രെയ്‌ൻ ജനത

റഷ്യയെന്ന സൈനിക ശക്തിയും നാറ്റോ പിന്തുണയോടെ യുക്രെയ്നും തമ്മിലുള്ള പോരാട്ടം
Updated on
2 min read

പതിനായിരങ്ങളുടെ മരണം; ദശലക്ഷണക്കിനാളുകളുടെ അഭയാര്‍ഥിത്വം; ലോക രാഷ്ട്രീയ - സാമ്പത്തിക സാമൂഹിക രംഗത്തെ മാറ്റിമറിച്ച യുക്രെയ്ന്‍ യുദ്ധത്തിന് ഒരു വര്‍ഷം. ഒരാഴ്ച കൊണ്ട് തീരുമെന്ന് കരുതിയ അധിനിവേശമാണ് ഒരു വര്‍ഷം പിന്നിടുമ്പോഴും അവസാനമെന്തെന്നറിയാതെ തുടരുന്നത്. റഷ്യയെന്ന സൈനിക ശക്തിയും നാറ്റോ പിന്തുണയോടെ യുക്രെയ്നും തമ്മിലുള്ള പോരാട്ടം ലോകത്തെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ശക്തിപ്പെടുന്നു.

റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം; ഭാവിയെന്തന്നറിയാതെ യുക്രെയ്‌ൻ ജനത
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണം; യുദ്ധ വാര്‍ഷികത്തില്‍ പ്രമേയം പാസാക്കി യുഎന്‍, ഇന്ത്യ വിട്ടുനിന്നു

റഷ്യ, യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കുമെന്ന് ഫെബ്രുവരി 24ന് മുൻപ് തന്നെ പല തവണ അമേരിക്കൻ ഇന്റലിജൻസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതെല്ലാം പുടിൻ നിഷേധിക്കുകയായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, റഷ്യയുമായി അതിർത്തി പങ്കിടുന്ന യുക്രെയ്‌ൻ പാശ്ചാത്യ രാജ്യങ്ങളുമായി അടുക്കുന്നത്- നാറ്റോയിൽ അംഗത്വം നേടുന്നതായിരുന്നു പുടിനെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. തന്റെ വിശാല പദ്ധതികൾക്ക് വിഖാതമായേക്കാവുന്ന യുക്രെയ്‌ന്റെ നീക്കമായിരുന്നു അധിനിവേശത്തിന്റെ പ്രധാന കാരണം. ഏകദേശം 2000 കിലോമീറ്റർ അതിർത്തി മേഖലയാണ് ഇരു രാജ്യങ്ങൾക്കിടയിലുള്ളത്. അതുകൊണ്ട് തന്നെ നാറ്റോയിൽ അംഗത്വം നേടിയാൽ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന യുക്തിയാണ് പുടിൻ ലോക മനസാക്ഷിക്ക് മുന്നിൽ അധിനിവേശത്തിനുള്ള കാരണമായി പറഞ്ഞിരുന്നത്.

റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം; ഭാവിയെന്തന്നറിയാതെ യുക്രെയ്‌ൻ ജനത
യുദ്ധത്താല്‍ മുറിവേറ്റവര്‍

തലസ്ഥാനമായ കീവിന് അടുത്ത് വരെ തുടക്കത്തിൽ റഷ്യൻ സേനയ്ക്ക് എത്താനായെങ്കിലും പിന്നീട് തിരിച്ചടി നേരിടേണ്ടി വന്നു. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ 54 ശതമാനവും യുക്രെയ്‌ൻ തിരിച്ചു പിടിച്ചുവെന്നാണ് കണക്ക്. നവംബറോടെ റഷ്യ അധിനിവേശത്തിലൂടെ പിടിച്ചെടുത്ത ഏറ്റവും വലിയ നഗരമായ ഖേഴ്‌സൺ ഉൾപ്പെടെ റഷ്യയ്ക്ക് നഷ്ടമായി. നിപ്രോ നദിയുടെ കിഴക്കൻ മേഖലയിലേക്ക് മാത്രമായി പിന്തിരിയേണ്ടിയും വന്നു. നിലവിൽ ഡോണിയറ്റ്സ്ക്, ലുഹൻസ്ക്ക്, സപോറിഷ്യ മേഖലയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ ബഖ്‌മുത് കേന്ദ്രീകരിച്ചുള്ള മുന്നേറ്റങ്ങളും റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.

യു എൻ കണക്ക് പ്രകാരം ഇതിനിടയിൽ ജീവൻ നഷ്ടമായത് 8000 ത്തിലധികം പൗരന്മാർക്കാണ്. ഇരു ഭാഗത്തും ഒരു ലക്ഷം വീതം സൈനികരെങ്കിലും കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ ഏജൻസികളും അവകാശപ്പെടുന്നു. എട്ട് ദശലക്ഷം മനുഷ്യരാണ് സുരക്ഷിത സ്ഥാനം തേടി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. കൂടാതെ വൈദ്യുതിയോ ഭക്ഷണമോ പാർപ്പിട സൗകര്യങ്ങളോ ഇല്ലാതെ 18 ദശലക്ഷം മനുഷ്യർ യുക്രെയ്നിൽ കഴിയുന്നുമുണ്ട്. ഇതിന് ഒരു അവസാനമുണ്ടാക്കാനോ നിരപരാധികളായ മനുഷ്യരെ തങ്ങളുടെ പഴയ ജീവിതത്തിലേക്ക് എത്തിക്കാനോ ആരും ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരം.

റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം; ഭാവിയെന്തന്നറിയാതെ യുക്രെയ്‌ൻ ജനത
പുടിന്റെ മുന്നറിയിപ്പ്; അമേരിക്കയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് റഷ്യയുടെ താത്കാലിക പിന്മാറ്റം

ആധുനിക ആയുധങ്ങളും യുദ്ധ ടാങ്കുകളും മിസൈൽ ലോഞ്ചറുകളുമെല്ലാം യുക്രെയ്‌ൻ നൽകാൻ കൂട്ടാക്കുന്നവർ യുക്രെയ്‌ന്റെ നന്മയ്ക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ ആദ്യം ചെയ്യേണ്ടത് ഈയൊരു യുദ്ധത്തിന് അറുതിയുണ്ടാക്കുക എന്നതാണ്. റഷ്യയുടെ അധിനിവേശമായി ആരംഭിച്ച നീക്കം ഇപ്പോള്‍ യുക്രെയ്ൻ അതിർത്തികൾക്കുള്ളിൽ നാറ്റോയും റഷ്യയും തമ്മിൽ നടക്കുന്ന യുദ്ധമായി മാറിയിരിക്കുകയാണ്. ആത്യന്തികമായി ദുരിതം അനുഭവിക്കേണ്ടത് വരുന്നത് യുക്രെയ്‌ൻ ജനതയും. യുദ്ധം ഒരു രാജ്യത്തേയും പുരോഗതിയിലേക്ക് നയിച്ചിട്ടില്ലെന്ന പാഠമാണ് ആദ്യം ഉള്‍ക്കൊള്ളേണ്ടത്.

logo
The Fourth
www.thefourthnews.in