Shooting at Trump rally
Shooting at Trump rally

ട്രംപിനെ വെടിവെച്ച തോമസ് നവംബറിൽ വോട്ട് ചെയ്യാനിരുന്നയാൾ; രജിസ്റ്റർ ചെയ്തത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ

വെടിവെപ്പുണ്ടായതിന് പിന്നാലെ തോമസിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു
Updated on
1 min read

അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിനെ വെടിവെച്ചെന്നാരോപിക്കുന്ന തോമസ് മാത്യൂ ക്രൂക്ക്‌സ് നംവബംറിൽ ആദ്യമായി വോട്ട് ചെയ്യാനിരുന്ന വ്യക്തിയായിരുന്നെന്ന് റിപ്പോർട്ട്.

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ രജിസ്റ്റർ ചെയ്ത ഇരുപത് വയസുള്ള തോമസ് ക്രൂക്ക്‌സ് ബെഥേൽ പാർക്കിലെ പിറ്റ്‌സ്ബർഗിലായിരുന്നു താമസിച്ചിരുന്നത്. ട്രംപിന്റെ റാലി നടന്നിടത്ത് നിന്ന് 56 കിലോമീറ്റർ അകലെയാണ് പിറ്റ്‌സ്ബർഗ്.

വെടി വെപ്പുണ്ടായതിന് പിന്നാലെ തോമസിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അതേസമയം തോമസ് ക്രൂക്ക്‌സ് 2021 ൽ ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് 15 ഡോളർ സംഭാവന നൽകിയിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Shooting at Trump rally
എബ്രഹാം ലിങ്കൺ മുതൽ ജോർജ് ബുഷ് വരെ; അമേരിക്കയിൽ പ്രസിഡന്റിനോ സ്ഥാനാർഥിക്കോ നേരെയുള്ള വധശ്രമം ആദ്യമല്ല!

2022-ലാണ് തോമസ് ക്രൂക്ക്‌സ് ബെഥേൽ പാർക്ക് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ്ത.പെൻസിൽവാനിയയിലെ വോട്ടർ ഡാറ്റാബേസിലെ ലിസ്റ്റ് പ്രകാരം ബെഥേൽ പാർക്കിൽ നിന്നുള്ള തോമസ് ക്രൂക്ക്‌സ് റിപ്പബ്ലിക്കൻ പാർട്ടി മെമ്പറായി വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിരുന്നു.

അമേരിക്കയിലെ നിയമ പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ദിവസമോ അതിന് മുമ്പോ 18 വയസ് തികഞ്ഞ ആർക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്.

അതേസമയം സംഭവത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും 'എന്താണ് സംഭവിക്കുന്നത്' എന്ന് മനസിലാക്കാൻ താൻ ശ്രമിക്കുകയാണെന്നും നിയമപാലകരോട് സംസാരിച്ച ശേഷം മകനെ കുറിച്ച് സംസാരിക്കാമെന്നും തോമസിന്റെ പിതാവ് മാത്യു ക്രൂക്ക്‌സ് പറഞ്ഞു. ഇതിനിടെ താൻ ട്രംപിനും റിപ്പബ്ലിക്കൻസിനും എതിരാണെന്ന് തോമസ് മാത്യു പ്രഖ്യാപിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്.

Shooting at Trump rally
കവചം തീര്‍ത്തതിലും വന്‍പിഴവ്, ട്രംപ് രക്ഷപെട്ടത് മില്ലി സെക്കന്‍ഡ് വ്യത്യാസത്തിൽ; സുരക്ഷാ ഏജൻസിക്ക് സംഭവിച്ചത് വൻ വീഴ്ച

പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 6.45-നാണ് പെൻസിൽവാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകൾ വശത്ത് പരുക്കേറ്റ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാണത്തിന് ഒരുക്കിയിരുന്ന വേദിക്ക് സമീപത്തുള്ള മാനുഫാക്ചറിങ് പ്ലാന്റിന് മുകളിൽ നിന്നാണ് ഇയാൾ വെടിയുതിർത്ത് എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.

സ്റ്റേജിന് 130 അടി അകലത്തിലാണ് ഈ കെട്ടിടം. ഇയാളുടെ പക്കൽ നിന്ന് ഒരു എ-ആർ സ്‌റ്റൈൽ റൈഫിൾ പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മാത്രമാണോ കൃത്യം ആസൂത്രണം ചെയ്തതെന്ന് ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ലെന്നാണ് എഫ്ബിഐ പറയുന്നത്. ഇയാളുടെ പശ്ചാത്തലങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in