2022ൽ വധശിക്ഷയിലുണ്ടായത്
53 ശതമാനം വര്‍ധന; കണക്കുകള്‍ പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണല്‍

2022ൽ വധശിക്ഷയിലുണ്ടായത് 53 ശതമാനം വര്‍ധന; കണക്കുകള്‍ പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണല്‍

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും നിയമപരമായോ പ്രയോഗപരമായോ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു
Updated on
2 min read

2022 ൽ ലോകത്ത് 53 ശതമാനം വധശിക്ഷ വർധിച്ചതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. 2021ൽ ലോകത്താകെ 579 വധശിക്ഷ നടപ്പാക്കിയപ്പോൾ, കഴിഞ്ഞ വർഷം 19 രാജ്യങ്ങളിലായി 883 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 90 ശതമാനം വധശിക്ഷയും നടപ്പാക്കിയത് ഇറാൻ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ്.

2022ൽ വധശിക്ഷയിലുണ്ടായത്
53 ശതമാനം വര്‍ധന; കണക്കുകള്‍ പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണല്‍
ഒരു വര്‍ഷത്തിനിടെ വിചാരണക്കോടതികള്‍ വധശിക്ഷ വിധിച്ചത് 165 പേര്‍ക്ക്; രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

ചൈനയിലെ വധശിക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിനാൽ ഈ കണക്കുകൾ ഉൾപ്പെടുത്താത്ത റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചൈനയില്‍ ആയിരത്തിലേറെ വധശിക്ഷ നടപ്പിലാക്കിയിട്ടുണ്ടാകാമെന്നാണ് നിഗമനം. ചൈന, ഉത്തരകൊറിയ, വിയറ്റ്‌നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ രഹസ്യമായും വധശിക്ഷ നടപ്പാക്കുന്നതിനാൽ യഥാർഥ കണക്കുകൾ വളരെ ഉയർന്നതാകാമെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യ ഒറ്റ ദിവസം കൊണ്ട് 81 പേരുടെ വധശിക്ഷ നടപ്പാക്കി. ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിൽ, പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ഇറാൻ ആളുകളെ വധിച്ചു
ആഗ്നസ് കാലമർഡ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍

''2022-ൽ വധശിക്ഷകൾ വർധിച്ച സാഹചര്യത്തിൽ പശ്ചിമേഷ്യയിലേയും വടക്കന്‍ ആഫ്രിക്കയിലേയും രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിച്ചിട്ടുണ്ട്. മേഖലയിലുടനീളം വധശിക്ഷയ്ക്ക് വിധേയായവരുടെ എണ്ണം ഗണ്യമായി ഉയർന്നു. സൗദി അറേബ്യ ഒറ്റ ദിവസം കൊണ്ട് 81 പേരുടെ വധശിക്ഷ നടപ്പാക്കി. ഏറ്റവും ഒടുവിൽ, ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിൽ, പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ഇറാൻ ആളുകളെ വധിച്ചു,” ആംനസ്റ്റി ഇന്റർനാഷണല്‍ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു.

ഇറാനിൽ 2021ൽ രേഖപ്പെടുത്തിയ വധശിക്ഷകൾ 314 ആണെങ്കിൽ 2022-ൽ ഇത് 576 ആയി. സൗദി അറേബ്യയിൽ 2021-ൽ 65 വധശിക്ഷകളാണ് നടപ്പാക്കിയത്. 2022 ആകുമ്പോഴേക്കും ഇത് 196 ആയി. ഈജിപ്തിൽ 2022-ൽ 24 പേരെ വധിച്ചു. 2021ല്‍ ഇത് 83 ആയിരുന്നു.

2022-ൽ, കസാഖിസ്ഥാന്‍, പപ്പുവ ന്യൂ ഗിനിയ, സിയാറ ലിയോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ എല്ലാ കുറ്റകൃത്യങ്ങൾക്കും വധശിക്ഷ നിർത്തലാക്കി. ഇതോടെ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയ രാജ്യങ്ങൾ 112 ആയി.

ചൈന, ഇറാൻ, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ മാത്രം 325 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. എന്നാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം രണ്ട് വർഷത്തിനിടെ കുറഞ്ഞു. 2021-ൽ 2,052 ആയിരുന്നത് 2022-ൽ 2,016 ആയാണ് കുറഞ്ഞത്

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും നിയമപരമായോ പ്രയോഗപരമായോ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ടെന്നും ആംനെസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2022-ൽ, കസാഖിസ്ഥാൻ, പപ്പുവ ന്യൂ ഗിനിയ, സിയാറ ലിയോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയുൾപ്പെടെ നാല് രാജ്യങ്ങൾ എല്ലാ കുറ്റകൃത്യങ്ങൾക്കും വധശിക്ഷ നിർത്തലാക്കി.

വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയ രാജ്യങ്ങളുടെ എണ്ണം112 ആയി. ഒമ്പത് രാജ്യങ്ങൾ യുദ്ധകുറ്റങ്ങൾക്കല്ലാത്ത കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. 23 രാജ്യങ്ങൾ ഇപ്പോഴും വധശിക്ഷ നിലനിർത്തുന്നുണ്ടെങ്കിലും കഴിഞ്ഞ 10 വർഷമായി ആരെയും ശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല. 55 രാജ്യങ്ങൾ ഇപ്പോഴും വധശിക്ഷ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്നു.

logo
The Fourth
www.thefourthnews.in