ഇസ്ലാമിക നിയമങ്ങളുടെ ലംഘനം; കാബൂളില്‍ തുണിക്കടകളിലെ ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ

ഇസ്ലാമിക നിയമങ്ങളുടെ ലംഘനം; കാബൂളില്‍ തുണിക്കടകളിലെ ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ

കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണെന്നാണ് താലിബാന്‍ പറയുന്നത്
Updated on
2 min read

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ തുണിക്കടകളിലെ ബൊമ്മകളുടെ മുഖം മറയ്ക്കാന്‍ ഉത്തരവിട്ട് താലിബാന്‍ ഭരണകൂടം. തുണിക്കടകളിലെല്ലാം പല തരത്തില്‍ മുഖം മറച്ചുവെച്ച ബൊമ്മകളാണുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാസ്റ്റിക് ബാഗുകളും തുണികളും അലുമിനിയം ഫോയിലുകളും കൊണ്ട് തല മൂടിയ ബൊമ്മകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇസ്ലാമിക നിയമം ലംഘിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബൊമ്മകളുടെ തല നീക്കം ചെയ്യാനായിരുന്നു ആദ്യ നിർദേശം. ബൊമ്മകളുടെ തലവെട്ടുകയോ മൂടുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ വൈസ് ആന്റ് വെർച്യു മന്ത്രാലയത്തിന്റെ ഏജന്റുമാർ പതിവായി മാർക്കറ്റുകൾ സന്ദർശിക്കാറുണ്ടെന്ന് ഒരു കട ഉടമ എപിയോട് പറഞ്ഞു.

എന്നാൽ ഈ യാഥാസ്ഥിതിക നിയമത്തിനെതിരെ അഫ്ഗാനിസ്ഥാനിലെ വ്യാപാരികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം നിയമങ്ങള്‍ വ്യാപാരത്തെ മോശമായി ബാധിക്കുന്നുമെന്ന് വ്യാപാരികളുടെ പരാതി ഉന്നയിച്ചു. ഇതേതുടര്‍ന്നാണ് ബൊമ്മകളുടെ മുഖം മറച്ചാല്‍ മതിയെന്ന രീതിയിലേക്ക് താലിബാന്‍ നിലപാട് മാറ്റിയത്. തുണി, ചാക്ക്, അലൂമിനിയം ഫോയില്‍ എന്നിവ കൊണ്ടുള്ള മുഖാവരണങ്ങള്‍ ഉപയോഗിച്ചാണ് വ്യാപാരികൾ താലിബാന്റെ നിര്‍ദേശം പാലിക്കുന്നത്. ചിലയിടങ്ങളില്‍ പുരുഷപ്രതിമകളുടെ തലയും മറച്ചതായി കാണാം.

കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണെന്നാണ് താലിബാന്‍ പറയുന്നത്. അന്യ സ്ത്രീകളെ നോക്കരുതെന്നാണ് ഇസ്ലാമിക ശാസനങ്ങള്‍. ഈ നിയമങ്ങളുടെ ലംഘനമാണ് ബൊമ്മകളെ നോക്കി നില്‍ക്കുന്നതെന്നാണ് താലിബാന്‍ ഉത്തരവില്‍ പറയുന്നത്. 

ഇസ്ലാമിക നിയമങ്ങളുടെ ലംഘനം; കാബൂളില്‍ തുണിക്കടകളിലെ ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ
ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവർത്തിയും അനുവദിക്കില്ല; സ്ത്രീകളുടെ അവകാശം മുൻഗണനാ വിഷയമല്ലെന്ന് താലിബാൻ

ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണെന്ന് പറഞ്ഞാണ് താലിബാന്റെ പുതിയ നടപടി. അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം കര്‍ശനമാക്കിയത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും താലിാബന്‍ പ്രാദേശിക ഘടകം വ്യാപാരികളെ അറിയിച്ചിരുന്നു.

താലിബാന്‍ അധികാരത്തിലെത്തിയ ഉടനെ മതകാര്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക മന്ത്രാലയം നിലവില്‍ വന്നിരുന്നു. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള മന്ത്രാലയം അടച്ചുപൂട്ടിയാണ് പുതിയ മന്ത്രാലയം നിലവില്‍ വന്നത്. കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്.

യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം. ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രമേ വാഹനത്തില്‍ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ, സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശം എടുത്തു കളയുക, ജോലികളില്‍ നിന്ന് ഒഴിവാക്കുക തുടങ്ങി പല നിയമങ്ങളാണ് മന്ത്രാലയം നടപ്പാക്കിയത്. 

ഇസ്ലാമിക മതനിയമങ്ങള്‍ അനുസരിച്ചാണ് താലിബാന്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ആ നിയമങ്ങള്‍ക്കെതിരെയുള്ള ഒരു പ്രവൃത്തിയും ഭരണകൂടം അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ  പ്രസ്താവനയിൽ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in